കെഎസ്ഇബി ബോർഡിന്റെ കടമകൾ ഉപഭോക്താവിൽ അടിച്ചേല്പിക്കുന്നു, ആവശ്യപ്പെട്ടത് 12 ലക്ഷത്തിലേറെ രൂപ; സംഭവം ഇങ്ങനെ..!!

87

കെഎസ്ഇബിയിൽ നിലവിലുള്ള കണക്ഷൻ സിംഗിളിൽ നിന്നും ത്രീ ഫേസ് ആക്കാൻ ആഗ്രഹിച്ച ഒരു യുവാവിന്റെ ദുരവസ്ഥ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ്. 12.23 ലക്ഷം രൂപയാണ് കെഎസ്ഇബി ഇതിന് വേണ്ടി ആവശ്യപ്പെട്ടത്.

മഹേഷ് വിജയന്റെ കുറിപ്പ് ഇങ്ങനെ;

KSEB-യുടെ വികൃതികള്‍. വീട്ടിലേക്കുള്ള സിംഗിള്‍ ഫേയ്സ് കണക്ഷന്‍ ത്രീ ഫേയ്സ് ആക്കി തരണമെന്ന് അപേക്ഷ നല്‍കിയ ഉപഭോക്താവിനോട് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം രൂപ (പന്ത്രണ്ടേകാല്‍). വമ്പന്മാരുടെ 1277 കോടി രൂപ ബില്‍ കുടിശ്ശിക ഈടാക്കാന്‍ ലവലേശം താല്പര്യമില്ലാത്ത ബോര്‍ഡാണ്, ഈ രീതിയില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്.

ഇത്രയും ഭീമമായ തുക എങ്ങനെയാണ് വന്നതെന്ന് അന്വേഷിച്ചപ്പോള്‍, പ്രദേശത്ത് ലോഡ് കൂടുതല്‍ ആണെന്നും അതിനാല്‍ പുതിയ 11KV ലൈന്‍ വലിച്ച് അപേക്ഷകന്റെ പുരയിടത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവാണിതെന്നും അധികൃതര്‍ അറിയിച്ചു. ഭാഗ്യത്തിന് ഇടുക്കിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം മുതലാളിമാര്‍ക്ക് ഇതെല്ലാം ബോര്‍ഡ് സൗജന്യമായി ചെയ്ത് കൊടുക്കുകയും ചെയ്യും. വിതരണ ശൃംഖലയില്‍ ലോഡ് കൂടുതലാണേല്‍ അത് പരിഹരിക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്.

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014­-ലെ ചട്ടം 36, 49 പ്രകാരം, ഒരു മെഗാവാട്ടില്‍ കൂടുതല്‍ ലോഡ് ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുത വിതരണ ശൃംഖല നീട്ടുന്നതിനോ അപ്ഗ്രേഡ് ചെയ്യുന്നതിനോ ഉള്ള ചെലവുകള്‍ അപേക്ഷകനില്‍ നിന്നും ഈടാക്കാന്‍ പാടുള്ളൂ എന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍ കെ.എസ്.ഇ.ബി നടത്തുന്നത്. ദുര്‍ഘടം പിടിച്ച മലയോര മേഖലയയിലൊന്നുമല്ല, കോട്ടയം ടൗണില്‍ നിന്നും കേവലം 10 കി.മീ. മാറി അയ്മനം പഞ്ചായത്തിലാണ് സംഭവം. അതും, 2017-ല്‍ നല്‍കിയ അപേക്ഷയ്ക്ക്, ഒരു വര്‍ഷത്തോളം കഴിഞ്ഞ് 04-06-18-ലാണ് തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട് അയ്മനം അസിസ്റ്റന്റ് എഞ്ചിനീയര്‍ വീണ കത്ത് നല്‍കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനും വിതരണം മെച്ചപ്പെടുത്തുന്നതിനും വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും ധനസഹായവും ഉള്ളപ്പോഴാണ്, അത് പ്രയോജനപ്പെടുത്താതെ അപേക്ഷകനില്‍ നിന്നും അന്യായ തുക ഈടാക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നത്.

ഒരു ഹോംസ്റ്റേ ആരംഭിക്കുക എന്ന ഉദ്ദേശ്യത്തില്‍ വീട്ടില്‍ എ.സി. സ്ഥാപിച്ചപ്പോഴാണ് ത്രീ ഫേയ്സ് ആവശ്യമായി വന്നത്. ഇത്രയും തുക അടയ്ക്കാന്‍ ഇല്ലാത്തതിനാല്‍, രണ്ട് വര്‍ഷത്തോളമായിട്ടും ഇതുവരേയും അപേക്ഷകന് കണക്ഷന്‍ ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഹോംസ്റ്റേ ആരംഭിക്കാനും സാധിച്ചിട്ടില്ല. കോട്ടയം എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് പരാതി നല്‍കി, അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് വീട്ടുടമ ശ്രീ സേവ്യര്‍.

KSEB-യുടെ വികൃതികള്‍. വീട്ടിലേക്കുള്ള സിംഗിള്‍ ഫേയ്സ് കണക്ഷന്‍ ത്രീ ഫേയ്സ് ആക്കി തരണമെന്ന് അപേക്ഷ നല്‍കിയ ഉപഭോക്താവിനോട്…

Posted by Mahesh Vijayan on Friday, 1 February 2019

You might also like