ക്രിസ്ത്യൻ – ഹിന്ദു ആചാരപ്രകാരം വിവാഹം; രണ്ടു വർഷങ്ങൾക്ക് ശേഷം മേഘ്നയെ തനിച്ചാക്കി സർജ പോയി; പൊട്ടിക്കരഞ്ഞു സഹതാരങ്ങൾ..!!

121

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വലിയ ആഘോഷം ആയി തന്നെ ആയിരുന്നു നടൻ ചിരഞ്ജീവി സർജയും നടി മേഘന രാജുമായും നടന്നത്. മാതൃ സഹോദരൻ ആയ തമിഴ് ആക്ഷൻ കിംഗ് അർജുൻ , നടി സുമലത എന്നിവരുടെ നിറഞ്ഞ സാന്നിദ്യം മേഘന രാജിന്റെ വിവാഹത്തിന് ഉണ്ടായിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ നായികാ അരങ്ങേറ്റം കുറിച്ച മേഘന രാജിന്റെ വിവാഹ വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു.

വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾക്ക് ഇപ്പുറം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം അക്ഷരാർത്ഥത്തിൽ ഞെട്ടലോടെ ആണ് സിനിമ ലോകവും ആരാധകരും കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അന്ത്യം. ശ്വാസ തടസത്തെ തുടർന്നാണ് സർജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മൂന്നു ദിവസം മുന്നേ നെഞ്ച് വേദനയെ തുടർന്ന് സർജയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു എന്നാണ് റിപോർട്ടുകൾ. ഞായറാഴ്ച ഉച്ചക്ക് ശ്വാസം തടസം നെഞ്ചിൽ വേദന എന്നിവ വീണ്ടും ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയത്. തുടർന്ന് യാത്ര മദ്ധ്യേ താരത്തിന് ഹൃദയാഘാതം ഉണ്ടാവുക ആയിരുന്നു.

എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ആണ് ഹൃദയാഘാതം എന്ന് കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ ഡോക്ടർന്മാർ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയം ആകുകയും ചെയ്തു. നടൻ അർജുന്റെ സഹോദരിയുടെ മകൻ ആണ് ചിരഞ്ജിവി സർജ. തമിഴ് ചിത്രം സണ്ടക്കോഴിയുടെ കന്നഡ റീമേക്ക് വായുപുത്രനിൽ കൂടിയാണ് സർജ അഭിനയ ലോകത്തേക്ക് എത്തുന്നത്. അർജുൻ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. 10 വര്ഷം നീണ്ടു നിന്ന കരിയറിൽ 20 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.

2018 മെയ് 2 ആയിരുന്നു ചിരഞ്ജീവിയും മേഘനയും വിവാഹിതർ ആയത്. ആട്ടക്കഥ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ച ഇരുവരുടെയും 10 വർഷത്തോളം നീണ്ടു നിന്ന പ്രണയം ആണ് വിവാഹത്തിലേക്ക് എത്തിച്ചത്. 2017 ഒക്ടോബർ 22 നു ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. പിന്നീട് ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹവും വിവാഹ പാർട്ടിയും നടന്നു.

You might also like