മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയാണ് ഭാവന, വിവാഹത്തിന് ശേഷം കന്നഡയുടെ മരുമകൾ ആയ ഭാവന ഇപ്പോൾ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തുകയാണ്.
തമിഴിൽ വമ്പൻ തരംഗം സൃഷ്ടിച്ച 96 എന്ന ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ആണ് ഭാവന വീണ്ടും നായികയായി സിനിമ ലോകത്ത് എത്തുന്നത്. തമിഴിൽ തൃഷ ചെയ്ത ജാനു എന്ന കഥാപാത്രതെയാണ് ഭാവന അവതരിപ്പിക്കുന്നത്.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് കന്നഡ നടൻ നവീനെ ഭാവന വിവാഹം കഴിച്ചത്. ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ തന്റെ ആദ്യ പ്രണയം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ വാർത്ത ആയിരിക്കുന്നത്.
പെണ്കുട്ടികൾ മാത്രം പഠിക്കുന്ന കോൺവെന്റ് സ്കൂളിൽ ഞാൻ പഠിച്ചത് എന്നും, അതുകൊണ്ട് തന്നെ പ്രണയത്തിന് അവസരങ്ങൾ ഉണ്ടായി ഇല്ല എന്നും, തുടർന്ന് പതിനഞ്ചാം വയസിൽ തന്നെ സിനിമയിൽ എത്തിയത് കൊണ്ട് കലാലയ ജീവിതം ലഭിച്ചിരുന്നില്ല എന്നും ഭാവന പറയുന്നു.
എന്നാൽ പിന്നീട് തനിക്ക് ഒരാളോട് പ്രണയം ഉണ്ടായി എന്നും അത് നല്ല രീതിയിൽ തുടരാൻ കഴിഞ്ഞില്ല എന്നും എന്നാൽ വർഷങ്ങൾക്ക് ശേഷം മുൻ കാമുകനെ കാണാൻ കഴിഞ്ഞ അനുഭവവും ഭാവന പങ്കുവെച്ചു.
ഞാൻ വീണ്ടും കണ്ട് മുട്ടിയപ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ആ പ്രണയം അനശ്വരം ആയിരുന്നു, ഞങ്ങൾ സാധാരണക്കാരെ സംസാരിച്ചു, വീണ്ടും കണ്ടുമുട്ടിയ അനുഭവം മനോഹരം ആയിരുന്നു എന്നും ഭാവന പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…