അങ്ങനെ പുത്തൻ ഒരു സോഷ്യൽ മീഡിയ ആപ്പ് കൂടി ട്രെൻഡ് ആകുക ആണ്. ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ ശേഷം ട്രെൻഡ് ആയി മാറുകയാണ് ക്ലബ് ഹൌസ് എന്ന അപ്ലിക്കേഷൻ. മമ്മൂട്ടി , മോഹൻലാൽ , ഉണ്ണി മുകുന്ദൻ , പൂർണിമ ഇന്ദ്രജിത് , ജയസൂര്യ , ആഷിക് അബു , വെട്രിമാരൻ , വരലക്ഷ്മി ശരത് കുമാർ തുടങ്ങി നിരവധി ആളുകൾ ആണ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.
ചാറ്റിങ് അപ്ലിക്കേഷൻ ആണെങ്കിൽ കൂടിയും കൂടുതൽ വിഷയങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനും എല്ലാം ഇപ്പോൾ ക്ലബ് ഹൌസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്ഷം ആണ് ക്ലബ് ഹൌസ് എന്ന അപ്ലിക്കേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യം ഐ ഫോണിൽ മാത്രം പ്രവർത്തിച്ച അപ്ലിക്കേഷൻ ആൻഡ്രോയിഡ് വേർഷൻ എതിയതോടെ ആണ് ഇന്ത്യയിൽ ട്രെൻഡ് ആയത്. പോൾ ഡേവിസൺ , രോഹിത് സേത് എന്നിവർ ആണ് ഈ സംരംഭത്തിന്റെ ഫൗണ്ടർമാർ. 2021 മെയ് 21 ആണ് ആൻഡ്രോയിഡ് വെർഷൻ എത്തുന്നത്.
ആദ്യം സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന ഇൻവിറ്റേഷൻ മുഖേന മാത്രം ജോയിൻ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ആൻഡ്രോയിഡ് വേർഷനിലേക്ക് എത്തുമ്പോൾ അതിൽ നിന്നും മാറ്റം വരുത്തി ആർക്ക് വേണമെങ്കിൽ യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പിൽ അപ്‌ഡേഷൻ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 10 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’
എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ രാഷ്ട്രീയം സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകൾ വഴി നടക്കുന്ന ചർച്ചകളിൽ നിങ്ങൾക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേർക്ക് വരെ ഒരു ചാറ്റ് റൂമിൽ പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.
ഐ ഫോൺ ആപ്പ് സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ക്ലബ് ഹൌസ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ ഫോൺ വെച്ച് ആണ് ലോഗ് ഇൻ ചെയ്യേണ്ടത്. അതുപോലെ തന്നെ ഫോണിൽ ഒട്ടിപി വരുമ്പോൾ നിങ്ങൾ ക്ലബ് ഹൗസിന്റെ ഭാഗമാകും. ഇത്രയും ചെയ്ത ശേഷം നിങ്ങൾ വെയ്റ്റിംഗ് ലിസ്റ്റിലാണെന്ന നിർദേശം ലഭിക്കും. ഇതോടെ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള സുഹൃത്തുകൾക്ക് നിങ്ങളെ പ്രവേശിപ്പിക്കാനുള്ള നോട്ടിഫിക്കേഷൻ ലഭിക്കും.
അവർ അതിൽ ക്ലിക്ക് ചെയ്ത് പ്രവേശനം നൽകിയാൽ നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാൻ തുടങ്ങാം. അതേസമയം നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും നൽകിയ ‘ഇൻവൈറ്റ്’ ലിങ്ക് വഴിയാണ് നിങ്ങൾ കേറിയതെങ്കിൽ നിങ്ങൾക്ക് നേരെ ആപ്പിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഒരു ഉപയോക്താവിന് 8 ഇൻവൈറ്റുകളാണ് നടത്താൻ സാധിക്കുക. ആപ്പിലേക്ക് പ്രവേശനം ലഭിച്ചു കഴിഞ്ഞ് നിങ്ങൾക്ക് ഇഷ്ടപെട്ട വിഷയങ്ങൾ ലഭിക്കുന്ന സ്‌ക്രീനിൽ നിന്നും തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.
അതിനു ശേഷം പ്രധാന സ്‌ക്രീനിൽ നിങ്ങൾക്ക് ആ വിഷയത്തിൽ നിലവിൽ നടക്കുന്ന ചർച്ചകൾ കാണാൻ സാധിക്കും. നിങ്ങൾ ഫോള്ളോ ചെയ്യുന്ന ആളുകൾ പങ്കെടുക്കുന്നതോ നടത്തുന്നതോ ആയ ചർച്ചകളും കാണാവുന്നതാണ്. കൂടുതൽ ചർച്ചകൾ ലിസ്റ്റിൽ കാണാൻ താഴെയുള്ള ‘എക്‌സ്‌പ്ലോർ’ എന്നതിൽ ക്ലിക്ക് ചെയ്താൽ മതി. നിങ്ങൾക്ക് ലഭിക്കുന്ന ചാറ്റ് റൂമുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളതിൽ കയറാനും എപ്പോൾ വേണമെങ്കിൽ ഇറങ്ങി പോരാനും സാധിക്കും.
ഒരു ചാറ്റ് റൂമിൽ നിങ്ങൾ ആദ്യം കേൾവിക്കാരനായിട്ടായിരിക്കും പ്രവേശിക്കുക. അതിലെ ചർച്ചയിൽ നിങ്ങൾക്ക് സംസാരിക്കാൻ ‘റൈസ് ദി ഹാൻഡ്’ (Raise the hand) എന്ന ഓപ്ഷൻ ഉപയോഗിക്കാം. അപ്പോൾ ചർച്ചയുടെ മോഡറേറ്റർ നിങ്ങളെ സംസാരിക്കാൻ അനുവദിക്കും. ഇനി നിങ്ങൾക്ക് ഒരു റൂം തുടങ്ങാൻ ആണെങ്കിൽ പ്രധാന സ്‌ക്രീനിൽ താഴെയുള്ള ‘സ്റ്റാർട്ട് എ റൂം’ (Start a room) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആരംഭിക്കാം.
ഓപ്പൺ, സോഷ്യൽ, ക്ലോസ്ഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് റൂമുകൾ തുടങ്ങാൻ കഴിയുക. റൂമിന് പേര് നൽകാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ഓപ്പൺ റൂം എല്ലാ ഉപയോക്താക്കൾക്കും കാണാനും പങ്കെടുക്കാനും സാധിക്കുന്നതാണ്. സോഷ്യൽ റൂം ഫോയിലോ ചെയ്യുന്ന വ്യക്തികൾക്ക് വേണ്ടിയും ക്ലോസ്ഡ് റൂം നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമായിട്ടുമുള്ളതാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…