ജപ്പാനിലെ ലൈംഗീക അടിമകൾ; സൈനികരുടെ ഞെട്ടിക്കുന്ന ക്രൂരത ഇങ്ങനെ..!!

68

രണ്ടാം ലോകമഹായുദ്ധം ലോകത്ത് പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. രണ്ടാം ലോക മഹായുധത്തെ കുറിച്ച് നിരവധി വാർത്തകളും വീഡിയോകളും എല്ലാം നമ്മൾ കണ്ടിട്ട് ഉണ്ടാവാം. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയും ഇറ്റലിയും ജപ്പാനും സഖ്യ കക്ഷികൾ ആയിരുന്നു. ജർമനിയെ പോലെ തന്നെ ശക്തമായ ഒരു ശക്തി തന്നെ ആയിരുന്നു അന്ന് ജപ്പാനും, എന്നാൽ ഇന്ന് ജപ്പാനോട് നമുക്ക് ഒരു അനുകമ്പയാണ് ഉള്ളത്.

അതിനുള്ള കാരണം, രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക അവരുടെ രണ്ട് നഗരങ്ങളിൽ ആണ് അണുബോബ് വർഷിച്ചത്. അന്നുവരെ ജാപ്പനെയും ജർമനിയെയും ശത്രു രാജ്യത്ത് കണ്ടിരുന്ന മറ്റ് രാജ്യങ്ങൾ പോലും അവരോടുള്ള മനോഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാക്കി. അണുബോബ് ആക്രമണത്തിൽ നിരവധി ആളുകൾ ആണ് അന്ന് ജപ്പാനിൽ മരണത്തിന് കീഴടങ്ങിയത്.

എന്നാൽ, അന്നത്തെ ജപ്പാനോട് അമേരിക്ക ചെയ്തതിൽ വലിയ തെറ്റ് ഒന്നും ഇല്ല എന്നാണ് പറയപ്പെടുന്നത്. അന്നത്തെ ഭരണകൂടവും സൈന്യവും നടത്തി വന്നിരുന്ന ക്രൂരതയുടെ മുഖം ഇന്നും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ഓരോ വർഷവും രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉണ്ടായ ഓരോരോ ക്രൂരതകൾ ഇന്നും നിരവധി സംഘടനകൾ ആണ് പുറത്ത് കൊണ്ടുവന്നു കൊണ്ടിരിക്കുന്നത്.

ഈ അടുത്ത കാലത്ത് പുറത്ത് വന്നു കൊണ്ടിരിക്കുന്ന ഞെട്ടിയ്ക്കുന്ന വാർത്തയാണ്, സിറിയിലും ഇറാനിലും ഒക്കെ ഉള്ള ലൈംഗീക അടിമകളുടെ ക്രൂരമായ അനുഭവങ്ങൾ. അതിന് സമാനമായ ഒരു സംഭവവും രീതിയും രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിലും ഉണ്ടായിരുന്നു. ആ സമയത്ത് ഒരുവിധം എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ ജപ്പാനിൽ ഇതിന്റെ അളവ് വളരെ വലിയ ഒന്ന് തന്നെ ആയിരുന്നു.

അന്നത്തെ കാലത്ത് ജപ്പാനിലെ സൈനികർക്ക് മാത്രമായി, നിരവധി വേശ്യാലയങ്ങൾ ആണ് ഉണ്ടായിരുന്നത്. ആ വേശ്യാലയങ്ങളിലേക്ക് രണ്ട് ലക്ഷം യുവതികളെ ആണ് മറ്റ് രാജ്യങ്ങളിൽ നിന്നും ആണ് ബലമായി പിടിച്ചു കൊണ്ട് വന്ന് ക്രൂരമായ ബലാത്സംഗം ചെയ്ത് വന്നിരുന്നത്.

കൊറിയ, ചൈന, തായ്‌വാൻ, ഇന്തോനേഷ്യൻ, എന്നീ രാജ്യങ്ങളിൽ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. അതിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ കൊണ്ടുവന്നത് കൊറിയയിൽ നിന്നും ആണ്. ഇതിൽ 46 പേർ ജീവിതത്തിന്റെ അവസാന നാളുകൾ എണ്ണി ഇപ്പോൾ കൊറിയയിൽ ഉണ്ട്. അന്ന് ലോകത്തെ ഞെട്ടിക്കുന്ന ഈ ക്രൂരതകൾ ചെയ്‌തതിന് പരിഹാര മാർഗങ്ങൾ തേടി അലയുകയാണ് ഇന്നത്തെ ജപ്പാൻ ഭരണകൂടം.

You might also like