ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആണ് കമൽഹാസൻ. തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരം. അമ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതം ശിവാജി ഗണേശനൊപ്പം ബാലതാരമായി എത്തി ദശാവതാരത്തിൽ കൂടി കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റക്ക് ചെയ്തു വിസ്മയിപ്പിച്ച താരം.
സിനിമ താരം എന്ന നിലയിൽ താരം കൊടുമുടികൾ കീഴടക്കി എങ്കിൽ കൂടിയും ദാമ്പത്യ സ്വകാര്യ ജീവിതത്തിൽ വലിയൊരു പരാജയം തന്നെ ആയിരുന്നു കമൽഹാസൻ. വിവാഹത്തിന് മുമ്പ് തന്നെ പ്രായം 20 കഴിയുമ്പോൾ തന്നെ ഒട്ടേറെ താരങ്ങളുമായി കമൽ ഹാസന് പ്രണയം ഉണ്ടായിരുന്നു. എന്നാൽ 24 ആം വയസിൽ കമൽ ഹസൻ വിവാഹിതനാകുന്നു.
നർത്തകിയും നടിയുമായി വാണി ഗണപതിയെ ആയിരുന്നു കമൽ ജീവിത സഖിയാക്കിയത്. ഇതൊരു പ്രണയ വിവാഹം കൂടി ആയിരുന്നു. 10 വർഷം മാത്രമായിരുന്നു ഈ വിവാഹത്തിന് ആയുസ്സു ഉണ്ടായിരുന്നുള്ളൂ. വാണിയുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ നടി സരിഗയുമായി കമൽ പ്രണയത്തിലായി. ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു.
കമലും വാണിയും തമ്മിലുള്ള വേർപിരിയലിന് കാരണം കമലിന്റെ പിടിവാശി തന്നെ ആയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. സരിഗയുമായി ലിവിങ് ടുഗതർ നടത്തി വന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷം ആയിരുന്നു സരിഗയുമായി വിവാഹം നടന്നത്. എന്നാൽ ഈ വിവാഹ ബന്ധത്തിന് 2004 വരെ മാത്രം ആയിരുന്നു ആയുസ്സ് ഉണ്ടായിരുന്നത്.
പിന്നീട് 1980 – 90 കാലഘട്ടത്തിൽ തന്നെ നായികയായി തിളങ്ങിയ ഗൗതമിയുമായി ലിവിങ് ടോങേതെർ തുടരുക ആയിരുന്നു. ഗൗതമിക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ്ണ പിന്തുണമായി കമൽ ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഈ ബന്ധം 2005 മുതൽ തുടങ്ങി 2016 ൽ അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തമിഴ് മലയാളം മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നു ഗോസിപ്പുകൾ ഉണ്ട്.
ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യക്ക് ഒപ്പം പ്രണയം ഉണ്ടായിരുന്നതായി പറയുന്നു. കമലും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം ഇൻസ്ട്രി മുഴുവൻ ആഘോഷിച്ച ഒന്നായിരുന്നു. ഇരുവരുടെയും പ്രണയ ജീവിതം രണ്ടുപേരുടെയും കുടുംബങ്ങൾ വരെ അംഗീകരിച്ചു എങ്കിൽ കൂടിയും കമലിന്റെ പരസ്ത്രീ ബന്ധം ശ്രീവിദ്യയുടെ ചെവിയിൽ എത്തിയതോടെ ആ പ്രണയം അവസാനിക്കുകയായിരുന്നു.
അതുപോലെ തന്നെ ശ്രീവിദ്യയുടെ അമ്മയും കമലും തമ്മിൽ ഉള്ള ചില ഈഗോ പ്രശ്നങ്ങളും ഇവരുടെ ബന്ധത്തെ ബാധിച്ചു. ഇവരുടെ പ്രണയ കഥ പറഞ്ഞ ചിത്രമായിരുന്നു പ്രിയാമണി നായികയായ തിരക്കഥ.
നടി ശ്രീദേവിയുമായി കമലിന്റെ പേര് കേട്ടിട്ടുണ്ട്. 24 ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. സ്ത്രീ വിഷയങ്ങൾ വിവാദമാകുമ്പോൾ എന്നിലെ നടനെ മാത്രം നോക്കൂ എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ശ്രീദേവി തനിക്ക് സഹോദരിയെ പോലെ ആയിരുന്നു എന്നാണ് കമൽ പിന്നീട് പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…