ഫേസ്ബുക്കിലെ ഞരമ്പുരോഗികളെ എങ്ങനെ ഒഴിവാക്കാം; പേളി മാണി പറയുന്നു..!!
താരങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ ഇപ്പോൾ വരുന്നത് ഫേസ്ബുക്കിലൂടെയാണ്.
സിനിമാ നടിയോ നടനോ എന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താലും അതിന് താഴെ മോശമായ കമന്റ് ഇട്ടില്ലെങ്കിൽ ചിലർക്ക് ഉറക്കം വരില്ല. ചിലപ്പോള്‍ അത്തരം കമന്റുകള്‍ വളര്‍ന്നു വരുന്ന കുഞ്ഞുതാരങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാല്‍ ഇത്തരം ഫേസ്ബുക്ക് അലമ്പന്മാരെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് പേളി മാണി ഒരു മാര്‍ഗം പറയുന്നു.
ഇത്തരത്തില്‍ മാനസികനില തളര്‍ന്ന രോഗികളെ എങ്ങിനെ സ്വയം നേരിടാം എന്നതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ തന്നെയാണ് പേളിയ ഈ ഐഡിയ മറ്റുള്ളവരുമായി ഷെയര്‍ ചെയ്തത്. മോശം കമന്റുകളെ എങ്ങനെ നേരിടണമെന്ന് പേളിയുടെ ഈ പോസ്റ്റ് പറയുന്നതിങ്ങനെ:
നമ്പര്‍ 1
കമന്റ് കണ്ട് കഴിഞ്ഞാല്‍ ഒരു സ്‌മൈലി
നമ്പര്‍ 2
കമന്റ് കണ്ട് കഴിഞ്ഞാല്‍ ദേഷ്യപ്പെടാതെ, ക്ഷമയോടെ ഇരിക്കുക
നമ്പര്‍ 3
ശ്വാസം നീട്ടിയെടുക്കുക
നമ്പര്‍ 4
കമന്റിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കു, എന്നിട്ട് ആ കമന്റ് പേജില്‍ പോസ്റ്റ് ചെയ്യുക
നമ്പര്‍ 5
നമ്മുടെ സുഹൃത്തുക്കളോട് അവര്‍ക്ക് വേണ്ടിയും, അവരുടെ കുടുംബത്തിന് വേണ്ടിയും
പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുക
നമ്പര്‍ 6
അവരെ മറക്കുക; ഒരു ദിവസത്തിന് ശേഷം ആ കമന്റ് ഡിലീറ്റ് ചെയ്യുക
നമ്പര്‍ 7
ഒന്നുകൂടെ ചിരിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ആശ്വാസമുണ്ടാവും.