ജീവിതം എന്നും ആഘോഷം ആക്കുന്നവർ എന്നാണ് എന്നും എന്നാൽ സ്ത്രീകൾ രാവും പകലും ഇല്ലാതെ കടുംബത്തതിന് വേണ്ടി സുഖ ദുഃഖങ്ങൾ നോക്കാതെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ ആണെന്നും അവരുടെ ഒറ്റപ്പെടലുകൾ ആരും ശ്രദ്ധിക്കുന്നില്ല എന്നും ജോമോൾ ജോസഫ് കുറിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ജീവിക്കാൻ മറന്നുപോകുന്ന സ്ത്രീ ജീവിതങ്ങൾ
സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ് വീട്ടുജോലികൾ എന്ന് ചിന്തിക്കുന്നവർ നമുക്കിടയിൽ തീരെ കുറവല്ല. രാവിലെ എണീക്കുന്നതു മുതൽ, രാത്രി ഉറങ്ങുന്നതുവരെയുള്ള ഒരു സ്ത്രീയുടെ ജീവിതം അടുത്തുനിന്ന് നോക്കിയാൽ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാകും, വീട്ടുജോലിയെന്നത് ഒരു നിസ്സാരകാര്യമല്ല
ദിവസവും രാവിലെ എണീറ്റ് വരുന്ന സ്ത്രീകൾ(മിക്ക വീടുകളിലും നേരത്തെ എണീക്കുന്നത് സ്ത്രീകളായിരിക്കും) പ്രാഥമീക കൃത്യങ്ങൾ കഴിഞ്ഞ് നേരേ കയറുന്നത് അടുക്കളയിലേക്കായിരിക്കും. പിന്നെ വീട്ടിലുള്ളവർക്ക് മുഴുവനും ബെഡ് കോഫി കൊടുക്കലിൽ തുടങ്ങി, ബ്രേക് ഫാസ്റ്റും, ഉച്ചഭക്ഷണവും, വൈകീട്ടത്തെ ചായയും, ഇടക്കിടെയുള്ള ചായയും, രാത്രി ഭക്ഷണവും വരെ തയ്യാറാക്കി വിളമ്പി, എല്ലാവരും കഴിച്ച പാത്രങ്ങളും, ഭക്ഷണം വെച്ച പാത്രങ്ങളും വരെ കഴുകി വൃത്തിയാക്കൽ അവളുടെ മാത്രം ജോലിയാണ്.
ഇതിനിടയിൽ വീടും മുറ്റവും അടിച്ച് വാരലും, തുടക്കലും, തുണിയലക്കലും, ഇസ്തിരിയിടലും ഒക്കെയായി പലർക്കും നിന്നു തിരിയാനായി സമയം കാണില്ല. സ്കൂളിൽ പോകുന്ന മക്കളുടെയും, ജോലിക്ക് പോകുന്ന ഭർത്താവിന്റെയും സകല ഉത്തരവാദിത്തങ്ങളും അവൾ തന്നെ നിറവേറ്റണം. അതിനിടയിൽ കറണ്ടൊന്ന് പോയാൽ സകലതും താളം തെറ്റും. ഇസ്തിരിയിട്ടതിൽ ചുളിവ് വന്നാൽ, മക്കളുടെ ഹോംവർക്കുകളോ, പ്രൊജക്ടോ, അസൈൻമെന്റോ മുടക്കം വന്നാൽ അവിടം പിന്നെ നരകതുല്യമാകാം. ഭർത്താവിന്റെ ടിഫിനും ലഞ്ചും, മക്കളുടെ ടിഫിനും ലഞ്ചും എന്തിനും ഏതിനും അവൾക്ക് മാത്രമായിരിക്കും ധാർമ്മീക ബാധ്യത. ജോലിക്ക് പോകുന്ന സ്ത്രീകളായാൽ പിന്നെ ഇതെല്ലാം ചെയ്ത് തീർത്ത ശേഷമാണ് അവളുടെ ഓട്ടം തുടങ്ങുന്നത്.
വൈകീട്ട് ജോലി കഴിഞ്ഞ് വരുന്ന ഭർത്താവിന് ചിലപ്പോൾ രണ്ടെണ്ണമടിക്കാം, കൂട്ടുകാരുടെ കൂടെ കത്തിയടിച്ച് രാത്രി വൈകിയും വീട്ടിലെത്താം. കൂട്ടുകാരുമായി സിനിമക്ക് പോകാം. സുഹൃദ് വലയങ്ങളിൽ വിലയം പ്രാപിക്കാം. അതിനൊക്കെ ആണിന് ആരുടേയും ആരുടേയും സമ്മതം വേണ്ട. എന്നാൽ അവൾക്കോ? അവൾക്ക് ഭർത്താവിന്റെ, ഭർതൃവീട്ടുകാരുടെ തുടങ്ങി പലയിടത്തുനിന്നും സമ്മതങ്ങളോ അനുവാദങ്ങളോയില്ലാതെ ഒന്നും സാധ്യമല്ല. അവന്റെ കാര്യങ്ങളിൽ അവൻ മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ അവൾക്ക് ഒന്നിനും തീരുമാനമെടുക്കാൻ അവകാശമില്ല.
ഇന്നും സ്ത്രീകളിൽ അടിമത്തം അടിച്ചേൽപ്പിക്കുകയോ, സ്ത്രീകൾ അടിമത്തം പേറുകയോ, സ്വയം അടിമകളെന്ന് വിചാരിക്കുകയോ ചെയ്യുന്നു എന്നതാണ് വസ്തുത. ഇത് മനസ്സിലാക്കാനായി നമ്മുടെ വീട്ടിലുള്ള അമ്മയേയോ, പെങ്ങളേയോ, ഭാര്യയേയോ, മകളേയോ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. അവളുടെ കൂടെ കൂടാനും, അവളെ കൂടെ കൂട്ടാനും, അവളെ മനസ്സിലാക്കാനുമുള്ള മനസ്സ് വന്നാൽ മാത്രം മതി, കൂടുതലായൊന്നും ചെയ്യേണ്ടതില്ല. അവളോടൊപ്പം അടുക്കളയിൽ ഒന്ന് കയറാനും, വീട് വൃത്തിയാക്കാനും ഒക്കെ തോന്നുക എന്നത് അവന്റെ മഹാമനസ്കതയോ ഔദാര്യമോ അല്ല, മറിച്ച് അവന്റെ കൂടെ ഉത്തരവാദിത്തം മാത്രമാണ് ഇതെല്ലാം.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന പുരുഷൻമാർ ഒന്നു മാത്രം ഓർക്കുക, നിങ്ങൾക്ക് വേണ്ടി പകലന്തിയോളം ജോലിചെയ്യുന്ന പലസ്ത്രീകളും ജീവിക്കാൻ മറന്നുപോകുന്നവരാണ്, അവരും ജീവിതം ആസ്വദിച്ച് ജീവിക്കട്ടെ.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…