കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ സംസ്ഥാനത്തിൽ ഗാർഹിക ഉപദ്രവങ്ങൾ അനുഭവിക്കുന്നവർ സ്ത്രീകൾ ആണെങ്കിൽ നേർ വിപരീതമായ കണക്കുകൾ ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്തുന്നത്, ഷാർജ കുടുംബ കോടതി ജഡ്ജി പറയുന്നതിന് അനുസരിച്ച് 40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ ഉപദ്രവങ്ങൾ സഹിച്ച് മുന്നോട്ട് പോകുന്നവർ ആണ്.
എന്നാൽ ഇത്തരത്തിൽ ഉള്ള പരാതികൾ കുറവാണ് എങ്കിൽ കൂടിയും നിരവധി ആളുകൾ ഇപ്പോൾ പരാതിയുമായി എത്തുന്നുണ്ട് എന്ന് പറയുന്നു. അതുപോലെ തന്നെ ഇതിൽ ഏകദേശം പത്ത് ശതമാനം പുരുഷന്മാരെ വീട്ടമ്മമാരും ഭാര്യമാരും ആയ സ്ത്രീകൾ ശാരീരികമായും മർദനം അടക്കം ചെയ്യുന്നു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഭാര്യമാരിൽ നിന്നും ഭർത്താക്കന്മാർക്ക് ശാരീരിക ഉപദ്രവം, മർദ്ദനം, അസഭ്യം തുടങ്ങിയ പരാതിയുമായി നിരവധി പുരുഷന്മാർ ഇപ്പോൾ എത്താറുണ്ട് എന്നും സാമൂഹിക സംഘടനകൾ ആണ് ഇവയിൽ കൂടുതലും ഒത്ത് തീർപ്പാക്കാൻ ശ്രമങ്ങൾ നടത്തുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
മാനഹാനിയും മറ്റും ഭയന്നാണ് പുരുഷന്മാർ ഇത്തരത്തിൽ ഉള്ള പരാതിയുമായി രംഗത്ത് എത്താത്തത് എന്നും അതുപോലെ തന്നെ ഇത്തരത്തിൽ ഉള്ള പരാതികൾ പറഞ്ഞാൽ ആരും വിശ്വാസിക്കാൻ തയ്യാറാവാതെ ഇരിക്കുന്നതും വിനയാകുന്നു എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…