പ്രിയ സുഹൃത്തും സോദരിയുമായ Divya Sankaran ന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്. വളരെയേറെ അടുത്തറിയുന്ന കുടുംബം, എത്ര സന്തോഷത്തിൽ ആയിരുന്നു അവർ ജീവിച്ചത്.
ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാർത്തകൾ പരക്കുന്നുണ്ട്, നടന്ന കാര്യങ്ങൾ വിശദമായി എഴുതണം തോന്നി.
തിരുവാതിര വൃതം പ്രമാണിച്ചു അതിന്റെ ഭാഗമായി ആണ് ദിവ്യയും ഭർത്താവ് പ്രവീണും രണ്ട് വയസുകാരൻ മകനും ഷാർജ ഉള്ള കുടുംബാങ്ങത്തിന്റെ വീട്ടിലേക്ക് റാസ് അൽ ഖയ്മയിൽ നിന്നും പോയത്. അവിടെ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. നമ്മളുടെ നാട്ടിലെ പോലെ തോന്നുമ്പോൾ ഇഷ്ടത്തിന് ലീവ് എടുക്കാൻ അവിടെ സാധ്യമല്ല, പ്രവാസിയായ ഒരുത്തനും അതിനു കഴിയുകയുമില്ല, ആ ഒരു ചിന്തയിൽ തന്നെ പിറ്റേ ദിവസം ജോലിക്ക് പോകണം എന്ന നിലയിൽ അവർ രാത്രി അവിടെ നിന്നും കാറിൽ തിരികെ യാത്ര തിരിച്ചത്.
രാത്രി വരുന്ന വഴി വക്കിൽ വെച്ചു കാർ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിനു ഉറക്കം വരുന്നതായി മനസ്സിലാക്കി കാർ ഒരു വഴിയോരത്ത് ഒതുക്കി , കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും കാർ എടുത്തു യാത്ര തുടർന്നു.
എമിറേറ്റ്സ് റോഡിലെ ആ വരക്കത്തിനിടയിൽ കാർ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിന്റെ കണ്ണിലേക്ക് ഒരു നിമിഷം ഉറക്കത്തിന്റെ മയക്കം വരുകയും കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ദിവ്യ ഇരുന്ന ഭാഗം ആണ് അപകടത്തിലായത്. പിന്നിലെ സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടിരുന്ന കുഞ്ഞും കാർഓടിച്ച പ്രവീണും സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മദ്ധ്യേ ദിവ്യ മരണപ്പെടുകയും ചെയ്തു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ആണ് യാഥാർഥ്യവും സത്യവും, പോലീസ് ഫൈലിലും ഇത് തന്നെ ആണ് മൊഴി.
പക്ഷേ കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ പല പല വ്യാജ വാർത്തകൾ പരക്കുന്നു. കള്ളുകുടിച്ചു കൊണ്ടാണ് ഭർത്താവ് പ്രവീൺ വാഹനം ഓടിച്ചത്, മൊബൈലിൽ സംസാരിച്ചത് കൊണ്ടാണ് വാഹനം ഓടിച്ചത്. ഇങ്ങനെ പലതും.
ഒപ്പം സ്ലോവാക്യയിൽ ഒരു bmw കാർ റോഡ് വശത്തെ ബോർഡിൽ തട്ടി ടണൽ റൂഫിൽ ഇടിച്ചു കയറുന്ന ഒരു വീഡിയോയും. അത് ഈ മരണവുമായി ബന്ധപ്പെട്ടത് അല്ല.
uae government ഇന്ന് ഭർത്താവ് പ്രവീണിനു 200000 dhms പിഴ ചുമത്തി. രാജ്യത്തിന്റെ നിയമം ആണത്. ആ പണം government അല്ലാ എടുക്കുന്നത്, മരണപ്പെട്ട ദിവ്യയുടെ മാതാപിതാക്കൾക്ക് ലഭിക്കും ആ തുക, അത് ഭർത്താവ് തെറ്റ് ചെയ്തതിനു നൽകിയ ശിക്ഷയായി കാണരുത് ആരും, നിയമം മാത്രം.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക, നല്ലത് പറഞ്ഞു വാർത്ത ആക്കിയാൽ ജനങ്ങൾ വായിക്കില്ല എന്ന രീതിയിൽ സമൂഹ മാധ്യമത്തിലെ വാർത്താ പേജുകൾ ആണ് വ്യാജ വാർത്തകൾ നൽകുന്ന ഇതിന്റെ ഉറവിടമായി കാണുന്നത്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ആശുപത്രയിൽ പോയിരുന്നു. മരിച്ച മനസ്സുമായി നിൽക്കുന്ന ദിവ്യയുടെ ഭർത്താവ് പ്രവീണിന്റെ മുഖം മരണത്തെക്കാൾ കൊടൂരമായിരുന്നു. തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ നഷ്ടപെടൽ അയാളുടെ നിശ്ശബ്ദതയിൽ വിങ്ങിപൊട്ടുക ആയിരുന്നു.
തന്റെ അമ്മ പോയത് മനസ്സിലാവാതെ ചുരത്തിയ മുലപാലിനായി കേഴുന്ന മകൻ അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ചു ഇരിപ്പുണ്ടായിരുന്നു.
അതിനിടയിൽ സമൂഹത്തിന്റെ തെറ്റായ വാർത്ത പ്രചരിപ്പിച്ചുള്ള കുറ്റപ്പെടുത്തലുകൾ. ദയവ്ചെയ്ത് ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചില്ലേലും അവരെ ദ്രോഹിക്കാതെ ഇരിക്കുക.
ഒരു സാമൂഹ്യ മാധ്യമവും ഇത് പറയുക ഇല്ല. ഈ സത്യം നിങ്ങൾ തന്നെ പരമാവധി share ചെയ്യുക.
By ഷിബു കൊല്ലം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…