ആണുങ്ങൾ എല്ലാം ഞരമ്പ് രോഗികൾ ആണെന്ന് പറഞ്ഞ ജോമോൾക്ക് മറുപടിയുമായി പെണ്കുട്ടിയും; പോസ്റ്റ് ഇങ്ങനെ..!!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ താരമായി മാറിയ കൊച്ചി സ്വദേശിയായ യുവതിയാണ് ജോമോൾ ജോസഫ്. കുട്ടിയുടുപ്പിൽ വന്നാൽ കാമം ഇളകുന്ന ആണുങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ എന്നാണ് ജോമോളുടെ വാദം. എന്നാൽ ജോമോൾക്ക് മറുപടിയുമായി ഹരിത എന്ന പെണ്കുട്ടി എത്തിയിരിക്കുകയാണ്.

ഹരിതയുടെ പോസ്റ്റ് ഇങ്ങനെ;

ജോമോള്‍ ചേച്ചിയുടെ ലൈവ് വീഡിയോ എല്ലാവരും കണ്ടായിരുന്നോ ?
ലൈവില്‍ ചേച്ചി വ്യക്തമായി പറഞ്ഞ രണ്ട് കാര്യങ്ങള്‍

പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകളെ ബോധപൂര്‍വ്വം പേജ് ലൈക്ക് ചെയ്യിക്കാനായി ആഡ് ചെയ്തു.

പേജിന്റെ ലിങ്ക് ആഡ് ചെയ്തവരുടെയെല്ലാം ഇന്‍ബോക്സില്‍ അങ്ങോട്ട് കൊണ്ടുപോയി അയച്ചു.

അപ്പോള്‍ ആരാണ് തെറ്റ് ചെയ്തത് ?

പരിചയമില്ലാത്തവരെ സ്വാര്‍ത്ഥ താല്പര്യത്തിനായി ആഡ് ചെയ്തത് ആദ്യത്തെ തെറ്റ്.

പരിചയമില്ലാത്തവരുടെ മെസ്സഞ്ചറിലേക്ക് അങ്ങോട്ട് ചെന്ന് പേജിന്റെ ലിങ്ക് ഇട്ടത് അടുത്ത തെറ്റ്.

ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ ആളുകള്‍ സ്വാഭാവികമായും പ്രൊഫൈല്‍ പരിശോധിക്കും
അപ്പോള്‍ കാണുന്നത് പകുതി വസ്ത്രമിട്ടുള്ള ഫോട്ടോകളാണെങ്കില്‍ സ്വാഭാവികമായും തെറ്റിദ്ധാരണ ജനിക്കും.
അതവരുടെ മാത്രം കുറ്റമല്ല.
ഇങ്ങനെയൊക്കെ ചെയ്യുന്നത് ഞാനാണെങ്കിലും ആള്‍ക്കാര്‍ക്ക് എന്നോടുള്ള സമീപനവും ഇതുപോലെയാകും.

പിന്നെ വസ്ത്രധാരണം ഓരോരുത്തരുടെ ഇഷ്ടമനുസരിച്ചാണ്
പക്ഷേ അത് ആള്‍ക്കാര്‍ എങ്ങനെ കാണുന്നുവെന്നും കൂടി വിലയിരുത്തണം.

പുലിമുരുകന്‍ സിനിമ കാണാന്‍ പോയപ്പോള്‍ അതിലെ നമിതയുടെ സീന്‍ കണ്ടതുകൊണ്ട് മാത്രം ആ സിനിമ കുടുംബസമേതം കാണാന്‍ കൊള്ളില്ലെന്ന് വിലയിരുത്തിയ സാധാരണക്കാരായ ജനങ്ങളെയും എനിക്കറിയാം.

സിനിമയാണെങ്കില്‍ കൂടി പല നല്ല സിനിമകളും കുടുംബസമേതം കാണാന്‍ മടിക്കുന്നത് അതിലെ ഗ്ലാമറസ്സ് സീനുകളെയോര്‍ത്താണ്.

നായികമാര്‍ ഗ്ലാമര്‍ സീനില്‍ അഭിനയിക്കുന്നതും പുരുഷന്മാരെ ആകര്‍ഷിക്കാനാണ്.
ഭൂരിഭാഗം പെണ്ണുങ്ങളും ഇന്ന് മോഡലെന്ന് സ്വയം പറഞ്ഞുകൊണ്ട് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പ്രചോദനവും സിനിമകള്‍ തന്നെയാണല്ലോ .

ചുരുക്കി പറഞ്ഞാല്‍ ശ്രദ്ധിക്കപ്പെടാനും നാലാണുങ്ങള്‍ നോക്കാനും വേണ്ടി തന്നെയാണ് ഇത്തരം കുട്ടി വസ്ത്രങ്ങള്‍.

ഇറുകിയ ജീന്‍സ് കുട്ടി നിക്കറില്‍ ചിലപ്പോള്‍ ശ്രദ്ധിക്കപ്പെട്ടേക്കാം പക്ഷേ ലെഗിന്‍സിന്റെ പാന്റ് നല്കുന്ന കണ്‍ഫോര്‍ട്ടൊന്നും ജീന്‍സ് നിക്കര്‍ നല്കില്ലെന്ന് പറയാം.

പറഞ്ഞ് വന്നത് സ്വയം തെറ്റ് ചെയ്തുകൊണ്ട് അന്യനെ ആഭാസനാക്കി നേടിയ പബ്ലിസിറ്റികൊണ്ടൊന്നും ഒന്നും നേടാനില്ല നേടുകയുമില്ല.

വൈറല്‍ പോസ്റ്റുകളെ ഏറ്റെടുക്കുന്ന പേജുകളും ഒണ്‍ലൈന്‍ മീഡിയകളുമുണ്ടാകും.
എന്റെ പോസ്റ്റിനെയും വൈറലെന്നും പറഞ്ഞ് കൊടുത്തേക്കുന്നതും കണ്ടു.
അതൊക്കെ വാളിലൊട്ടിച്ച് വൈറലാകാനോ അല്ലെങ്കില്‍ വലിയവളാണെന്ന് ഊറ്റം കൊള്ളുന്ന കോമാളിയാകാനൊ ഞാനില്ല.
തോന്നിയത് പറഞ്ഞു

അംഗീകരിക്കുന്നവര്‍ അംഗീകരിച്ചു
വിമര്‍ശിക്കേണ്ടവര്‍ വിമര്‍ശിച്ചു.

അംഗീകാരത്തെയും വിമര്‍ശനത്തെയും ഒരുപോലെ കണ്ടുകൊണ്ട് ഒരു പാവം ടിപ്പിക്കല്‍ മല്ലു ഗേളായിട്ട് ഞാനിവിടൊക്കെ തന്നെയുണ്ടാകും.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

6 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

6 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

6 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago