ദാമ്പത്യ ജീവിതം ആണെങ്കിലും അല്ലാത്ത ജീവിതം ആണെങ്കിലും പ്രണയം ആണെങ്കിലും സ്ത്രീയും പുരുഷനും എല്ലാത്തിലും ഒന്നിക്കുമ്പോൾ മാത്രമേ അവിടെ സന്തോഷവും ഇഷ്ടവും നിലനിൽക്കുകയുള്ളൂ. പരസ്പരം അറിഞ്ഞിരിക്കൽ ആണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് തന്നെ വേണം പറയാൻ.
എല്ലാം അറിയും എന്നുള്ള ധാരണകൾക്ക് അപ്പുറം സ്ത്രീയും പുരുഷനും അല്ലെങ്കിൽ പങ്കാളികൾ തമ്മിൽ പരസ്പരം മനസിലാക്കി തുടങ്ങുമ്പോൾ ആണ് കൂടുതൽ അടുക്കുന്നത്. അല്ലാത്തിടത്തോളം ബന്ധത്തിന്റെ ഊഷ്മളത കുറയുകയും വിവാഹ മോചനത്തിലും പ്രണയ പരാജയത്തിലേക്കും എല്ലാം കടക്കുകയും ചെയ്യും. എന്നാൽ ഓരോ സ്ത്രീയും പുരുഷനിൽ ഇഷ്ടം തോന്നുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്.
അവയിൽ കുറച്ചെങ്കിലും നിങ്ങൾ മനൻസിലാക്കി ഇരുന്നാൽ നിങ്ങളുടെ ജീവിതം കൂടുതൽ ശക്തമാകും. പലപ്പോഴും പുരുഷന്മാർ ആണ് സ്ത്രീകൾക്ക് പിന്നാലെ പോകുന്നത്. എന്നാൽ ഇതൊക്കെ ഇപ്പോഴും ഒരു ബഹുമാനത്തോടെ ആയിരിക്കണം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുരുഷനാൽ ബഹുമാനിക്കപ്പെടുന്നത് ആണ് സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന കാര്യങ്ങളിൽ ഒന്നാണ്.
അവരോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും അവർക്കും പരിഗണന നൽകുകയും ബഹുമാനിക്കുകയും ചെയ്യുക. ഇത് പുരുഷനിലേക്ക് സ്ത്രീകളെ കൂടുതൽ അടുപ്പിക്കുകയും അവർക്ക് നിങ്ങളിൽ ഇഷ്ടം തോന്നുന്നതിനും കാരണം ആകുന്നു. പുരുഷന്മാരേക്കാൾ അധികമായി ഒരു സ്ത്രീ അവരുടെ വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നയാൾ ആയിരിക്കും.
അവർ നമ്മൾ പൊതുവേദിയിൽ ആയതും സ്വകാര്യ നിമിഷങ്ങളിൽ ആയാലും കളിയാക്കുന്നതോ അനാദരവ് ആകുന്നത് ആയോ കാര്യങ്ങൾ കാണിക്കുമ്പോൾ അത് ജീവിതത്തിൽ സ്ത്രീയിൽ നിന്നും അവളുടെ മനസ്സിൽ നിന്നും നിങ്ങൾ അകലുകയാണ് എന്നുള്ളതാണ് വാസ്തവം. ഭാര്യ ആയാലും പ്രണയിനി ആയാലും സുഹൃത്ത് ആയാലും സ്ത്രീ ഒരിക്കലും നിങ്ങളുടെ അടിമകളല്ല.
അതുപോലെ തന്നെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ നിങ്ങളെക്കാൾ ശ്രദ്ധയോടെ വീക്ഷിക്കുന്നയാൾ ആയിരിക്കും ഓരോ സ്ത്രീകളും. പലപ്പോഴും പുതുമോടിയിൽ ഉള്ള ഭർത്താക്കന്മാരും അതുപോലെ കാമുകന്മാരും എല്ലാം സ്ത്രീകളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ചില രീതികൾ കാണിക്കും. എന്നാൽ അത് പിന്നീട് തുടർന്ന് കൊണ്ടുപോകാൻ കഴിയാതെ വരും.
നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലെ സ്ഥിരത നഷ്ടമാകുമ്പോൾ സ്ത്രീകൾ അത് സൂഷ്മമായി വീക്ഷിക്കുകയും നിങ്ങളിലെ കള്ളത്തരങ്ങൾ ചോദ്യം ചെയ്യുകയും അത് ബന്ധത്തിന്റെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുക. എന്നും നിങ്ങൾ നിങ്ങളായി ഇരിക്കാൻ ശ്രമിക്കുക. ഒപ്പം നിങ്ങൾ നിങ്ങളെപോലെ തന്നെ അവളെ ശ്രദ്ധിക്കുകയും അവൾക്കൊപ്പം എന്നും ഇപ്പോഴും അവളുടെ കാര്യങ്ങൾക്കായി ഉണ്ടെന്നു മനസിലാക്കി കൊടുക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക.
അപ്പോൾ അവർക്ക് നിങ്ങളോടുള്ള മതിപ്പും ഇഷ്ടവും കൂടും. ഒരു ബന്ധത്തിൽ അത് പ്രണയം ആയാലും സൗഹൃദം ആയാലും ദാമ്പത്യം ആയാലും അതിൽ മർമ്മപ്രധാനം പങ്കാളികൾ തമ്മിലുള്ള വിശ്വാസമാണ്. വഞ്ചിക്കുന്ന പുരുഷന്മാരോട് സ്ത്രീകൾ ഒരിക്കലും പിന്നീട് എടുക്കുകയോ പൊറുക്കുകയോ ഇല്ല.
വഞ്ചിക്കുന്ന ആളുകളിൽ അവർ കാണുന്നത് തന്നോട് കപട സ്നേഹമായിരുന്നു എന്നുള്ളതും പുരുഷനിൽ പക്വത ഇല്ലാത്തത് ആയും ആത്മാർത്ഥത ഇല്ലാത്തവരായും ആളുമാണ് കാണുന്നത്. വഞ്ചനക്ക് ശേഷം വീണ്ടും നിങ്ങളിൽ ഉള്ള വിശ്വാസം ഒരിക്കലും ആ സ്ത്രീയിൽ തിരിച്ചുവരില്ല. പിന്നീട് നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും അവർ വീക്ഷിക്കുന്നത് അതെ സംശയത്തോടെ ആയിരിക്കും.
അതുകൊണ്ടു തന്നെ പങ്കാളികൾ തമ്മിലുള്ള ഒത്തൊരുമയും ഇഷ്ടവും പ്രണയവുമെല്ലാം നിങ്ങളുടെ വഞ്ചനകൾ പങ്കാളി കണ്ടെത്തുന്ന നിമിഷം അവസാനിക്കുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാൽ അതിൽ നിന്നും നിങ്ങൾക്ക് ഒരിക്കൽ പോലും മുക്തനാകാൻ കഴിയുകയുമില്ല.
അതുപോലെ നിങ്ങൾ നൽകുന്ന വാക്കുകളിൽ നിന്നും നിങ്ങൾ നിരന്തരം പിന്മാറുകയും വാഗ്ദാനങ്ങൾ ലംഘിക്കുകയും സ്ത്രീകൾ പറയുന്ന കാര്യങ്ങൾക്ക് പ്രാധാന്യം കുറയ്ക്കുന്നതിൽ കൂടിയും സ്ത്രീകൾക്ക് നിങ്ങളിൽ ഉള്ള ഇഷ്ടവും വിശ്വാസവും നഷ്ടമായി തുടങ്ങും.
ദാമ്പത്യ ജീവിതം ആയാലും പ്രണയം ആയാലും സൗഹൃദമായാലും സ്ത്രീയും പുരുഷനും തമ്മിൽ ആകുമ്പോൾ നിങ്ങൾ അതിന് അർഹിക്കുന്ന പ്രാധാന്യം നൽകുക തന്നെ ചെയ്യണം. ഇല്ലെങ്കിൽ പരാജയം മാത്രം ആയിരിക്കും അവസാനത്തെ വിധി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…