കഴിഞ്ഞ ദിവസമാണ് ചേർത്തല തണ്ണീർമുക്കം ബണ്ടിന് സമീപം ലോട്ടറി വിൽക്കുന്ന ഭിന്നശേഷിയുള്ള ഗീതുവിനെ കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്.
അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ വീട്ടുകാർ ഗീതുവിന് വിവാഹം നടത്തി കൊടുക്കുക ആയിരുന്നു, എന്നാൽ വേറെ ഭാര്യയും മക്കളും ഉള്ള അയാൾ, അഞ്ച് മാസം പ്രായമുള്ളതും നാല് വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെയും ഗീതുവിനെയും ഉപേക്ഷിക്കുക ആയിരുന്നു. തുടർന്ന് ജീവിക്കാൻ മാർഗമില്ലാതെ ഗീതു ലോട്ടറി കച്ചവടം നടത്തി തുടങ്ങിയത്.
എന്നാൽ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഗീതുവിന് സഹായവുമായി ആലപ്പുഴ ജില്ലാ കളക്ടർ തന്നെ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കണ്ട വാർത്തയുടെ സത്യം മനസ്സിലാക്കിയ ജില്ലാ കലക്റ്റർ എസ് സുഹാസ് സഹായ ഹസ്തങ്ങളുമായി എത്തി ഇരിക്കുന്നത്.
വനിതാ ദിനത്തിൽ ഗീതുവിന്റെ പോരാട്ടങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാകളക്ടര്‍ എസ് സുഹാസ് ഇടപെട്ടു. ഗീതുവിനെ നേരിട്ട് കണ്ട കളക്ടര്‍ അവര്‍ക്ക് സ്വന്തമായി ഭൂമി ഇല്ല എന്ന് മനസിലാക്കി, വീട് നിര്‍മിക്കാന്‍ ഉള്ള ഭൂമി കണ്ടെത്താനുള്ള സഹായം ചെയ്യാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തുകയും ഭൂമി കണ്ടെത്തിക്കഴിഞ്ഞാല്‍ വീട് നിര്‍മിക്കുവാന്‍ ഏതെങ്കിലും സന്നദ്ധ വ്യക്തിയുടേയോ സംഘടനയുടെയോ സഹായം നല്‍കാമെന്നും അറിയിച്ചു.
വൈക്കം ചാണിയിൽ ചിറയിൽ വീട്ടിൽ ആനന്ദവല്ലിയുടെ മകളായ ഗീതുവിന് എസ്എസ്എൽസിയാണ് വിദ്യാഭ്യാസം. കണ്ണുകൾക്കു വൈകല്യവും ഇടതു കൈവിരലുകൾക്കും കാലുകൾക്കും സ്വാധീനക്കുറവുമുണ്ട്. നിത്യവൃത്തിക്കു വക തേടിയാണ് ഗീതു ലോട്ടറി വിൽപന തുടങ്ങിയത്. ലോട്ടറി ഷെഡ്ഡിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിലാണ് ഗീതുവിന്റെ ഇളയമകന്‍ അഭിരാജിന്റെ ജീവിതം. മൂത്തമകന്‍ നാലുവയസുകാരന്‍ രാജനെ അംഗനവാടിയില്‍ ആക്കിയിട്ടാണു ഗീതു എന്നും ലോട്ടറികച്ചവടത്തിന് എത്തുന്നത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…