രണ്ട് കുട്ടികളായതിൽ പിന്നെ അവൾക്ക് വേറെ ഒന്നിനും താൽപര്യമില്ല, തലവേദന എന്നും പറഞ്ഞു ഒഴിഞ്ഞു മാറും; വൈറൽ കുറിപ്പ്..!!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ കുറിപ്പുകളുടെ കാലമാണ്. ജീവിതവും കഥയും തമ്മിൽ ഒത്തിരി അന്തരം ഉണ്ട്. ജീവിതത്തിൽ എല്ലാം സുഖത്തിന് വേണ്ടി മാത്രം ആണോ, നസീർ ഹുസൈൻ കിഴക്കേടത്ത് എഴുതിയ കുറിപ്പ് ഇങ്ങനെ,

കഥയല്ലിതു ജീവിതം

നീയൊരു വേശ്യയാണ്, വേശ്യ മാത്രം. ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല. നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്

അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്. ഒരു മിനിറ്റ് മുൻപ് വരെ നീയെൻറെ എല്ലാമാണ് എന്ന് പറഞ്ഞ മനുഷ്യൻ തന്നെയായോ ഇതെന്ന് അവൾ അത്ഭുതപ്പെട്ടു.

അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ പറയട്ടെ

മുറിയിൽ നിന്ന് ഇറങ്ങി പോകാൻ തയ്യാറെടുക്കുന്ന അയാളുടെ കൈകളിൽ പിടിച്ച് അപേക്ഷിക്കാൻ അവളൊരു ശ്രമം നടത്തി. പക്ഷെ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അയാൾ ഒരു കൊടുങ്കാറ്റുപോലെ മുറിയിൽ നിന്നിറങ്ങി പോയി.

അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി. അടുത്തുള്ള ജനാലയുടെ പിടിയിൽ പിടിച്ച് അവൾ കുറച്ചു നേരം നിന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിലെ കായലിനോട് അഭിമുഖമായി നിൽക്കുന്ന മുറിയിൽ ആയിരുന്നു അവൾ. കുളിച്ച് ഈറൻ മാറാതെ ഒരു വെളുത്ത ടവൽ മാത്രമാണ് അവൾ ദേഹത്ത് ചുറ്റിയിരുന്നത്.

ഈ സംഗമം പ്ലാൻ ചെയ്യുമ്പോൾ അവൻ തന്നെയാണ് അവളോട് പറഞ്ഞത് കായലിനരികെ ഒരു മുറി എടുക്കണമെന്ന്.

ഈ കായൽ കണ്ടു കൊണ്ട്, അതിലെ കാറ്റേറ്റുകൊണ്ട് നിനക്ക് എൻറെ പ്രേമം തരണം

രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് അവർ ഈ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി മുഴുവൻ ഇവിടെ തങ്ങാനായിരുന്നു അവരുടെ പ്ലാൻ. രണ്ടു മണിക്കൂറിൽ തന്നെ അവർ രണ്ടു തവണ ബന്ധപെട്ടു കഴിഞ്ഞിരുന്നു. വർഷങ്ങളായി സമൂഹത്തെ ബോധ്യപ്പെടുത്താൻ താൻ അടക്കിപ്പിടിച്ചു വച്ച എല്ലാ കെട്ടുപാടുകളും അവൾ കഴിഞ്ഞ രണ്ടു മണിക്കൂറിൽ പൊട്ടിച്ചെറിഞ്ഞിരുന്നു.

നിന്നെ എനിക്ക് കിട്ടിയത് എൻറെ ഭാഗ്യമാണ്. എൻറെ ഭാര്യ എന്തൊരു ബോറാണെന്നു അറിയാമോ? കിടക്കയിൽ ഒരു പെണ്ണ് എന്തൊക്കെ ചെയ്തു കൊടുക്കണം എന്ന് അവൾക്ക് ഒരു രൂപവുമില്ല, നീ എന്നെ എങ്ങിനെയൊക്കെ സന്തോഷിപ്പിക്കുന്നു?

രണ്ടു വർഷം മുൻപായിരുന്നു അവൻ അവളോട് അടുക്കാൻ ശ്രമം തുടങ്ങിയത്. അവളുടെ കൂടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു അവൻ. ഒരു വിവാഹമോചനം കഴിഞ്ഞു നിൽക്കുന്നവൾ ആണെന്ന് അവൾ ഓഫീസിൽ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ വീടിനടുത്തു താമസിക്കുന്ന ഒരു പൊതു സുഹൃത്തിൽ നിന്നാണ് അവൻ ആ കാര്യം അറിഞ്ഞത്. അതിനു ശേഷമാണു അവൻ അവളോട് അടുത്ത് ഇടപഴകാൻ തുടങ്ങിയതും, പതുക്കെ പതുക്കെ ഭാര്യയെ കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും മറ്റും. ഒരു ഓഫീസിൽ പാർട്ടിയിൽ വച്ച് രണ്ടു കുട്ടികളുടെ പിറകെ ഓടിനടക്കുന്ന, മേക്കപ്പ് ചെയ്യാതെ അലങ്കോലമായി ഒരു സാരിയും ചുറ്റി വന്ന അവൻറെ ഭാര്യയെ കണ്ടപ്പോൾ അവൾക്ക് അവൻ പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് തോന്നാതിരുന്നില്ല. പക്ഷെ ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഒരാളോട് കിടക്ക പങ്കിടുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല.

