ഇനിയുള്ള ദിനങ്ങൾ ആഘോഷം ആക്കുന്നത് കേരളത്തിലെ കുടിയന്മാർ ആണ്. എന്നാൽ എങ്ങനെയാണ് ഇന്ന് മുതൽ മദ്യം ലഭിക്കുന്നത് എന്നൊക്കെ അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആണ് മദ്യത്തിന് ക്യു നിൽക്കാൻ ഉള്ള അപ്ലിക്കേഷൻ വന്നിരിക്കുന്നത്. ആൻഡ്രോഡ് ഫോൺ ഉപഭോക്താക്കൾക്ക് ആണ് ഇതിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയുക. Application name; BevQ
ആപ്പ് ഡൌൺലോഡ് ചെയ്ത ശേഷം ഉപഭോക്താവിന്റെ പേര് മൊബൈൽ നമ്പർ നിങ്ങൾ ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത് സ്ഥലത്തെ പിൻകോട് എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. മൊബൈൽ ഫോണിലേക്ക് വരുന്ന ഒറ്റ തവണ പാസ് വേഡ് നൽകി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. ഷോപ്പുകളിൽ അനുവദനീയമായ സമയം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ബുക്കിങ് സ്ഥിരീകരിച്ചാൽ ക്യു ആർ കോഡ് ടോക്കൺ നമ്പർ ഔട്ലെറ്റ് വിവരങ്ങൾ സമയക്രമം എന്നിവ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോൾ ബുക്കിങ്ങിനുപയോഗിച്ച മൊബൈൽ ഹാജർ ആക്കണം.
മദ്യം എവിടെയൊക്കെ ലഭിക്കും
മദ്യം ലഭിക്കുന്നത് ബാർ (576) ബിയർ വൈൻ പാർലറുകൾ (291) ബിവറേജ് ഔട്ലെറ്റുകൾ (265) കൺസുമെർഫെഡ് ഔട്ലെറ്റുകൾ (36) എന്നിവിടങ്ങളിൽ ആണ്. തുറക്കുന്നത് 1168 മദ്യ ശാലകൾ ആണ്.
ഒന്നിലധികം ഫോൺ നമ്പറുകൾ
ഒന്നിൽ അധികം ഫോൺ നമ്പറുകൾ ഉണ്ടെങ്കിൽ അതിൽ നിന്നെല്ലാം ബുക്ക് ചെയ്യാൻ കഴിയും. ഒരിക്കൽ ടോക്കൺ ലഭിച്ചാൽ 4 ദിവസം കഴിഞ്ഞാൽ ആണ് വീണ്ടും ബുക്ക് ചെയ്യാൻ കഴിയുക. ടോക്കണിൽ തരുന്ന സമയം കഴിഞ്ഞു എത്തുന്നവർക്ക് മദ്യം ലഭിക്കില്ല.
തിരിച്ചറിയൽ കാർഡ് നിർബന്ധം
മദ്യം ലഭിക്കണമെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധം. വോട്ടേഴ്‌സ് ഐഡി , ആധാർ , ഡ്രൈവിംഗ് ലൈസെൻസ് പാസ്പോർട്ട് എന്നിവയാണ് അംഗീകൃത രേഖകൾ.
പനി ഉള്ളവർക്ക് മദ്യം ലഭിക്കില്ല
പനി ഉള്ളവർക്ക് മദ്യം ലഭിക്കില്ല. മദ്യ വില്പന കേന്ദ്രങ്ങളിൽ എല്ലാം തെർമൽ സ്കാനറുകൾ ഉണ്ടാവും. പരിശോധനക്ക് ശേഷം മാത്രമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ
എസ് എം എസ് മുഖേന ബുക്ക് ചെയ്യാൻ
നമ്പർ – 8943389433
മദ്യത്തിന് – BL PINCODE NAME
ബിയർ – വൈൻ – BW PINCODE NAME
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…