അച്ഛനും മകളും തമ്മിൽ ഉള്ള ആത്മബന്ധം വളരെ വലുതാണ്, കഴിഞ്ഞ ദിവസം അപകട സമയത്ത് മകനെ എടുത്ത് കൊണ്ട് ഓടുന്ന അച്ഛന്റെ വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ ഈ അച്ഛൻ മക്കൾക്ക് വേണ്ടി ഉണ്ടാക്കി ഒരു ഓട്ടോ, വെറും ഓട്ടോ അല്ല, ബാറ്ററിയിൽ ഓടും ഈ കുഞ്ഞൻ ഓട്ടോ. ഇടുക്കി ജില്ലാ ആശുപത്രിയിൽ നേഴ്സ് ആയ തൊടുപുഴ സ്വദേശി അരുൺ കുമാർ പുരുഷോത്തമൻ ആണ് ഈ ഓട്ടോ നിർമ്മിച്ചത്. ഏഴര മാസം എടുത്താണ് ഓട്ടോ പൂർണ്ണമായും നിർമ്മിച്ചത്.
മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. ഓട്ടോയുടെ മോഡല്‍ മാത്രമല്ലിത്. ബാറ്ററില്‍ ഓടുന്ന അസല്‍ മിനിയേച്ചര്‍ ഓട്ടോയാണ്. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ഏയ് ഓട്ടോയിലെ മോഹൻലാൽ ഓടിക്കുന്ന ഓട്ടോയുടെ പേരാണ് അരുൺ കുമാർ ഓട്ടോക്ക് ഇട്ടിരിക്കുന്നത്. സുന്ദരി എന്നാണ് ഓട്ടോയ്ക്ക് അച്ഛനും മക്കളും ഇട്ടിരിക്കുന്ന പേര്. വീട്ടില്‍ നിന്ന് ലഭിച്ച വസ്തുക്കളൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണുമെന്നല്ല ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’യില്‍.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…