ബാലേട്ടനിലെ മോഹൻലാലിന്റെ മക്കളാണ് ഇപ്പോൾ താരങ്ങൾ; വിശേഷങ്ങൾ ഇങ്ങനെ..!!

മോഹൻലാൽ നായകനായി വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് ബാലേട്ടൻ. മോഹൻലാലിന് നായികയായി എത്തിയത് ദേവയാനി ആയിരുന്നു. 2003ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയമായിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ മക്കൾ ആയി എത്തിയത്, സഹോദരിമാരായ കീർത്തനയും ഗോപികയും ആയിരുന്നു.

ബാലേട്ടൻ എന്ന ചിത്രത്തിൽ മാത്രം ആയിരുന്നില്ല, ഇരുവരും അഭിനയിച്ചത്, ശിവം എന്ന ചിത്രത്തിൽ ബിജു മേനോന്റെ മകളായും മയിലാട്ടത്തിൽ രംഭയുടെ കുട്ടിക്കാലവും അഭിനയിച്ചത് ഗോപിക ആയിരുന്നു.

സദാനന്ദന്റെ സമയം, പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങളിൽ കീർത്ഥനയും അഭിനയിച്ചിട്ടുണ്ട്. വളർന്നു വലുതായ ഇരുവരും ഇപ്പോൾ സിനിമ താരങ്ങൾ ഒന്നുമല്ല, സിനിമ എന്ന മായ ലോകത്തിലേക്ക് ചേക്കേറാതെ മികച്ച വിദ്യാഭ്യാസം നേടിയിരിക്കുകയാണ് ഇരുവരും.

ചേച്ചിയായ ഗോപിക ഇപ്പോൾ ഡോക്ടർ ആണ്. ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷവും നിരവധി അവസരങ്ങൾ എത്തി എങ്കിൽ കൂടിയും പഠനത്തിൽ തന്നെ ശ്രദ്ധിക്കുക ആയിരുന്നു, എസ് ഡി എം കോളേജിൽ നിന്നും പാസ് ആയ ഗോപിക ഇപ്പോൾ ഇന്റെൻഷിപ്പ് ചെയ്യുന്നു.

അനിയത്തി കീർത്തന ഇപ്പോൾ എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയാണ്. ഇരുവർക്കും സിനിമ ഇഷ്ടമാണെങ്കിൽ കൂടിയും പഠനം കഴിഞ്ഞു മതി എന്നാണ് ഇരുവരുടെയും തീരുമാനം.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago