കോട്ടയം; കുളിക്കാൻ ആനയെ കിടത്തുന്നതിന് ഇടയിൽ തെന്നിവീണ പാപ്പാൻ ആനയുടെ അടിയിൽ പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. പാപ്പാൻ താഴെ വീണത് കാണാഞ്ഞ ആന പാപ്പന്റെ മുകളിൽ കിടക്കുക ആയിരുന്നു.
കൊല്ലം ശാസ്താംകോട്ട പട്ടിയെടത്ത് അരുൺ പണിക്കർ (42)വയസ്സാണ് മരിച്ചത്. കോട്ടയത്ത് കാരാപ്പുഴയിൽ ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുമ്പോൾ ആണ് സംഭവം.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി അനുസരണയുള്ള മകനെ പോലെ അരുണിന്റെ ഒപ്പം ഉണ്ടായിരുന്ന ആന, തനിക്ക് സംഭവിച്ച അബദ്ധം മൂലമാണ് തന്റെ പാപ്പാൻ കൊല്ലപ്പെട്ടത് എന്നറിഞ്ഞത് മുതൽ, മിഴികൾ നിറഞ്ഞു ഇടയ്ക്കിടെ അരുണിന്റെ ചെറുപ്പുകളിൽ തുമ്പിക്കൈ കൊണ്ട് തലോടുന്ന കാഴ്ച ആന പ്രേമികളുടെ കരൾ അലിയിക്കുകയാണ്.
പാപ്പാൻ അരുണിന്റെ ചെരുപ്പുകൾ 22 വയസുള്ള ഭാരത് വിശ്വനാഥൻ ഇടക്കിടക്ക് എടുത്ത് കൊമ്പുകൾക്ക് ഇടയിൽ വെക്കും, ഇടക്ക് തുമ്പി കൈകൾ കൊണ്ട് തലോടും, താഴെ വീണു പോയാൽ വീണ്ടും എടുത്ത് തുമ്പി കൈകളിൽ വെക്കും, ഇപ്പോഴുള്ള പാപ്പാൻ ചെരുപ്പുകൾ എടുത്ത് മാറ്റാൻ ശ്രമിച്ചിട്ടും ആന സമ്മതിച്ചില്ല.
ആനയെ കെട്ടിയ തറ വൃത്തിയാക്കിയ ശേഷം കുളിപ്പിക്കുന്നതിനായി ആനയുടെ ഇടത് വശത്ത് വടികൊണ്ട് അടിക്കുക ആയിരുന്നു. തുടർന്ന്, ആനയോട് കിടക്കാൻ പാപ്പാൻ നിർദ്ദേശിക്കുകയും ആന കിടക്കാൻ തുടങ്ങിയ സമയത്തു അരുൺ കാൽ തെറ്റി വീഴുകയും ആയിരുന്നു. ഇത് കാണാതെ ആന കിടക്കുക ആയിരുന്നു.
ആനയുടെ പിൻഭാഗം അരുണിന്റെ ദേഹതാണ് വെച്ചത്, നിലവിളി കേട്ട് രണ്ടാം പാപ്പാനായ അരുണിന്റെ അളിയൻ വിഷ്ണു ഓടി എത്തി എങ്കിലും ആന എഴുത്തപ്പോഴേക്കും അരുൺ മരിച്ചിരുന്നു. സരിത ആണ് ഭാര്യ, മക്കൾ അഖിൽ, അഖില. അരുൺ ഒരു വർഷം മുമ്പാണ് ഒന്നാം പാപ്പാൻ ആയി വന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…