കടകളുടെ പരസ്യം പതിച്ച കവറുകൾക്ക് പണം വാങ്ങിയാൽ പണികിട്ടും; പുതിയ വിധി ഇങ്ങനെ..!!
നമ്മൾക്ക് എന്നും എവിടെയെങ്കിലും സാധനങ്ങൾ വാങ്ങാൻ കയറുമ്പോൾ എല്ലാം വാങ്ങി ഇറങ്ങുമ്പോൾ കടക്കാരൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, കവർ വേണോ അങ്ങനെ വേണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ തരും 3 രൂപക്കോ 5 രൂപക്കോ കവർ. എന്നാൽ ഇപ്പോൾ കടകളുടെ ഈ കൊള്ളക്ക് ഒരു പരിഹാരം ആയിരിക്കുന്നു.
സൂപ്പർമാർക്കറ്റുകളിലും മാളുകളിലും കാണുന്ന സ്ഥിരമൊരു ഏർപ്പാടുണ്ട്. സാധനങ്ങൾ വാങ്ങി കഴിഞ്ഞാൽ പണം കൊടുത്തു കവറുകൾ വാങ്ങേണ്ട അവസ്ഥ. സ്ഥാപനത്തിന്റെ പരസ്യം പതിച്ച കവറുകൾ പണം കൊടുത്തു വാങ്ങുന്ന, അല്ലെങ്കിൽ അത് മേടിക്കുവാൻ നിർബന്ധിത സാഹചര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെ തന്ത്രത്തിന് പൂട്ട് വീഴുന്നു.
അഡ്വ ഡി ബി ബിനു നൽകിയ ഹർജിയിൽ കടകളുടെ പരസ്യം പതിച്ച കവറുകൾ പണം കൊടുത്തു വാങ്ങുന്ന അവസ്ഥ നിരോധിക്കുകയും, ഉപഭോക്താവിന് കവറുകൾ സൗജന്യമായി നൽകണമെന്നും വിധിക്കുകയുണ്ടായി. അഡ്വ ഡി ബി ബിനു മുന്നോട്ടു വച്ച വാദം വളരെ യുക്തി നിറഞ്ഞത് തന്നെയാണ്.
” കടകൾ പണം മുടക്കി ബ്രാൻഡ് അംബാസഡർമാരെ നിയമിക്കുമ്പോൾ ഉപഭോക്താവ് അങ്ങോട്ട് പണം നൽകി കടകളുടെ കവറുകൾ വാങ്ങി പൊതുമധ്യത്തിൽ അവരുടെ ബ്രാൻഡ് അംബാസഡർമാരായി മാറുന്നു ”
ഈ വാദം അംഗീകരിച്ച കോടതി, ഉപഭോക്താവ് പണം അങ്ങോട്ട് നൽകി കടകളുടെ പരസ്യം പേറേണ്ട അവസ്ഥയുണ്ടോ എന്ന യുക്തിപൂർവ്വമായ ചോദ്യം ഉയർത്തിയാണ് ഈ വിധി പുറപ്പെടുവിച്ചത്.
ഇത്തരം ജനകീയ നിയമ പോരാട്ടം നടത്തിയ അഡ്വ ഡി ബി ബിനുവിന് ഒട്ടേറെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും ആണ് വന്നുകൊണ്ടിരിക്കുന്നത്.