ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിൽ വരുന്ന പോസ്റ്റുകൾ, കുറിപ്പുകൾ എന്നും ജന സമൂഹത്തിനും അതുപോലെ സ്ത്രീ സമൂഹത്തിനും പ്രചോദനം ആകാറുണ്ട്. 16ആം വയസിൽ ഭർത്താവ് വേശ്യാലയത്തിൽ ആക്കിയ ആക്കിയ വീട്ടമ്മയുടെ കഥയാണ് ഇപ്പോൾ വൈറൽ ആകുന്നത്, യുവതിയുടെ പേര് വെളിപ്പെടുത്താതെയാണ് പോസ്റ്റു വന്നിരിക്കുന്നത്,
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
16 ആം വയസിൽ ആയിരുന്നു ബോബയിൽ എത്തുന്നത്, ജോലി അന്വേഷിച്ച് ആയിരുന്നു എത്തിയത്, അങ്ങനെയാണ് ആ യുവാവിനെ കാണുന്നതും പരിചയം ആകുന്നതും തുടർന്ന് പ്രണയവും വിവാഹവും നടക്കുന്നത്. എല്ലാം പെട്ടന്ന് ആയിരുന്നു, തുടർന്നാണ് മകൻ പിറന്നതിന് ശേഷം ഒരിക്കൽ ഭർത്താവ് തന്നെയും കൊണ്ട് ചുവന്ന തെരുവിൽ പോയത്, ഒരു മുറിയിൽ ഇരുത്തിയ ശേഷം ഇപ്പോൾ വരാം എന്ന് പറഞ്ഞു ഭർത്താവ് പോയത്, എന്നാൽ ഏറെ കാത്തിരുന്നിട്ടും ഭർത്താവ് എത്താതെ ഇരുന്നപ്പോൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ വാതിലിന് മുന്നിൽ തടിയുള്ള ഒരാൾ തടഞ്ഞത്, അപ്പോൾ ആണ് അറിയുന്നത് തന്നെ 40000 രൂപക്ക് വിൽപന നടത്തി അയാൾ പോയി കഴിഞ്ഞു എന്ന്.
പണം തിരികെ തരണം അല്ലെങ്കിൽ ജോലി ചെയ്യണം എന്നായിരുന്നു നിലപാട്, കൈ കുഞ്ഞുമായി താൻ നിസ്സഹായമായിരുന്നു, അങ്ങനെ 8 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഒമ്പതാം ദിവസം ആദ്യ ഉപഭോക്താവ് എത്തി, അയാളെ സ്വീകരിക്കാതെ നിവർത്തി ഇല്ലായിരുന്നു, അങ്ങനെ 7 മാസം അവിടെ കഴിഞ്ഞ തനിക്ക് സമ്പാദിക്കാൻ കഴിഞ്ഞത് 25000 രൂപയാണ്.
ഇതിനിടെ ഭർത്താവ് വീണ്ടും തന്നെ കാണാൻ തിരിച്ചെത്തുന്നത്, തന്നെ കൂട്ടികൊണ്ട് പോകും എന്നാണ് കരുതിയത് എങ്കിലും അയാൾ തന്റെ സമ്പാദ്യവുമായി കടന്ന് കളയുകയാണ് ചെയിതത്.
തുടർന്നാണ് ആ നല്ല മനുഷ്യൻ എത്തുന്നത്, തന്റെ ഉപഭോക്താവ് ആയിരുന്നു അദ്ദേഹം, സഹായിക്കാം എന്നും വിവാഹം കഴിക്കാം എന്നും അയാൾ വാഗ്ദാനവും നൽകി, അയാളിൽ എനിക്ക് രണ്ട് കുഞ്ഞുങ്ങൾ പിറന്നു, എന്നാൽ പിന്നീട് ആണ് അറിഞ്ഞത് അയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണെന്ന് അറിയപ്പെടുന്നത്, താൻ വീണ്ടും വഞ്ചിക്കപ്പെടുക ആയിരുന്നു.
ആകെയുള്ള സമ്പാദ്യം മക്കൾ മാത്രം ആയിരുന്നു, അവരെ നല്ല രീതിയിൽ വളർത്തുക എന്നുള്ളതായി പിന്നീട് ഉള്ള ലക്ഷ്യവും, അവർക്ക് നല്ല വിദ്യാഭ്യാസവും സുരക്ഷിതത്വവും നൽകാൻ വിദ്യാലങ്ങളും ബോർഡുകളും താൻ കയറി ഇറങ്ങി, എന്നാൽ തന്റെ തൊഴിൽ എല്ലായിടത്തും തനിക്ക് വിലങ്ങു തടിയായി.
ഒടുവിൽ ഒരു എൻ ജി ഒയെ സമീപിച്ചു. അവരാണ് വേണ്ട സഹായങ്ങൾ നൽകാൻ തയ്യാറായത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പണം അവർ കണ്ടെത്തി തന്നു. ഇനി താൻ ഇത്രയും കാലം ചെയിത തൊഴില്‍ ചെയ്യില്ലെന്ന് ഉറച്ച തീരുമാനം അന്നെടുത്തു. പിന്നീട് ഓടയിലെ വെള്ളം കുടിച്ചും ക്ഷേത്രങ്ങളുടെ മുന്നിൽ ഭിക്ഷ യാജിച്ചും കഴിഞ്ഞു. ഒടുവിൽ എൻജിഒ തനിക്കൊരു ജോലി തന്നു. ലൈംഗിക തൊഴിലാളികളുടെ ഇടയിൽ ശുചിത്വത്തെക്കുറിച്ചും സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചും അവബോധ ഉണ്ടാക്കാനായി. 15 വർഷത്തോളമായി ഇപ്പോൾ ഇതിന്റെ ഭാഗമാണ്.
കുട്ടികൾ മികച്ച നിലയിൽ എത്തി, വിവാഹം കഴിഞ്ഞു, ജോലിയിൽ നിന്നും മിച്ചം പിടിച്ച് ഒരു കൊച്ചു വീട് ഉണ്ടാക്കി. ജീവിതത്തിലെ കറുത്ത ദിനങ്ങൾ അവസാനിച്ചു, ഇന്ന് ഞാൻ സ്വാതന്ത്രയാണ്, സമാധാനത്തോടെ ജീവിക്കുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…