രണ്ടു കുട്ടികൾ ഉണ്ടായതിൽ പിന്നെ എൻറെ ഭാര്യയുടെ ലോകം അവർ മാത്രമാണ്, വേറെ ഒന്നിലും ഒരു താല്പര്യവും ഇല്ല, എപ്പോൾ അടുത്ത് ചെന്നാലും തലവേദന എന്ന് പറഞ്ഞു ഒഴിയും. എനിക്ക് ജീവിതം തന്നെ മതിയായി. പിന്നെ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്, നമ്മളെ പോലെ ചില മധ്യ വർഗ കുടുംബങ്ങളിൽ പെട്ടവർ മാത്രമാണ് സദാചാരം എന്നൊക്കെ പറഞ്ഞു ജീവിതം കളയുന്നത്

രണ്ടു വർഷത്തോളം അവൻ സമയം കിട്ടുമ്പോഴൊക്കെ അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഒരിക്കലാണ് അവൾ അതിനു സമ്മതിച്ചത്.

ഒരിക്കൽ, ഒരിക്കൽ മാത്രം ഞാൻ വരാം, പക്ഷെ അത് കഴിഞ്ഞു ഇതൊരു ശീലം ആക്കരുത്. പിന്നെ ആരെങ്കിലും അറിഞ്ഞാൽ എനിക്കും നിനക്കും പ്രശ്‌നമാണ്, അതുകൊണ്ട് ആരും അറിയാതെ വേണം ചെയ്യാൻ അങ്ങിനെയാണ് നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ അവർ ഒത്തുകൂടിയത്.

രണ്ടു മണിക്കൂറിൽ അവൾ അന്നുവരെ അനുഭവിക്കാത്ത സുഖം അനുഭവിച്ചു. അവർ ഒരുമിച്ചു കുളിച്ചു. അത് കഴിഞ്ഞ് അവൻ അവളെ കസേരയിൽ ഇരുത്തി മുടി കെട്ടികൊടുത്തു, മുടിയിൽ മുല്ലപ്പൂ ചൂടിച്ചു. എന്നിട്ട് തോളിൽ മൃദുവായി മസ്സാജ് ചെയ്തു. അപ്പോൾ അവൾ പറഞ്ഞു.

എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്കൊരാളെ ഇഷ്ടമാണ്, കുറച്ച് വർഷങ്ങളായി

എന്ത്? നീ ഡൈവോഴ്സ് ചെയ്തതല്ലേ

അതെ, അത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യമാണ്. ഇത് വേറൊരാളാണ്

നീ തമാശ പറയാതെ

അല്ല സീരിയസ് ആണ്, എൻറെ മുൻ ഭർത്താവിന്റെ കൂട്ടുകാരനാണ്. അമ്മ പറഞ്ഞിട്ട് സ്ത്രീധനത്തിന് വേണ്ടി മാത്രം എന്നെ കല്യാണം കഴിച്ച ഒരാളായിരുന്നു എന്റെ ഭർത്താവ്. പ്രണയം ഇല്ലാത്ത ഒരു കല്യാണം സഹിക്കാൻ കഴിയാത്ത കൊണ്ടാണ് അത് ഡൈവോഴ്സിൽ കലാശിച്ചത്. അങ്ങിനെയാണ് ഞാൻ വിവേകിനെ പരിചയപ്പെടുന്നത്. അവൻ പക്ഷെ എന്നേക്കാൾ വളരെ ഇളയതാണ്. എന്നെ വിവാഹം കഴിക്കണം എന്നൊക്കെ അവൻ വീട്ടിൽ പറഞ്ഞിരുന്നു, പക്ഷെ അവന്റെ അമ്മ സമ്മതിച്ചില്ല. അങ്ങിനെയാണ് ആ ബന്ധം അവസാനിച്ചത്, പക്ഷെ അവനോട് എനിക്ക് ഇന്നും കടുത്ത പ്രണയമാണ്. അവൻ വേറെ വിവാഹം കഴിഞ്ഞു കുടുംബമായി താമസിക്കുന്നു, വിവാഹം കഴിഞ്ഞിട്ട് എന്നോട് ഒരിക്കലും സംസാരിച്ചിട്ടില്ല. പിന്നെ നമ്മൾ ബന്ധപ്പെട്ടപ്പോൾ ചിലപ്പോഴൊക്കെ മനസ്സിൽ അവൻ എൻറെ മനസ്സിൽ കയറി വന്നു. ഒരിക്കൽ ഞാൻ വിവേക് എന്ന് വിളിച്ചത് നീ ശ്രദ്ധിക്കാതിരുന്നതാണ്.

അത് കേട്ടതോടെ അവൻറെ ഭാവം മാറി, രണ്ടു തോളിലും പിടിച്ചു കൊണ്ട്, അവൻറെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് അവൻ അലറി

നീയൊരു വേശ്യയാണ്, വേശ്യ മാത്രം. ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല. നിന്നെ ഒരിക്കലും ഇനിയെന്റെ കണ്മുൻപിൽ കണ്ടുപോകരുത്

മുറിയിൽ നിന്നിറങ്ങി പോകുന്ന വഴിക്ക് പല്ലിറുമ്മി കൊണ്ട് അവൻ ഒന്നുകൂടി പറഞ്ഞു

എൻറെ ഭാര്യ എന്നോട് പറഞ്ഞതാണ്, നിന്നോട് അധികം അടുക്കേണ്ടെന്ന്, അവൾ പറഞ്ഞതായിരുന്നു ശരി. അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങളെ അവൾക്ക് കണ്ടാൽ മനസിലാവും

ആദ്യത്തെ അമ്പരപ്പും തലകറക്കവും മാറിക്കഴിഞ്ഞപ്പോൾ കുളിമുറിയിൽ കയറി അവൻ തൊട്ട ദേഹത്തെ അറപ്പു മാറുന്നത് വരെ അവൾ വിസ്തരിച്ചൊന്നു കുളിച്ചു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

4 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago