നിങ്ങൾ ചീത്ത വിളിക്കുന്ന ഡ്രൈവർ ആണ് എന്നെ രക്ഷിച്ചത്; കെഎസ്ആർടിസി വണ്ടിയെ തടഞ്ഞു നിർത്തിയ യുവതിയുടെ വിശദീകരണം ഇങ്ങനെ..!!
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്ന ഒരു വീഡിയോ ആണ്. റോങ് സൈഡിൽ കൂടി കയറി വരുന്ന കെഎസ്ആർടിസി ബസിനെ സ്‌കൂട്ടറിൽ വന്നു തടയുന്ന പെണ്കുട്ടിയുടെ വീഡിയോ.
യുവതി അങ്ങനെ നിൽക്കുമ്പോൾ ചിരിച്ചുകൊണ്ട് ബസ് മാറ്റിക്കൊണ്ട് പോകുന്ന വീഡിയോയും വൈറൽ ആണ്. വീഡിയോ ടിക്ക് ടോക്ക് വഴിയാണ് പുറത്തു വന്നിരിക്കുന്നത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ യുവതിയെ പിന്തുണച്ചും ഡ്രൈവറെ പിന്തുണയും നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.
എന്നാൽ സംഭവത്തിൽ രണ്ട് വശത്ത് നിന്നും എത്തിയവർ നിരപരാധികൾ ആണ് എന്നുള്ളതാണ് ഏറ്റവും രസകരമായ സത്യം. സ്‌കൂൾ ബസ് നിർത്തിയത് കൊണ്ടാണ്. കെഎസ്ആർടിസി ബസിനോട് ഓവർ ടേക് ചെയ്യാൻ സ്‌കൂൾ ബസ് ഡ്രൈവർ സിഗ്നൽ നൽകുക ആയിരുന്നു. എന്നാൽ കയറി വന്നപ്പോൾ എതിർ ദിശയിൽ സ്‌കൂട്ടർ വരുന്നതും ബ്ലോക്ക് ആകുന്നതും. ഇപ്പോഴിതാ പെരുമ്പാവൂരിൽ ഉണ്ടായ സംഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് യുവതി.
പെരുമ്പാവൂർ സ്വദേശി സൂര്യ പറയുന്നത് ഇങ്ങനെ,
വൈകുന്നരം ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നു ചെറിയ റോഡും. പെരുമ്പാവൂര്‍ എംസി റോഡ് അല്ല അതിനടുത്തുള്ള ഉള്‍വഴിയിലൂടെയാണ് പോയിരുന്നത്. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയായിരുന്നു. എന്റെ തൊട്ട് മുന്‍പില്‍ ഒരു വാഹനം ഉണ്ടായിരുന്നു. അതിന്റെ ഡ്രൈവര്‍ ഇന്‍ഡിക്കേറ്റര്‍ എടുത്ത് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്. ആ വാഹനം പോയി കഴിഞ്ഞ് മുന്‍പില്‍ നോക്കുമ്പോള്‍ കാണുന്നത് കെഎസ്ആര്‍ടിസിയാണ്.
പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായി ഞാന്‍. ചുറ്റിനും നോക്കി നിന്നൊന്നുമില്ല. എന്റെ ശ്രദ്ധ മുഴുവന്‍ മുന്നിലുള്ള വണ്ടിയില്‍ ആയിരുന്നു. പക്ഷെ ബസിന്റെ ഡ്രൈവര്‍ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അപ്പോള്‍ തന്നെ വണ്ടിയെടുത്ത് മാറ്റിപ്പോയി, വലിയ വണ്ടി ഓടിക്കുന്ന ഡ്രൈവർമാർക്ക് കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്യാൻ അറിയാല്ലോ എന്നും സൂര്യ പറയുന്നു. സംഭവം അവിടെ തീർന്നു. എന്നാൽ വീഡിയോ ഒക്കെ വൈറൽ ആയത് പിന്നീട് ആണ് അറിയുന്നത്. തന്നെ കുറിച്ച് അഹങ്കാരി എന്നൊക്കെ പറഞ്ഞു കുറിപ്പ് എഴുതിയത് കണ്ടു. അതൊന്നും താൻ ശ്രദ്ധിക്കുന്നില്ല എന്നും സൂര്യ പറയുന്നു. ഇന്ത്യൻ എക്പ്രസിനോടാണ് സൂര്യ ഇക്കാര്യം വിവരിച്ചത്.