യോനിയിൽ കമ്പ് കയറ്റിയുള്ള ആ പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം; ഫോറൻസിക്ക് സർജൻ ജിനേഷ് പി എസിന്റെ കുറിപ്പ് ഇങ്ങനെ..!!

മനഃസാക്ഷിയുള്ളവരുടെ നെഞ്ച് പിളർക്കുന്ന പീഡന വാർത്തകൾ ആണ് നമ്മൾ ദിനംപ്രതി കേൾക്കുന്നത്. അതിലൊന്ന് തന്നെയാണ് വാളയാർ പീഡനവും. സാമൂഹിക മാധ്യമങ്ങളിൽ ഇതിനു എതിരെ രൂക്ഷമായ പ്രതിഷേധം നടക്കുമ്പോൾ ഫോറൻസിക് സർജൻ ജിനേഷ് പി എസ് എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ,

ഫണെലിങ്ങ് എന്ന് ആദ്യമായി കേൾക്കുന്നത് വളരെ പണ്ടാണ്, ഫോറൻസിക് ക്ലാസുകളിൽ എവിടെയോ. ഫണൽ ആകൃതിയിൽ ആദ്യമായി കാണുന്നത് എട്ടു വർഷങ്ങൾക്കു മുൻപാണ്. ഒരു പ്രമുഖൻറെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയായ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം പരിശോധന കാണുമ്പോൾ… ഫണൽ ആകൃതിയിൽ ഉള്ള ഗുദം, മുറിവുകളുമുണ്ട്. ആസകലം പച്ച കുത്തപ്പട്ട ശരീരം. എന്തോ വിഷമായിരുന്നു മരണകാരണം എന്നാണോർമ്മ.

പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ കേസ് അന്വേഷണത്തെക്കുറിച്ച് ഇടയ്ക്കൊക്കെ അന്വേഷിച്ചിരുന്നു.

അതേവർഷം സിംലക്ക് ഉള്ള തയ്യാറെടുപ്പ്. ഒരു കേസ് പ്രസന്റേഷൻ വേണം. സുഹൃത്താണ് പ്രസൻറ് ചെയ്യുന്നത്. ആയിടക്ക് ഏറ്റവും ശ്രദ്ധയാകർഷിച്ച, അക്കാദമിക താൽപര്യങ്ങളുള്ള കേസ്. ഒരു ചെറിയ കുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന. യോനിയിൽ ചെറിയ കമ്പ് കുത്തി കയറ്റിയ നിലയിൽ. പരിശോധന കണ്ടു നിൽക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രസന്റേഷന് വേണ്ടി തയ്യാറെടുക്കുമ്പോഴും അതേ ബുദ്ധിമുട്ട്, അത് വിവരിക്കാൻ ആവുന്നില്ല. ഞങ്ങൾ ഒരുമിച്ചിരുന്നാണ് തയ്യാറെടുത്തത്. സിംല എന്നാൽ സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷൻ, ആനുവൽ കോൺഫറൻസ്.

കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.

പക്ഷേ, അന്നത്തെ ദിവസം പോക്കാണ്. അത്തരം ദിവസങ്ങളിൽ അമ്മുവിൻറെ അടുത്ത് തന്നെ ഇരിക്കും. മറ്റൊരു പരിപാടിയും പിടിക്കില്ല. മറ്റൊന്നിനും ആവതില്ല എന്നതാണ് സത്യം.

കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന പലതവണ നടത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെൻറിൽ നടക്കുന്ന പരിശോധനകൾ കണ്ടിട്ടുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഉള്ള മരണങ്ങൾ. അങ്ങനെയുള്ള അവസരങ്ങളിൽ എല്ലാം ഇതുതന്നെ അവസ്ഥ. അത് പീഡനങ്ങൾ ഉൾപ്പെട്ടിട്ടുള്ള മരണം ആണെങ്കിൽ ബുദ്ധിമുട്ട് വളരെ കൂടുതലാണ്.

ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്. രണ്ടു പോസ്റ്റ്മോർട്ടം പരിശോധനയുടെ വിവരങ്ങൾ വായിച്ചപ്പോൾ. ആ വേദന പറഞ്ഞറിയിക്കാനാവില്ല.

ചൈൽഡ് അബ്യൂസ് നമ്മുടെ സമൂഹത്തിൽ ഒട്ടും കുറവല്ല. ആ പീഡകർ നമുക്കിടയിൽ തന്നെയുണ്ട്.

