കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ..!!
വിവാഹ ബന്ധങ്ങളും പുണ്യമായും കർമ്മമായും എല്ലാം കാണുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ കേരളത്തിൽ വിവാഹത്തിന് ഒപ്പം തന്നെ വിവാഹ മോചനങ്ങളും കൂടി വരുകയാണ് കേരളത്തിൽ.
പല തരത്തിൽ ഉള്ള കാരണങ്ങൾ പറയുമ്പോൾ വിവാഹ മോചനങ്ങൾ പലപ്പോഴും ആഘോഷിക്കപ്പെടുന്നത് തരാങ്ങളുടേത് ആണ്. എന്നാൽ ലിവിങ് ടുഗതർ ബന്ധങ്ങൾ നമ്മുടെ നാട്ടിൽ കൂടി വരുന്നുങ്കിൽ കൂടിയും അതോടൊപ്പം തന്നെ വിവാഹേതര ബന്ധങ്ങളും വിവാഹ ശേഷമുള്ള അവിഹിത ബന്ധങ്ങളും കൂടി വരുകയാണ് എന്ന് വേണം പറയാൻ.
കേരളത്തിൽ വിവാഹത്തിനും വിവാഹ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുമ്പോൾ അടുത്തിടെ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു എന്നാണ് പഠന റിപോർട്ടുകൾ പറയുന്നത്.
അടുത്തിടെ പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹേതര ബന്ധങ്ങൾ നടക്കുന്നത് കേരളത്തിൽ കോട്ടയം ജില്ലാ മാറിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചില കണക്കുകൾ ഉദ്ധരിച്ചാണ് വിദഗ്ദർ ഈ റിപ്പോർട്ട് പറയുന്നത്.
വിവാഹേതര ബന്ധങ്ങൾ കൂടുന്നു എങ്കിൽ കൂടിയും അതിനെ കുറിച്ചുള്ള പരാതികളും കൂടി വരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ ഉള്ള പരാതികൾ കൂടി വരുകയാണ്. ആറുമാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചു ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ പിന്നീട് പോലീസ് പിടികൂടിയത് വലിയ വാർത്ത ആയിരുന്നു.
അയർക്കുന്നം സ്വദേശി ആര്യമോളെയാണ് പോലീസ് പിടികൂടിയത്. സ്വന്തം കുഞ്ഞിനെ വേണ്ട എന്ന് വെച്ചാണ് ഭർത്താവിന്റെ സുഹൃത്തായ കിടങ്ങൂർ വെള്ളൂർശ്ശേരി അരുണിനൊപ്പമാണ് യുവതി പോയത്. ഇത് പോലെ തന്നെ ഒരു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ തൃക്കൊടിത്താനം സ്വദേശിനിയും ഏതാനം ദിവസം മുൻപ് പോലീസ് പിടിയിലായിരുന്നു.
അങ്കണവാടിയിൽ നിന്ന് പോഷകാഹാരം വാങ്ങാനെന്ന വ്യാജേന ഡോണ എന്ന യുവതിയാണ് കാമുകനൊപ്പം കടന്നു കളഞ്ഞത്. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുന്ന സമീപവാസിയായ ശ്യാം കുമാറിനൊപ്പമാണ് ഇവർ പോയത്. പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഫോൺ വീട്ടിൽ നിന്നു കണ്ടെത്തുകയുണ്ടായി.
ഫേസ്ബുക്ക് മെസജറിൽ സമീപവാസിയായ യുവാവിന് അയച്ച മെസേജുകൾ ഭർത്താവ് കണ്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട് കാണാതായ സമീപവാസി ശ്യാമിൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിളാണ് ബാംഗ്ലൂരിൽ നിന്ന് ഇരുവരെയും പോലീസ് പിടികൂടിയത്.
വിവാഹവും വിവാഹേതര ബന്ധങ്ങളും തെറ്റില്ല എന്ന് ഇരു ഭാഗങ്ങളിൽ നിന്നും ചർച്ചകൾ ഉണ്ടവുമ്പോഴും വിവാഹ ശേഷം മറ്റൊരു ബന്ധം തേടി പോകുന്ന ആളുകളുടെ ബന്ധവും അതൊരു കുറ്റകൃത്യമായി മാറുകയും ജയിൽ ശിക്ഷയിലേക്ക് മാറുന്നത് കൂടി ആകുമ്പോൾ ആണ് ഈ വിഷയത്തിൽ കൂടുതൽ ആശങ്കകൾ ഉണ്ടാവുന്നത്.