വിവാഹ കഴിഞ്ഞ സ്ത്രീകൾ പൊതുവെ സിന്ദൂരം ചാർത്താറുണ്ട്. എന്നാൽ എന്തിനാണ് ഈ സിന്ദൂരം ചാർത്തുന്നത് എന്നറിയുന്നവർ വിരളം ആണെന്ന് വേണം പറയാൻ. കാരണം വിവാഹം കഴിഞ്ഞാൽ ഒരു ആചാരമായി മാത്രം ആണ് പലരും ഇതിനെ കാണുന്നത് എന്നുള്ളതാണ് പരമപ്രധാനമായ സത്യം.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും എന്തിനാണ് സിന്ദൂരം ചാർത്തുന്നത് എന്ന് ചിന്തിക്കാത്ത സ്ത്രീകളും വിരളം ആയിരിക്കും എന്ന് വേണം പറയാൻ. ഇന്ത്യയിലെ സ്ത്രീകൾ ആണ് പൊതുവെ ഈ ആചാരം കണ്ടു വരുന്നത്. തലയിൽ മുടി രണ്ടായി വകഞ്ഞു മാറ്റി ഇരു പുരികത്തിനും നടുവിൽ ആയി മൂക്കിന് നേരെ നെറ്റിയുടെ മുകളിൽ മുടി തുടങ്ങുന്ന ഭാഗത്തായി ആണ് സിന്ദൂരം തൊടുന്നത്.
എന്നാൽ ഇതിന്റെ ആഹാരം രണ്ടായി ആണ് പറയപ്പെടുന്നത്. ഒന്ന് തന്ത്ര ശാസ്ത്ര പ്രകാരം ഭർതൃമതിയായി എന്നുള്ളതിന്റെ അടയാളം ആയി സ്ത്രീകൾ സിന്ദൂരം തൊടുന്നു. അമ്മയാവാൻ തയ്യാറെടുത്ത് വിവാഹിതയാവുന്ന സ്ത്രീ ഒരു പുരുഷന്റെ സഹായത്തെയാണ് തേടുന്നത്. ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭർതൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായാണ് കണക്കാക്കുന്നത്. രണ്ടാമതായി ശിവശക്തി സംബന്ധം പോലെ ഭൂമിയിൽ സൃഷ്ടിക്ക് തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷന് പത്നിയാകുമ്പോൾ സ്ത്രീക്ക് പരമാത്മപുരുഷൻ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു.
അതുകൊണ്ട് പരമാത്മ സ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നു. ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ് ഈ നിറം സൂചിപ്പിക്കുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…