ഇത് നവോഥാനത്തിന്റെ കാലഘട്ടം ആണ്, സ്ത്രീ സമത്വത്തിന് പോരാടുന്ന കാലം, കാലം ഏറെ മാറിയിട്ടും, അവൾ ഒരു പെണ്ണല്ലേ അപ്പോൾ അത്രേയൊക്കെ മതി എന്നു ചിന്തിക്കുന്നവർ ആണ് ഇപ്പോഴും നമ്മുടെ നാട്ടിലെ ഒരു ചെറിയ ശതമാനത്തിലേറെ പുരുഷന്മാർ, സ്ത്രീകൾക്ക് എങ്ങും പരിഗണന ലഭിക്കുന്നില്ല എന്ന് മാത്രമല്ല, തങ്ങളോട് ഇന്നും പുച്ഛം മാത്രം ആണെന്ന് പറയുകയാണ്, ഗീതാഞ്ജലി, പുരുഷന്റെ വൈകൃതം നിറഞ്ഞ ആ സമീപം കാണണം എങ്കിൽ ഒരു ലൈസൻസ് എടുത്ത് വാഹനം റോഡിൽ ഓടിച്ചാൽ മതി എന്നും യുവതി പറയുന്നു,
ഗീതഞ്ജലിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ഇത് കേൾക്കൂ പെണ്ണുങ്ങളേ
ഇന്നത്തെ കേരളത്തിലെ ഒരു ശരാശരി പുരുഷന് സ്ത്രീയോടുള്ള സമീപനം അറിയണമെങ്കിൽ നിങ്ങളുടെ കയ്യിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് മതിയാവും. രാവിലെ ചടുപിടോന്നു ജോലിയൊക്കെ ഒതുക്കി പഠിക്കുവാനോ ജോലിക്കോ മറ്റാവശ്യങ്ങൾക്കോ പോയാൽ മതിയാവും. അത് ടു വീലറിലോ ഫോർ വീലറിലോ ആകാം .
ഒരു യൂ ടേൺ എടുക്കുന്നത് മുതൽ റോഡിൽ വണ്ടിയുമായിറങ്ങുന്ന പെണ്ണുങ്ങളുടെ മനോധൈര്യത്തെ നമ്മൾ ശിരസ്സാ നമിച്ചു പോകും
സിഗ്നലിൽ നിന്ന് വണ്ടിയെടുക്കാൻ ഒരൽപം താമസിച്ചു പോയാൽ
ഇടയ്ക്കൊന്നു ബ്രേക് ഇടേണ്ടി വന്നാൽ
ഇടത്തു നിന്നും വലത്തു നിന്നും ഹോണടികളുടെ മേളമാവും .
ഇനിയൊരു L ഉണ്ടേൽ പിന്നെ പറയുകയേ വേണ്ട.
കാരണം വണ്ടിയോടിക്കുന്നതു വെറുമൊരു പെണ്ണാണല്ലോ. അവൾക്കിതിന്റെ വല്ല കാര്യവുമുണ്ടോ ?
ഇനി ടു വീലർ യാത്രക്കാരികളോട്,
എത്ര തവണ നിങ്ങൾ പുരുഷന്മാരാൽ അപകടകരമാം വിധം ഓവർടേക്ക്
ചെയ്യപ്പെടുന്നുണ്ട് ?
ഒരു നാൽപ്പതു നാല്പത്തഞ്ചിൽ ഈസിയായി ഓടിച്ചുപോകുന്ന ചില പുരുഷപ്രജകൾക്ക് എങ്ങാനും ഒരു പെണ്ണ് അമ്പതിൽ ഓവർ ടേക്ക് ചെയ്തുപോയെന്നറിഞ്ഞാൽ പിന്നെയൊരു വെപ്രാളമാണ്.
മാനം പോയില്ലേ പിന്നെയൊരു ഓട്ടപ്പാച്ചിലാണ്.
ഇനി പെണ്ണ് പിന്നേം സ്പീഡ് കൂട്ടിയിട്ട് ഓവർടേക്കിങ് നടന്നില്ലേൽ
കണ്ണുതുറിച്ചു പല്ലുകടിച്ച് ഏതേലുമൊരു ഹംപിൽ ഒപ്പമെത്തി ഓവർ ടേക്ക് ചെയ്തു റിയർ വ്യൂ മിറർ നോക്കി ലാലാ ലാ പാടും .
ഇനി ഓവർ ടേക്കിങ് കലാപരിപാടി അത്രയെളുപ്പം നടന്നില്ലേലോ ?
