രണ്ടോ അതിൽ കൂടുതലോ വിവാഹം കഴിച്ച മലയാളം നടന്മാർ..!!

മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അടക്കം എല്ലാവരുടെയും ചെറുതും വലുതുമായ എല്ലാ വിവരങ്ങളും അറിയാനും അതിനെ കുറിച്ചു വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. മീ ടൂ ആരോപണത്തിൽ കുടുങ്ങിയ മലയാളത്തിലെ പ്രശസ്ത നടനും സംഗീത സംവിധായകനും ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവർ ആണ്. മുകേഷും ഗോപി സുന്ദറും ആണ് ആ സൂപ്പര്താരങ്ങൾ. മലയാളത്തിൽ ഒന്നിൽ കൂടുതൽ തവണ വിവാഹം കഴിച്ച നടന്മാർ ആരൊക്കെ ആണെന്ന് ഒന്ന് നോക്കിയാലോ..??

1. മുകേഷ്.

നടൻ മുകേഷ് സരിതയെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ആണ്. നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് മുകേഷും സരിതയും 1988ൽ വിവാഹിതർ ആയത്.

2011ൽ ആണ് ഇവർ വേർപിരിഞ്ഞത്, മുകേഷിന്റെ ദേഹോപദ്രവവും പരസ്ത്രീ ബന്ധവും സഹിക്കാൻ കഴിതെയാണ് വിവാഹ മോചിതയാവൻ തീരുമാനിച്ചത് എന്നും സരിത പിന്നീട് വെളിപ്പെടുത്തി. മുകേഷ് പിന്നീട് മേധുൽദേവികയെ വിവാഹം ചെയ്തു.

2. സായ് കുമാർ

നടൻ സായ്കുമാരും നാടക നടി ആയിരുന്ന പ്രസന്ന കുമാരിയും പ്രണയിച്ചു തന്നെയാണ് വിവാഹം കഴിച്ചത്. 1986ൽ ആയിരുന്നു ഇവരുടെ ദാമ്പത്യ ജീവിതത്തിന് തുടക്കം, എന്നാൽ വലിയ തമാസമില്ലാതെ ജീവിതം പാതി വഴിയിൽ അവസാനിച്ചു.

നടി ബിന്ദു പണിക്കരെ ആയിരുന്നു സായ്കുമാർ പിന്നീട് വിവാഹം ചെയ്തത്. എന്നാൽ പ്രസന്ന കുമാരിയുമായി ബന്ധം വേർപ്പെടുത്തുന്നതിന് മുന്നേ തന്നെ സായ്കുമാർ ബിന്ദു പണിക്കർക്ക് ഒപ്പം താമസിച്ചു തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് പ്രസന്ന കുമാരി കോടതി സമീപിച്ചതും ബന്ധം വേർപ്പെടുത്തിയതും. എന്നാൽ സായ്കുമാർ പറയുന്നത് പ്രസന്ന കുമാറിക്ക് തന്നെക്കാൾ 6 വയസ്സ് കൂടുതൽ ഉണ്ട് എന്നും അത് താൻ വിവാഹ ശേഷമാണ് അറിഞ്ഞത് എന്നും അതിനാൽ ആണ് വിവാഹ ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് പറഞ്ഞത്.

3. മനോജ് കെ ജയൻ.

മനോജ് കെ ജയൻ വിവാഹം കഴിച്ചത് തെന്നിധ്യയിൽ അടക്കം അന്ന് തിളങ്ങി നിന്നിരുന്ന നടി ഉർവശിയെ ആയിരുന്നു. 1999ൽ ആണ് ഉര്വശിയും മനോജ് കെ ജയനും പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാൽ വെറും എട്ട് വർഷം മാത്രമായിരുന്നു ആ ദാമ്പത്യ ജീവിതത്തിൽ കാലാവധി ഉണ്ടായിരുന്നത്. 2008ൽ ആണ് ഇരുവരും ബന്ധം വേർപ്പെടുത്തിയത്.

ഉർവശി പരിപൂർണ്ണമായും മദ്യത്തിന് അടിമായായിരുന്നു എന്നായിരുന്നു മനോജ് കെ ജയൻ വിവാഹ മോചനത്തിന് കോടതിയിൽ സമീപിച്ചപ്പോൾ പറഞ്ഞത്. ഉർവ്വശിയുമായി വേർപിരിഞ്ഞു മനോജ് കെ ജയൻ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വേറെ വിവാഹം കഴിച്ചത്. ആറു വർഷങ്ങൾക്ക് ശേഷം ഉർവശിയും മറ്റൊരു ദാമ്പത്യജീവിതം തിരഞ്ഞെടുത്തു.

4. ദിലീപ്

നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 1998ൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന മഞ്ജു വാര്യർ, പിന്നീട് 2015ൽ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

കാവ്യ മാധ്യവനുനായിട്ടുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണം ആയത് എന്നു അന്ന് പത്രമാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിന്നു എങ്കിലും ദിലീപ് അതിൽ സത്യം ഒന്നും ഇല്ല എന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ 2016ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു.

5. ഗണേഷ് കുമാർ

1994ൽ ആണ് ഗണേഷ് കുമാർ യാമിനി തങ്കച്ചിയെ വിവാഹം കഴിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ 2013ൽ ഇവർ വേർപിരിഞ്ഞു. ഗണേഷ് കുമാറിന്റെ പരസ്ത്രീ ബന്ധം ആരോപിച്ചാണ് യാമിനി വേർപിരിഞ്ഞത്.

വിവാദങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ സോളാർ നായിക സരിതയുടെ പേരും ഗണേഷിനോപ്പം പറഞ്ഞിരുന്നു. എന്നാൽ പ്രശ്നങ്ങൾക്ക് ഒടുവിൽ 2014 ജനുവരി 14ന് സ്വകര്യ ചാനൽ മിഡിലീസ്റ് മാർക്കറ്റിങ് മാനേജർ, ബിന്ദു മേനോനെ ഗണേഷ് കുമാർ പുനർവിവാഹം ചെയ്തു.

6. ബാല

മലയാളത്തിലും തമിഴിലും തിളങ്ങിയ താരം ബാലയെ ആയിരുന്നു ഗായിക കൂടിയായ അമൃത വിവാഹം കഴിച്ചത്. നീണ്ട പ്രണയത്തിന്റെ ഒടുവിൽ 2010ൽ ആയിരുന്നു വിവാഹം, 2015ൽ ഇവർ വേർപിരിഞ്ഞു.

പക്വത ഇല്ലാത്ത പ്രായത്തിൽ ഉള്ള വിവാഹമാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്നും അമൃതയുടെ അച്ഛൻ പറഞ്ഞിരുന്നു എങ്കിലും ഇവരുടെ വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും നിഗൂഡമാണ്.

7. ജഗതി ശ്രീകുമാർ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്നു ജഗതി ശ്രീകുമാർ ആദ്യം വിവാഹം ചെയ്തത് മല്ലിക സുകുമാരനെ ആയിരുന്നു. പിന്നീട് ഇവർ വേര്പിരിഞ്ഞപ്പോൾ ജഗതി ശ്രീകുമാർ ശോഭയെ ജീവിത സഖിയാക്കിയത്.

എന്നാൽ പിന്നീട് ജഗതിക്ക് ഉണ്ടായ കാർ അപകടത്തിന് പിന്നാലെയാണ് ജഗതിക്ക് കല എന്ന് മറ്റൊരു യുവതിയും ഭാര്യയായി ഉണ്ട് എന്ന് പുറംലോകം അറിഞ്ഞത്.

News Desk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

1 day ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

2 days ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

6 days ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

4 weeks ago