സ്ത്രീ പുരുഷ ശരീരങ്ങളെ കുറിച്ചും, ലൈംഗീകതയും സ്വന്തം വീട്ടിൽ നിന്നും അറിയണം; ജോമോൾ ജോസഫ്..!!

203

കടപ സദാചാര വാദികളെയും ഞരമ്പ് രോഗികളെയും വിട്ടൊയൊഴിഞ്ഞ ജോമോൾ ജോസഫ് എന്ന കൊച്ചികാരി പുതിയ ഉപദേശവുമായി സോഷ്യൽ മീഡിയയിൽ വീണ്ടും എത്തി.

പഴയ കാലത്തെ കുട്ടികളിൽ നിന്നും ഇപ്പോൾ എല്ലാം മാറി മറിഞ്ഞു എന്നും ഇന്ന് എല്ലാ കാര്യങ്ങളും രഹസ്യങ്ങളുടെ മേമ്പൊടി ചേർത്താണ് കുട്ടികലേക്ക് എത്തുന്നത് എന്നാണ് ജോമോൾ ജോസഫ് പറയുന്നത്.

കുട്ടികൾക്ക് ലൈംഗീകതയുടെ ക്ലാസ്സുകൾ വീടുകളിൽ നിന്നും കൊടുക്കണം എന്നാണ് ജോമോൾ ജോസഫ് വാദിക്കുന്നത്.

പുതിയ പോസ്റ്റ് ഇങ്ങനെ,

സ്തീശരീരത്തോടുള്ള ആസക്തിക്ക് പുറകിൽ..

പണ്ടൊക്കെ ആൺകുട്ടികളും പെൺകുട്ടികളും പാടത്തും പറമ്പിലും ഒന്നിച്ച് കളിച്ചും, തോട്ടിലും പുഴയിലും ഒന്നിച്ച് കുത്തിമറിഞ്ഞും കുളിച്ചും ആൺപെൺ ഭേദമില്ലാതെ ഒരുമിച്ച് സ്കൂളിൽപോയും തിരികെ വന്നും പരസ്പരം ഇടപഴകി കഴിഞ്ഞവരാണ് മിക്കവരും. കുറച്ച് കാലം മുമ്പ് വരെ നാട്ടിൻപുറങ്ങളിലെ പുഴയോരങ്ങളിലും, കുളക്കടവുകളിലും ഒക്കെ അലക്കും കുളിയും കാണാമായിരുന്നു. ഇന്നും ചിലയിടങ്ങളിൽ ഇതെല്ലാം തുടരുന്നു..

ഇന്ന് കഥ മാറി, കാലം മാറി, ഇടപഴകലുകൾ ഇല്ലാതായി, എല്ലാവരും അവനവനിലേക്ക് ചുരുങ്ങി, വേലികളും മതിലുകളും മനുഷ്യരെ വേർതിരിച്ചു. സ്ത്രീ പുരുഷ ശരീരങ്ങൾ മൂടിപ്പൊതിഞ്ഞ് മൂടിപ്പൊതിഞ്ഞ് അതിനുള്ളിലെന്തോ വിശേഷപ്പെട്ടതാണെന്ന ചിന്തയിലേക്ക്, കാണാനാകാത്ത ശരീരങ്ങളെ കുറിച്ചുള്ള ആകാംഷയിലേക്ക് തള്ളിയിടപ്പെട്ടു. സ്വന്തം അമ്മയുടെയും അപ്പന്റെയും വരെ ശരീരമെന്ത് എന്നറിയാത്ത, കാണാത്ത കൊച്ചുകുട്ടികൾ വളർന്ന് വലുതാകുമ്പോൾ സ്ത്രീ പുരുഷ ശരീരങ്ങൾ വലിയൊരു സമസ്യയായി അവന്റെ മനസ്സിൽ മാറുന്നു. കൂടാതെ വികലമായ വായനകളും, പോൺസൈറ്റുകളും മാത്രമാണ് അവർക്ക് സ്ത്രീപുരുഷ ശരീരങ്ങളെക്കുറിച്ചും, ലൈംഗീകതയെകുറിച്ചും അവർക്ക് അറിവ് നൽകുന്ന ആധികാരിക ഉറവിടങ്ങൾ..

സ്ത്രീപുരുഷ ശരീരങ്ങളെ കുറിച്ചും, ലൈംഗീകതയെകുറിച്ചും ഉള്ള അറിവ് നേടലും പഠനവും സ്വന്തം വീട്ടിൽ നിന്നും തുടങ്ങണം. മാതാപിതാക്കൾക്ക് മക്കളോട് ഇവയെല്ലാം വിശദീകരിക്കാൻ കഴിയണം. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനാകണം. സഹോദരങ്ങൾക്ക് മനസ്സു തുറന്ന് സംസാരിക്കാനാകണം. ആൺപെൺഭേദമില്ലാതെ കുട്ടികൾക്ക് പരസ്പരം തുറന്ന് സംസാരിക്കാനും അദ്ധ്യാപകരോടും മുതിർന്നവരോടും സംശയങ്ങൾ ദൂരീകരിക്കാനാകണം. അതിന് ആദ്യം ലൈംഗീകത പാപമല്ല എന്ന ചിന്ത വളരണം. കൊടിയ പാപമാക്കി മാറ്റപ്പെട്ട ലൈംഗീകതയെ പാപങ്ങളുടെ പട്ടികയിൽ നിന്നും മോചിപ്പിച്ച്, ഏതൊരു വ്യക്തിയുടയും അടിസ്ഥാന, ജൈവികതയെന്ന ബോധത്തിലേക്കും കാഴ്ചപ്പാടിലേക്കും സെക്സിനെ കൊണ്ടുവരാനായാൽ ഒരു പരിധിവരെ ഇന്ന് നിലനിൽക്കുന്ന മൂടിപ്പൊതിയലുകളും, തുറിച്ചു നോട്ടങ്ങളും, സ്ത്രീകളും കുട്ടികളും നേരിടുന്ന കടന്നുകയറ്റങ്ങളും ചൂഷണങ്ങളും ആക്രമണങ്ങളും ഇല്ലാതാകും.

അതിനായി ലൈംഗീക വിദ്യാഭ്യാസം ചെറുപ്രായത്തിൽ തന്നെ തുടങ്ങണം.വളർന്നുവരുന്ന കുഞ്ഞ് കണ്ടും കേട്ടും നേടുന്ന അറിവുകളിൽ മനുഷ്യ ശരീരങ്ങളും ലൈംഗീകതയും കൂടെ ഉൾപ്പെടട്ടെ..

You might also like