മലയാള സിനിമയുടെ പ്രണയ നായകൻ കുഞ്ചാക്കോ ബോബൻ, പ്രിയയെ വിവാഹം കഴിച്ചിട്ട് പതിനാല് വർഷങ്ങൾ പിന്നിടുമ്പോൾ, ഒരു കുഞ്ഞിക്കാലു കാണാൻ ഉള്ള ഭാഗ്യം ലഭിക്കുന്നത് ഇപ്പോൾ ആണ്.
കാലം കാത്തിരുന്നു നൽകിയത് ഒരു ജൂനിയർ ചാക്കോച്ചനെയും, മകൻ പിറന്ന സന്തോഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുഞ്ചാക്കോ ബോബന് ആരാധകർ മാത്രം അല്ല ആശംസകൾ നൽകിയത്. മലയാളത്തിലെ എല്ലാ താരങ്ങളും ആശംസകൾ നൽകി.
കുഞ്ചാക്കോ ബോബൻ കുട്ടി പിറന്നപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,
“ഒരു ആൺ കുഞ്ഞു പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകള്‍ക്കും കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്ക് എല്ലാവർക്കും അവന്റെ സ്നേഹം നൽകുന്നു.” എന്നായിരുന്നു അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇത് മലയാളി സമൂഹം മുഴുവനും അങ്ങേയറ്റം സന്തോഷത്തോടെ ആണ് സ്വീകരിച്ചത്.
പ്രിയപെട്ട നായക നടൻ എന്ന നിലയിൽ ചാക്കോച്ചന് മലയാളികൾക്ക് ഇടയിലുള്ള സപ്പോർട്ട് വളരെ വലുതാണ്. ഭാര്യക്ക് വിശേഷമുള്ള വിവരം ചാക്കോച്ചൻ വളരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…