പോക്സോ ആക്ട് വന്നശേഷവും മറച്ചുവയ്ക്കപ്പെടുന്ന പീഡനങ്ങൾ ഇല്ലേ ? മിക്കവാറും ബന്ധുക്കൾ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ ചെയ്യുന്നവ… പുറത്തറിഞ്ഞാൽ ആത്മഹത്യ ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന കുടുംബങ്ങൾ ഇല്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കേൾക്കാത്ത ഒരു ഡോക്ടർ ഉണ്ടോ ? ഒരു തവണയെങ്കിലും ഇത് കേൾക്കാത്ത അധ്യാപകരുണ്ടോ ? പീഡിപ്പിച്ചവർ കയ്യും വീശി നടക്കുമ്പോൾ പീഡനം അനുഭവിച്ചവർ സോഷ്യൽ ട്രോമ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നതും കണ്ടിട്ടില്ലേ ? ആത്മഹത്യ ഇല്ലെങ്കിൽ നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ ഇല്ലേ ?

ഇത് മാറണ്ടേ ?

മാറണമെങ്കിൽ പീഡിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഓരോ കേസിലും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല എന്ന കാരണത്താൽ കുറ്റവാളികൾ രക്ഷപ്പെടു പോകുമ്പോൾ കുറ്റം ഇല്ലാതാകുന്നില്ല. ഇങ്ങനെയുള്ള ഓരോ രക്ഷപ്പെടലുകളും കൂടുതൽ പീഡനങ്ങൾക്ക് ഉള്ള വളമാണ്.

അങ്ങനെ വളക്കൂറുള്ള ഒരു മണ്ണായി മാറരുത് നമ്മുടെ നാട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തപ്പെട്ട കേസുകളിലാണ് കുറ്റാരോപിതർ വെളിയിൽ വന്നത്, കാരണം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ല.

തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ കുറ്റകൃത്യം നടന്നിട്ടില്ല എന്നല്ല അർത്ഥം.

തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്. ആഭ്യന്തര-നിയമ വകുപ്പുകളുടെ പരാജയമാണ്.

കേസിൽ അപ്പീൽ അടക്കം പരിശോധിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മികച്ച വക്കീലിനെ ഏർപ്പാട് ചെയ്യുമെന്നും മുഖ്യമന്ത്രി. പുനരന്വേഷണം, സിബിഐ അന്വേഷണം എന്നിവയും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി.

മികച്ച വക്കീലിനെ കണ്ടെത്തി അപ്പീൽ നൽകുന്ന കാര്യത്തിൽ; ചുമർ ഉണ്ടെങ്കിൽ മാത്രമേ ചിത്രമെഴുതാൻ സാധിക്കൂ. ചുമർ ഉണ്ടോ ഇല്ലയോ എന്ന് അറിയണമെങ്കിൽ വിധി പകർപ്പ് ലഭിക്കണം. എങ്കിലും അപ്പീൽ ഒരു സാധ്യതയാണ് എന്ന് കരുതുന്നില്ല.

ഇവിടെ വീഴ്ച ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ, അല്ലെങ്കിൽ പ്രോസിക്യൂഷന്റെ, ചിലപ്പോൾ ഇരുവരുടെയും.

ഇവിടെ പുതിയ കേസ് ആരംഭിക്കണം. രണ്ടു കുരുന്നുകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണക്കാരായവർക്ക് ശിക്ഷ ലഭിക്കണം. അവർക്കെതിരെ അന്വേഷണം ആരംഭിക്കണം. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സമൂഹം തൃപ്തിപ്പെടില്ല, തൃപ്തിപ്പെടാൻ പാടില്ല.

ആവർത്തിക്കപ്പെടുന്ന ബാലപീഡനങ്ങൾക്ക് ഒരു അറുതി ഉണ്ടാവണം. അങ്ങനെ നടക്കുന്ന പീഡനങ്ങൾ തെളിയിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്ന ബോധ്യം ഉണ്ടാവണം. ഇനി ഒരിക്കലും ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തു കൂടാ.

പീഡകരെ പേടിച്ചല്ല എൻറെ മകൾ ജീവിക്കേണ്ടത്. സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും യാത്ര ചെയ്യാനും അവൾക്കാവണം. എൻറെ മകൾക്ക് മാത്രമല്ല, ഓരോ മക്കൾക്കും…

മറച്ചു വയ്ക്കപ്പെടുന്ന, ശിക്ഷിക്കാതിരിക്കപ്പെടുന്ന ഓരോ പീഡന കേസുകളും നമ്മുടെ മക്കൾക്ക് ഭീഷണിയാണ്. അതുകൊണ്ട് ഈ കേസ് ഒരു തുടക്കമാവണം. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുക എന്ന കടമ സർക്കാർ നിറവേറ്റണം, അത് നിറവേറ്റപ്പെടുന്നത് വരെ ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. കാരണം ജീവിക്കാനുള്ള എൻറെ മകളുടെ അവകാശമാണത്…

David John

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

5 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

5 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

5 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago