വാളയാർ വിഷയത്തിൽ കൂടുതൽ താരങ്ങൾ രംഗത്ത്. ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ ചങ്ക് തകർന്നു പോകുന്നു എന്നാണ് സാജു നവോദയ പറയുന്നത്. വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കണം നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി. ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ വലിയ വിഷമമുണ്ടെന്നും സാജു പറഞ്ഞു. എന്നാല്‍ ഇനി തനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും വാളയാര്‍ വിഷയം ചൂണ്ടിക്കാട്ടി സാജു പറയുന്നു.
ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ സാജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്തരം വിഷയങ്ങൾ ഇനിയും ആവർത്തിക്കും എന്നും താരം കൂട്ടിച്ചേർത്തു.
“ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. പിഞ്ചു കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ ഉണ്ടാകരുത് എന്നാണ് ഇപ്പോള്‍ ആഗ്രഹം. മക്കളുണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കില്ല. കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. അത് ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും.” സാജു പറഞ്ഞു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…