പ്രണയം എന്നാൽ ദേ ഇങ്ങനെ ഒക്കെ കൂടിയാണ്. 20 വർഷങ്ങൾക്ക് ശേഷം ആ പ്രണയം അങ്ങനെ വിവാഹം എന്ന മധുരത്തിലേക്ക് കയറി ഇരിക്കുകയാണ്. ഹരിപ്പാട് ഡിപ്പോയിലെ ഈ കാമുകനും കാമുകിക്കും ഇപ്പോൾ പ്രണയം നാപ്പത് കഴിഞ്ഞു എങ്കിലും മധുരമുള്ള പ്രണയത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഓച്ചിറ ക്ലാപ്പന കല്ലേശേരിൽ ഭദ്രകാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഹരിപ്പാട് കെ എസ് ആർ ടി സി ഡ്രൈവർ ഗിരി ഗോപിനാഥും(46) കണ്ടക്‌ടർ താര ദാമോദരനും(44) വിവാഹിതർ ആയത്. 2000 ൽ ആയിരുന്നു ഇവരുടെ ആദ്യ കണ്ടുമുട്ടൽ. അമ്മാവന്റെ ബിസിനെസ്സ് സഹായിക്കാനായി നിൽക്കുന്ന കാലത്ത് തോട്ടപ്പള്ളി വേലഞ്ചിറ തോപ്പിൽ വീട്ടിൽ ഗിരി ഗോപിനാഥ് അവിടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയിരുന്ന മുതുകുളം താര നിലയത്തിൽ താര ദാമോദരനെ പരിചയപ്പെടുന്നത്.
പിന്നീട് ഈ കണ്ടുമുട്ടൽ സൗഹൃദത്തിലേക്കും അവിടെ നിന്ന് പ്രണയത്തിലേക്കും വഴി മാറുക ആയിരുന്നു. അങ്ങനെ 2007 ൽ ആണ് ഗിരിക്ക് കെഎസ്ആർടി ഡ്രൈവറായി ജോലി ലഭിക്കുന്നത്. തുടർന്ന് 2010 ൽ താരക്ക് കണ്ടക്ടർ ആയി കെഎസ്ആർടിയിൽ ജോലി ലഭിക്കുന്നു. ഇരുവരും ഒരേ ഡിപ്പോയിൽ എത്തിയതോടെ ആ പ്രണയം കൂടുതൽ ആഴത്തിൽ ആണ്.
തുടക്കത്തിൽ ഇരുവരുടെയും പ്രണയം ആർക്കും അറിയില്ലായിരുന്നു. താരയുടെ ആദ്യ ഡ്യൂട്ടിയും ഗിരി ഓടിച്ച ബസിൽ ആയിരുന്നു. ചില കുടുംബ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇത്രയും വൈകിയത് വിവാഹത്തിന് എന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരുടെയും വിവാഹം.
ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് 4 പേർ മാത്രം ആയിരുന്നു. വിവാഹത്തിൽ പങ്കെടുത്തത്. ഹരിപ്പാട് – കരുനാഗപ്പിള്ളി റൂട്ടിലെ ആർ എസ് എ 220 എന്ന ബസിൽ ഗിരി സ്വന്തം ചിലവിൽ മ്യൂസിക് സിസ്റ്റം അടക്കം വെച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…