കോഴിക്കറിയോ മീൻ കറിയോ വേണ്ട; ഇവിടെ പ്രിയം എലിയിറച്ചി; ഈ എലിക്കൊതിയന്മാരുടെ നാട് ഇന്ത്യയിൽ തന്നെ..!!

34

നമ്മുടെ നാട്ടിൽ ആളുകൾ കൂടുതൽ കഴിക്കുന്നത് കോഴി ഇറച്ചിയും ആട്, പോത്ത്, തുടങ്ങിയവ ഒക്കെയാണ്. എന്നാൽ ഇന്ത്യയിൽ തന്നെയുള്ള ഈ ഗ്രാമിലെ ആളുകൾക്ക് പ്രിയം മറ്റൊന്നാണ്. നമ്മൾ പറമ്പിൽ നിന്നും വീട്ടിൽ നിന്നും എല്ലാം ഓടിച്ചു കളയാൻ പെടാപ്പാട് പെടുന്ന എലി തന്നെ.

അസമിലെ കുമാരിഗട്ട എന്ന കർഷക ഗ്രാമത്തിൽ ആണ് മറ്റ് ഇറച്ചികളെക്കാൾ ആളുകൾക്ക് പ്രിയം എലി ഇറച്ചിയോട് ആണ്. കിലോക്ക് 150 മുതൽ 200 രൂപ വരെയാണ് വില. തൊലിപോളിച്ച് വിൽപ്പനക്ക് വെച്ചിരിക്കുന്നത് ചന്തകളിലെ വിളവെടുപ്പ് സമയത്തെ സ്ഥിരം കാഴ്ചയാണ്.

അതുപോലെ തന്നെ എലികളെ ഭക്ഷണം ആക്കാൻ ഈ ഗ്രാമവാസികൾക്ക് മറ്റൊരു കാരണവും കൂടി ഉണ്ട്, തങ്ങളുടെ കൃഷി ഇടങ്ങളിൽ നിന്നുമാണ് ഭൂരിഭാഗം എലികളെയും പിടിക്കുന്നത്, പിടിച്ച ശേഷം കൊന്ന് ചില രോമം കളഞ്ഞു ചുട്ട് തിന്നും, ചന്തയിൽ രോമം ഉള്ളതും ഇല്ലാത്തതുമായ എലികളെ വിൽക്കാൻ വെച്ചിട്ടുണ്ട്. മാറ്റ് ഇറചികളെക്കാൾ ആളുകൾ കൂടുതൽ വാങ്ങുന്നതും ഭക്ഷിക്കുന്നതും എലി ഇറച്ചി തന്നെയാണ്.

You might also like