വിവാഹ ശേഷം സ്ത്രീകളിൽ ചില ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടായേക്കും; അറിയാം അതിനെ കുറിച്ച്..!!

298

വിവാഹം എല്ലാവര്ക്കും അത്രക്കും പ്രാധാന്യമുള്ള ഒന്ന് അല്ലെങ്കിൽ കൂടിയും അത് പ്രാധാന്യമായി കാണുന്ന ഒരു സമൂഹവും ആളുകളും നമുക്ക് ചുറ്റുമുണ്ട്. വിവാഹത്തിന് മുമ്പും പിമ്പും ജീവിതത്തിൽ മാറ്റങ്ങളുള്ളവരാണ് നമ്മളിൽ പലയാളുകൾക്കും. വിവാഹ ജീവിതം അത് സ്ത്രീക്ക് ആയാലും പുരുഷനായാലും ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ടാകുന്ന കാലയളവ് ആണ്.

അത് മാനസികമായി ഉള്ളത് മാത്രമല്ല. ശാരീരികമായ മാറ്റങ്ങളും സ്ത്രീകൾക്കും അതുപോലെ തന്നെ പുരുഷന്മാർക്കും ഉണ്ടാവാറുണ്ട്. പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ ആയിരിക്കും കൂടുതൽ മാറ്റങ്ങൾ കാണാൻ ഇടയാവുക. കാരണം നമ്മുടെ മനസിന്റെയും ശരീരത്തിന്റെയും കാവൽക്കാരാണ് ഹോർമോണുകൾ.

പ്രത്യേകിച്ച് സ്ത്രീകളിൽ അവളെ സന്തോഷവതിയാക്കി വെക്കുന്നതും വാഴക്കാളി ആകുന്നതും എല്ലാം ഈ ഹോർമോണുകൾ തന്നെയാണ്. ജനിക്കുന്ന കാലം മുതൽ ഹോർമോണുകൾ ശരീരത്തിന്റെ ഭാഗം ആണെങ്കിൽ കൂടിയും അത് ശരീരത്തിൽ ചില സമയങ്ങളിൽ ആണ് മാറ്റങ്ങൾ ഉണ്ടാക്കുന്നത്.

വിവാഹം കഴിയുന്നതോടെ സ്ത്രീകൾ കൂടുതൽ പക്വത കൈവരിക്കുകയും ക്ഷമയുള്ളവൾ ആക്കി മാറ്റുകയും ചെയ്യുന്നു. വിവാഹത്തിന് മുന്നേ വരെയുള്ള ജീവിതം കളിയും ചിരിയും എല്ലാം മാറ്റിയായിരിക്കും അവൾ ഉത്തരവാദിത്വം നിറഞ്ഞ ജീവിതത്തിലേക്ക് മാറുന്നത്.

എടുത്തുചാടിയുള്ള തീരുമാനങ്ങൾക്ക് അപ്പുറം ആലോചിച്ച് തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് സ്ത്രീകൾ മാറുന്നു. വിവാഹത്തിന് മുന്നേ സ്ത്രീകൾ കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതും സ്വന്തം കാര്യങ്ങൾ പരിഗണിച്ച് മാത്രമാണെങ്കിൽ വിവാഹം കഴിയുന്നതോടെ ഭർത്താവിനോടോ അല്ലെങ്കിൽ ഭർത്താവിന്റെ കുടുംബത്തിനൊപ്പമോ ആലോചിച്ച് ആയിരിക്കും കൂടുതലും തീരുമാനങ്ങൾ എടുക്കുക.

വിവാഹ ശേഷം പ്രത്യേകിച്ച് കുട്ടികൾ ആയ ശേഷം സ്വന്തം കരിയറിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നതും സ്ത്രീകൾക്കാണ്. ജോലി ചിലപ്പോൾ ഭർത്താവിന്റെയോ കുടുംബത്തിന്റെയോ ഇംഗിതത്തിനു വഴങ്ങി ഉപേക്ഷിക്കേണ്ടതായി വരും. വിവാഹ ശേഷം ആണ് ഭൂരിഭാഗം സ്ത്രീകളും പണത്തിന്റെ മൂല്യം മനസിലാക്കാക്കുകയും സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കുകയും അതിനായി കൂടുതൽ പരിശ്രമിക്കുകയും ചെയ്യുന്നത്.

You might also like