കൊണ്ട് ചെന്ന് കേറിക്കൊട് എന്ന മട്ടിൽ ലക്‌ഷ്യം സാധിക്കുവോളം അലക്ഷ്യമായി ഹോണടിച്ചു പിന്നാലെ കൂടും
നെനക്കൊക്കെ ഓടിക്കാനാണ് ആ വെള്ള വര വരച്ചേക്കണത്. അതിന്റപ്പുറത്തു കെടന്നു നെഗളിച്ചാ മതി. എന്ന മട്ടിൽ നമ്മൾ പ്രതീക്ഷിക്കാത്ത നേരത്തു റോങ് സൈഡ് കയറി പിന്നിലാക്കി ആഹ്‌ളാദിക്കുന്ന പുരുഷകേസരികളുമുണ്ട് .
ഇത് മാത്രമല്ല റോഡിൽ ഇറങ്ങിയാൽ ക്രോസ്സ് ചെയ്യാൻ നിക്കണ അപ്പാപ്പന്മാർ വരെ ഈഗോയുടെ ഉസ്താദുമാർ ആണ് .
അപ്പാപ്പൻ സമാധാനമായി ക്രോസ്സ് ചെയ്യട്ടേന്നു വച്ച് നമ്മളൊന്ന് നിർത്തിക്കൊടുത്താൽ ഉടനെ അപ്പാപ്പൻ പൊയ്ക്കോ പൊയ്ക്കോന്നു ട്രാഫിക് പോലീസാകും.
എന്നിട്ടു എഴുപതിൽ പാഞ്ഞു വരണ ചേട്ടന്റെ ദയയ്ക്കു കാത്തുനിൽക്കും.
സ്കൂൾ ബസിന്റെ പൈസ ലഭിക്കാമെന്നു വച്ച് ആകെയുള്ള രണ്ടുപിള്ളേരെ മുന്നിലും പിന്നിലുമായി ഇരുത്തി വണ്ടിയോടിച്ചാലോ ? അന്നേരം പറയും അവൾടെ തന്റേടം കണ്ടോ. ആ പിള്ളേരേം കൂടി തള്ളിയിടും. (രണ്ടു പിള്ളേരേം ഭാര്യയേം കൊണ്ട് ബൈക്കിൽ സർക്കസ്സ് കാണിക്കണ ചേട്ടന്മാർ സൂപ്പറാണെന്നു വിധിയെഴുതേം ചെയ്യും )
അപ്പോ പറഞ്ഞു വന്നത്,
വണ്ടിയോടിക്കണ പെണ്ണുങ്ങളേ
ഇതുവരെയും മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും നിങ്ങള്ക്ക് നേരിടേണ്ടി വന്നിട്ടില്ലെങ്കിൽ നിങ്ങൾ ഭാഗ്യവതികൾ.
ഇന്നുമുതൽ നിരീക്ഷിക്കുവിൻ, ഒരു പുരുഷന്റെ സ്ത്രീയോടുള്ള സമീപനം മനസ്സിലാക്കാൻ
നമ്മുടെ റോഡുകൾ തന്നെ ധാരാളം
ഇതെല്ലാം തൃണവൽഗണിച്ച് ഇപ്പോഴും ജൈത്രയാത്ര നടത്തുന്ന പെണ്ണുങ്ങൾക്ക്, നിങ്ങളുടെ മനസ്സാനിധ്യത്തിന് അഭിനന്ദനങ്ങൾ
വാലറ്റം – ഈ പറഞ്ഞതിന് വിപരീതമായി പെരുമാറുന്ന പുരുഷന്മാരും ഉണ്ട് കേട്ടോ. എണ്ണത്തിൽ കുറവാണെങ്കിലും അത് സന്തോഷത്തിനുള്ള വക തരുന്നുണ്ട്.
അതുപോലെ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വണ്ടിയോടിക്കുന്ന സ്ത്രീകളും ഉണ്ട്. അത് സങ്കടത്തിനുള്ള വക തരുന്നുണ്ട്.
എന്താ ചെയ്യാ അവരുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിലല്ലല്ലോ.
അപ്പൊ എല്ലാം പറഞ്ഞ പോലെ.
ഹാപ്പി വാലെന്റൈൻസ് ഡേ
(വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ക്ലൈമാക്സ് ആണത്രേ ഇപ്പൊ ഫാഷൻ അത് താൻഡാ കോൺട്രാസ്റ്റ് )
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…