അച്ഛൻ മരിച്ചു, ഭർത്താവ് ചതിച്ചു, അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി ഗീതു വഴിയരികിൽ ലോട്ടറി വില്പനയിൽ; വീടുപോലും ഇല്ലാത്ത ദുരിതക്കയം ഇങ്ങനെ..!!

153

ജീവിതം ഒന്ന് കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ടുന്നവർ ആണ് നമ്മൾ എല്ലാവരും, അപ്പോൾ മറ്റാരും തുണയില്ലാതെ ഭർത്താവാൽ വഞ്ചിക്കപ്പെട്ട അഞ്ച് മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞും ഉള്ള യുവതിയുടെ അവസ്ഥ എങ്ങനെ ആയിരിക്കും.

അച്ഛന്റെ മരണ ശേഷം അമ്മയുടെ വീട്ടുകാർ നടത്തിയ വിവാഹം, അതിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഗീതുവിന്റെ,

ഗീതുവിന്റെ സുഹൃത്ത് മഹീൻ എഴുതിയ കുറിപ്പ് ഇങ്ങനെ,

ഇന്നലെ ചേർത്തലയിൽ പോയിരുന്നു. ഗീതുവിന്റെ അവസ്ഥ വളരെ മോശം ആണ്. 10 ക്ലാസ് വരെ അവൾ പഠിച്ചിട്ടുള്ളൂ. അച്ഛൻ ആയിരുന്നു അവളെ നോക്കിയിരുന്നത് അച്ഛന്റെ മരണ ശേഷം അവൾ അമ്മയുടെ കുടുംബത്തിൽ ആയിരുന്നു അവരാണ് അവളുടെ കല്യാണം നടത്തിയത്. ചെറുക്കൻ ആലപ്പുഴ ഉള്ളത് ആണ് കല്യാണത്തിന് ശേഷം ഗീതുവിനെയും മക്കളെയും നോക്കാതെ ആയി അങ്ങനെ അവൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണം നടത്തിയപ്പോൾ അറിയാൻ സാധിച്ചത് ആദ്യത്തെ കെട്ടിൽ അദ്ദേഹത്തിന് 2 മക്കളും ഭാര്യയും ഇപ്പോളും ഉണ്ടെന്നാണ്. അവരെ ഡിവോഴ്‌സ് ചെയ്യാതെ ആണ് ഇവളെ കല്യാണം കഴിച്ചേക്കുന്നത്. പോലീസുകർ പറഞ്ഞത് പ്രകാരം ചേർത്തലയിൽ കാളികുളത്തു നിന്ന് തണ്ണീർമുക്കം പോകുന്ന റോഡരികിൽ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്യുന്നു. ഒറ്റമുറിയുള്ള ഒരു വാടക വീട്ടിൽ ആണ് താമസം.

1400 രൂപയാണ് അതിന്റെ വാടക അതു നിർബന്ധിതമായിട്ട് അയാൾ കൊടുത്തു വരുന്നു. അല്ലതെ അവൾക്കുള്ളതോ മക്കൾക്കോ ചിലവിനു ഒന്നുംതന്നെ അദ്ദേഹം ചെയ്യുന്നില്ല. അതിനുള്ള വരുമാനം ആണ് അവൾ ലോട്ടറി വിറ്റ് കണ്ടെത്തുന്നത്. കുടുംബശ്രീ യിൽ നിന്നും ലോണ് എടുത്താണ് ഇതു മുന്നോട്ട് കൊണ്ട് പോകുന്നത്. കളക്ടറേറ്റിൽ വീടിനായി കൊടുത്ത അപേക്ഷ ലിസ്റ്റിൽ ഇവളുടെ പേരും ഉണ്ട് അതു കിട്ടണം എങ്കിൽ, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകിയിട്ട് മാത്രമേ ഉണ്ടാകൂ.

എല്ലാവരും ഒന്ന് ഷെയർ ചെയ്തു നിങ്ങളാൽ കഴിയുന്ന ഒരു സഹായം

Name : geethu, Account no : 67265016591, Ifsc code : SBIN0070483, Branch; Varanad, Alappuzha, Place: cherthala, alappuzha
Contact no. +917012487361

വീഡിയോ

എല്ലാവരും ഒന്ന് ഷെയർ ചെയ്തു …നിങ്ങളാൽ കഴിയുന്ന ഒരു സഹായംName : geethuAccount no 67265016591Ifsc code SBIN0070483Branch; Varanad, AlappuzhaPlace ; cherthala,alappuzha Contact no. +917012487361

Posted by Variety Media on Wednesday, 6 March 2019

You might also like