തെന്നിന്ത്യൻ സിനിമ ലോകത്തിൽ എന്നും കേൾക്കുന്ന ഒരു ഗോസിപ്പ് ആണ് പ്രഭാസ് – അനുഷ്ക പ്രണയം. ഇരുവരും തങ്ങൾ തമ്മിൽ പ്രണയം ഇല്ല എന്ന് ആവർത്തിക്കുമ്പോൾ ബാഹുബലി വന്നത് മുതൽ എന്നും ആരാധകർ അടക്കം ആഗ്രഹിക്കുന്നതാണ് ഇവരുടെ ജീവിതത്തിൽ ഉള്ള ഒന്നിക്കലും.
ബില്ല, മിർച്ചി, ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ എന്നിവയിൽ ആണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. എന്നാൽ നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ എന്നുള്ള ചോദ്യത്തിന് പ്രഭാസ് ഈ ഇടക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തങ്ങൾ കഴിഞ്ഞ 11 വർഷങ്ങൾ ആയി നല്ല സുഹൃത്തുക്കൾ ആണ് എന്നും തങ്ങളിൽ ഒരാൾ വിവാഹം കഴിച്ചാൽ മാത്രമേ ഈ ഗോസിപ്പുകൾക്ക് അവസാനം ഉള്ളൂ എന്നും അടുത്ത തവണ അനുഷ്‌കയെ കാണുമ്പോൾ വിവാഹം കഴിക്കാൻ പറയാം എന്നുമായിരുന്നു പ്രഭാസ് വെളിപ്പെടുത്തിയത്.
[the_ad id=”22337″]
അനുഷ്‌കയെ പോലെ തന്നെ പ്രഭാസിന്റെ അടുത്ത സുഹൃത്താണ് കാജൽ അഗർവാൾ. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് – അനുഷ്ക പ്രണയത്തെ കുറിച്ചും തന്റെ ഭാവി വരനെ കുറിച്ചും കാജൽ മനസ്സ് തുറന്നത്.
ബാഹുബലിക്ക് ശേഷം പ്രേക്ഷക മനസ്സില്‍ ചേക്കേറിയ പ്രഭാസ് – അനുഷ്‌ക ജോഡി പ്രണയത്തിലല്ലെന്നും അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും കാജല്‍ പറയുന്നു. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും.
കൂടാതെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും കാജല്‍ പങ്കുവച്ചു. ഭാവി വരനെ കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങള്‍ ഉണ്ടെന്നു പറഞ്ഞ കാജല്‍ സ്‌നേഹം കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം എന്നും പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന അവതാരികയുടെ ചോദ്യത്തിന് പ്രഭാസ് എന്നായിരുന്നു കാജലിന്റെ മറുപടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…