നടി ആയാലും നടൻ ആയാലും അഭിമുഖങ്ങളിൽ പ്രധാനമായും നേരിടുന്ന ചോദ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആർത്തവവും ശബരിമല പ്രവേശനവും ഒക്കെ. ശബരിമല വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി അനു മോൾ.
ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് തനിക്ക് വ്യക്തിപരമായി താത്പര്യമില്ലെന്നും താരം പറയുന്നു.
വിയര്‍ത്തിരിക്കുമ്പോള്‍ പോലും അമ്പലങ്ങളില്‍ കയറാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് താനെന്നും എന്നാല്‍ അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍ അഭിമുഖത്തില്‍ പറയുന്നു. ഓരോരുത്തരും അവരുടെതായ ഇഷ്ടത്തിനാണ് ജീവിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് വിലക്കുവാനാവുന്നത്.
ജനിച്ചു വളര്‍ന്ന ചുറ്റുപാടും കേട്ടു വളര്‍ന്ന രീതികളും അനുസരിച്ച് ആര്‍ത്തവം ഉള്ളപ്പോള്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. തന്റെ മനസിലെ ക്ഷേത്രങ്ങള്‍ക്ക് കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണമാണെന്നും അനുമോള്‍ അഭിപ്രായപ്പെടുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…