മലയാളികൾക്ക് ഇന്നും മകരക്കാൻ കഴിയാത്ത ഒരു പിടി കലാകാരന്മാരുടെ ഇടയിൽ മുൻ നിരയിൽ ആണ് കലാഭവൻ മണിയുടെ സ്ഥാനം. മിമിക്രി താരമായി ജീവിതം തുടങ്ങിയ മണിക്ക് പിന്തുണ നൽകാൻ ആരും ഇല്ലാതെ ഇരുന്നിട്ട് കൂടി തന്റെ സ്വ പ്രയത്നം കൊണ്ട് തെന്നിന്ത്യൻ അഭിനയ ലോകത് അറിയപ്പെടുന്ന താരമായി മാറാൻ മണിക്ക് കഴിഞ്ഞു.
ചെറിയ വേഷങ്ങളിൽ കൂടി തുടങ്ങി വില്ലൻ ആയും നായകൻ ആയും സ്വഭാവ നടൻ ആയി എല്ലാം തുടങ്ങിയ ആൾ ആണ് കലാഭവൻ മണി. എന്നാൽ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരുന്നു അദ്ദേഹം അകാലത്തിൽ മരണം അടയുന്നത്. അടുത്ത അറിയുന്ന ആരും വിശ്വസിക്കാൻ സമയം എടുത്തത് ആയിരുന്നു മണിയുടെ വിയോഗം.
ഇപ്പോഴിതാ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് കാലഭവൻ മണിയോടുള്ള അടുപ്പത്തെ കുറിച്ച് കലാഭവൻ ഷാജോൺ മനസ്സ് തുറന്നിരിക്കുന്നത്. മനോരമക്ക് ഒപ്പം അമേരിക്കയിൽ ഒരു ഷോ നടന്നപ്പോൾ ഉള്ള സംഭവം ആണ് ഷാജോൺ വെളിപ്പെടുത്തൽ നടത്തിയത്. കൂടെ ധർമജനും ഉണ്ടായിരുന്നു. എന്നും വലിയ സുഹൃത്ത് വലയങ്ങൾക്ക് ഒപ്പം ഷോകൾക്ക് പോകാറുള്ള കലാഭവൻ മണി അമേരിക്കയിലേക്ക് പോയപ്പോൾ പക്ഷെ ഒറ്റക്ക് ആയിരുന്നു.
അപ്പോൾ മുഴുവൻ സമയം ഷാജോണിനും ധർമജനും ഒപ്പമാണ് മുഴുവൻ സംശയവും ചെലവിട്ടത്. അപ്പോഴാണ് മണിച്ചേട്ടന്റെ സ്നേഹം താൻ മനസിലാക്കിയത് എന്നാണ് ഷാജോൺ പറയുന്നത്. സ്നേഹം കൂടുമ്പോൾ ചേട്ടൻ പിച്ചുകയും ഇടിക്കുകയും ഒക്കെ ചെയ്യും. അതെ സമയത്ത് ധർമ്മജന്റെ കൈ പിടിച്ചു മണിച്ചേട്ടൻ വേദന എടുത്ത ധർമൻ ദേഷ്യത്തോടെ മണി ചേട്ടനോട് എന്തോ പറഞ്ഞു. ഞാനും ധർമജന് പിന്തുണ നൽകി.
അതൊക്കെ മുഴുവൻ കേട്ട് കൊണ്ട് മണിച്ചേട്ടൻ ഇറങ്ങി വെളിയിലേക്ക് പോയി, കുറച്ചു കഴിഞ്ഞു മറ്റൊരു മിമിക്രി താരം ഞങ്ങൾ ഇരിക്കുന്ന റൂമിൽ എത്തി ചോദിച്ചത് മണിച്ചേട്ടനുമായി വഴക്കിട്ടോ എന്നാണ്. എന്നാൽ ആ സംഭവം എല്ലാം മറന്ന തങ്ങൾ മണിച്ചേട്ടനെ റൂമിൽ എത്തിയപ്പോൾ കാണുന്നത് കുഞ്ഞു കുട്ടികളെ പോലെ കരയുന്ന മണി ചേട്ടനെ ആണ്. തുടർന്ന് ഞങ്ങളെ രണ്ട് പേരെയും ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. ആളുകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്നും മണിചേട്ടന് ഞങ്ങളുടെ മനസ്സിൽ മരണം ഇല്ല എന്നും കലാഭവൻ ഷാജോൺ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…