പ്രണയ വിവാഹവും അതിനു ശേഷം ഉള്ള വേർപിരിയലും തുടർന്നുള്ള കണ്ടുമുട്ടലും ഒക്കെ നിരവധി സിനിമകൾ വന്നിട്ടുണ്ട്. പലപ്പോഴും പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടും ഉണ്ട്. എന്നാൽ ഇപ്പോഴിതാ സെയ്തുവും സുഭദ്രയും 33 വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയത് ഇപ്പോൾ വാർത്ത ആയിരിക്കുന്നത്.
സംഭവം ഇങ്ങനെ , വർഷങ്ങൾക്ക് മുമ്പാണ് സംഭവത്തിന്റെ തുടക്കം. ആദ്യ ഭർത്താവ് മരിച്ച സുഭദ്ര അച്ഛന് ഒപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. ആ സമയത്താണ് സുഭദ്രയോടു പ്രണയം തോന്നിയ വട്ടപ്പറമ്പിൽ സെയ്ത് വിവാഹ അഭ്യർത്ഥന നടത്തുന്നതും തുടർന്ന് വിവാഹം കഴിഞ്ഞു 27 വർഷം ഒന്നിച്ചു ജീവിക്കുകയും ചെയ്തു. തുടർന്നാണ് ജീവിത പ്രാരാബ്ധങ്ങൾ ഏറിയപ്പോൾ സെയ്ത് ഉത്തരേന്ത്യയിൽ ജോലി തേടി പോയത്. എന്നാൽ സെയ്ത് പിന്നീട് തിരിച്ചെത്തിയില്ല.
കാലങ്ങൾ ഏറെ കഴിഞ്ഞപ്പോൾ രണ്ടു മക്കളും മരിച്ച എൺപത്തിയെട്ട് വയസുള്ള സുഭദ്രയെ അവശ നിലയിൽ കണ്ടെത്തിയതും പോലീസ് വെളിച്ചം എന്ന അഗതി മന്ദിരത്തിൽ എത്തിക്കുന്നതും. അങ്ങനെ ഏറെ കാലത്തെ ചികിത്സക്കും മറ്റും ശേഷം അഗതി മന്ദിരം നടത്തുന്ന കരീമിന്റെ പ്രയത്നം കൊണ്ട് സുഭദ്ര ആരോഗ്യ വതി ആയി.
അതെ സമയം സെയ്തുവും വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുകയും വാർദ്ധക്യം നേരിട്ട സെയ്തുവിനെയും പോലീസ് കണ്ടെത്തി അതെ വെളിച്ചം അഗതിമന്ദിരത്തിൽ എത്തിക്കുകയും ചെയ്യുക ആയിരുന്നു. അങ്ങനെ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും കൂടിക്കണ്ടു. ഇപ്പോള്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സുഭദ്രയും സെയ്തുവും നിറഞ്ഞ് ചിരിക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…