ഫ്രീ ആയി പത്ത് ദിവസം കിട്ടുന്നില്ല, അപ്പോഴാണ് പത്ത് മാസവും കുഞ്ഞും; അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് ഇങ്ങനെ..!!

129

റേഡിയോ ജോക്കിയായി എത്തുകയും തുടർന്ന് നിരവധി ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിലും അവതാരകയായി എത്തിയ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലൊവേഴ്‌സ് ടിവിയിലെ മലയാളി വീട്ടമ്മയിലും കോമഡി സൂപ്പർ നൈറ്റിലും അവതാരികയായ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയെ തുടർന്നാണ് വമ്പൻ പുലിവാൽ പിടിച്ചത്.

മലയാളികളുടെ ഗോസിപ്പ് വ്യഗ്രതക്ക് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അശ്വതി. ഒരാൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്താൽ ഭർത്താവ് ആണ്, അല്ലെങ്കിൽ കാമുകൻ ആണെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമം നടക്കുന്നത് ആന്നെന്നും, ഒരു കുഞ്ഞിനെ എടുത്ത് ഫോട്ടോ ഇട്ടാൽ കുഞ്ഞാണോ എന്നുള്ള ചോദ്യവും, ഭർത്താവ് എന്തു ചെയ്യുന്നു എന്നുള്ള ചോദ്യങ്ങളും പിന്നാലെ എത്തും എന്നും അശ്വതി പറയുന്നു.

ഇത്തരത്തിൽ എത്തിയ ചോദ്യങ്ങൾക്ക് മറുപടിയുമായി എതിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത് ഇപ്പോൾ;

അതേ, ഒരു കാര്യം പറഞ്ഞോട്ടേ? ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ്ഇന്നലെ അവൾക്ക് പിറന്നാൾ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോൾ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇൻ ബോക്സിലും നിറയെ വേറെ ചിലരാണെകിൽ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷൻ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങൾടെ കൺ മുന്നിൽ തന്നെ ഉള്ളതല്ലേ, മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം, അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത് (അത് ഞാൻ ഒന്ന് മുൻകൂട്ടി പറഞ്ഞതാ) അഥവാ കരുതിയാൽ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത് അപേക്ഷയാണ്
അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്.

ഇംഗ്ലീഷിൽ നെടു നീളൻ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്? പിന്നെ വേറെ ഒരു കാര്യമുണ്ട്, പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോൽപ്പിച്ച് കളഞ്ഞപ്പോൾ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെൺ തരിയാണ് മടിയിൽ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു.