2013ൽ ആണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം, കാമുകനും അമ്മയും കൂടി ചെയ്തത്.
കാമുകന്മാർക്ക് ഒപ്പം ജീവിക്കാൻ തടസ്സം ആയിരുന്ന നാല് വയസ്സുള്ള മകളെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.
കുട്ടിയുടെ അമ്മയായ റാണിക്ക് രണ്ട് കാമുകന്മാർ ആണ് ഉണ്ടായിരുന്നത്, കൊല നടത്തിയ കാമുകന് കീഴ്‌ക്കോടതി തൂക്കിലേറ്റാൻ വിധിച്ചപ്പോൾ മൂന്നാം പ്രതിയായ കാമുകനും രണ്ടാം പ്രതിയായ റാണിക്കും ഇരട്ട ജീവപര്യന്തം ആണ് കോടതി വിധിച്ചത്.
ഈ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ റദ്ദാക്കാൻ മതിയായ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് പോസ്കോ കോടതി വിധി ഹൈകോടതി ശെരി വെക്കുകയായിരുന്നു.
ഒന്നാം പ്രതി രഞ്ജിത്തിന് പോസ്കോ കോടതി വധശിക്ഷയാണ് നൽകിയത്.
2018 ജനുവരിയിൽ ആയിരുന്നു പോസ്കോ കോടതി മൂവർക്കും എതിരെയുള്ള വിധി പ്രഖ്യാപിച്ചത്.
രണ്ടാം പ്രതി റാണിക്കും മൂന്നാം പ്രതി ബേസിലിനും ഇരട്ട ജീവപര്യന്തം ആണ് കോടതി വിധിച്ചത്.
2013ൽ ആയിരുന്നു നാടിനെയും നാട്ടുകാരെയും അമ്പരിപ്പിച്ച് കൊലപാതകം അരങ്ങേറിയത്.
റാണിക്ക് 2 മക്കൾ ആണ് ഉണ്ടായിരുന്നത്, ഇതിൽ മൂത്ത കുട്ടിയെ ആണ് രഞ്ജിത് കൊലപ്പെടുത്തിയത്.
റാണിയുടെ ഭർത്താവ് കഞ്ചാവ് കേസിൽ ജയിലിൽ ആകുന്ന സമയത്താണ് റാണി, രഞ്ജിത്തിനും ബേസിലും ആയി അടുപ്പത്തിൽ ആകുന്നത്.
നാട്ടുകാരൊട് ഇരുവരും തന്റെ സഹോദരങ്ങൾ ആയിരുന്നു എന്നാണ് റാണി പറഞ്ഞിരുന്നത്.
ബേസിലും റാണിയും വീടിന് വെളിയിൽ പോയ സമയത്ത് രഞ്ജിത് വീട്ടിൽ എത്തുകയും മകളെ പീഡിപ്പിക്കുകയും ചെയ്യുന്നത്.
തുടർന്ന് കുട്ടിയും ആയുള്ള മൽപ്പിടിത്തത്തിൽ കുട്ടിയെ ഭിത്തിയിൽ അടിച്ചു കൊല്ലുകയായിരുന്നു.
തുടർന്ന് വീടിന്റെ ടെറസിൽ കുട്ടിയുടെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.
വീട്ടിൽ എത്തിയ റാണി മകളെ അന്വേഷിച്ചപ്പോൾ, രഞ്ജിത് സംഭവങ്ങൾ വിശദീകരണം നടത്തി.
തുടർന്ന് മൂവരും ചേർന്ന് കുട്ടിയെ ആരക്കുന്നത്ത് വിജനമായ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.
ബേസിലും രഞ്ജിത്തും ജെസിബി ഡ്രൈവർമാർ ആയിരുന്നു, ഇരുവരും ജോലി ചെയ്തിരുന്ന പറമ്പിൽ ആയിരുന്നു കുട്ടിയെ കുഴിച്ചു മൂടിയത്.
തുടർന്ന് അമ്മ റാണി പോലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ റാണിയുടെ പെരുമാറ്റത്തിലും മൊഴികളിലും വൈരുദ്ധ്യം തോന്നിയ പോലീസ് രാണിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് ഞെട്ടിക്കുന്ന കൊലപാതകം വെളിയിൽ ആയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…