തുറന്നെഴുത്തുകൾ കൊണ്ടു ഏറെ ആരാധകരും അതോടൊപ്പം ഒട്ടേറെ വിമർശങ്ങൾ നേരിടുകയും ചെയ്യുന്ന എറണാകുളം സ്വദേശിയായ മോഡൽ ആണ് ജോമോൾ ജോസഫ്. പുരുഷന്റെ കാമ ചിന്തകളെ കുറിച്ച് കുറിപ്പുകൾ എഴുതി ശ്രദ്ധ നേടിയ ജോമോൾ ജോസഫ് എഴുതിയ പുതിയ കുറിപ്പ് രാഷ്ട്രീയ നേതാക്കൾക്ക് എതിരെയാണ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ക്ലിപ്പുകൾക്കായി കാത്തിരിക്കുന്നവർ
ഇന്നലെ വൈകീട്ട് മുതൽ പല ഫേസ്ബുക് പ്രൊഫൈലുകളിലും “ക്ലിപ്പ് കിട്ടിയാൽ വാട്സപ്പ് ചെയ്യണേ” എന്ന തരത്തിൽ പോസ്റ്റുകൾ നിറയുന്നത് കണ്ടിരുന്നു. ഏതോ ലീഗ് നേതാവിന്റെ തുണ്ട് വീഡിയോക്കായി കാത്തിരിക്കുകയാണ് പലരും എന്നാണ് എനിക്ക് മനസ്സിലാക്കാനായത്. രാഷ്ട്രീയ ആഘോഷത്തിനായി, രാഷ്ട്രീയമായ യുദ്ധത്തിൽ ആധിപത്യം നേടാനായി ആ തുണ്ടിനായി കാത്തിരിക്കുന്ന പല പ്രൊഫൈലുകളും പുരോഗമന പാർട്ടിയുടെ സന്തതസഹചാരികൾ!!
പ്രിയ്യപ്പെട്ടവരേ,
നിങ്ങളിൽ പലർക്കും ഒരു പെൺശരീരത്തോട് ലൈംഗീത താൽപര്യം തോന്നിയാൽ, ആ ആഗ്രഹം സാധിക്കാനായി നിങ്ങൾ കഠിനശ്രമം നടത്താനായി തയ്യാറാകും. നിങ്ങളുടെ ആഗ്രഹം സാധിച്ചു കഴിഞ്ഞാൽ പിന്നെ, അവളുടെ ശരീരത്തിലൂടെ ലൈംഗീക സംതൃപ്തി നേടിയ, നിങ്ങൾ പോലും അവളെ പിന്നീട് കാണുന്നത് ഏത് രീതിയിലാണ്? അവൾ പിന്നെ പിഴച്ചവളും, വെടിയും, വേശ്യയും, പോക്കുകേസും പടക്കവും ഒക്കെതന്നെയന്നല്ലേ നിങ്ങൾക്ക്? നിങ്ങളുടെ ശരീരത്തിലെ മദനരസം ഒഴുക്കികളയാനായി ഉപയോഗിച്ച, അതിനായിമാത്രം സ്നേഹിച്ച, അതിനായി മാത്രം കെട്ടിപ്പിടിച്ച, അതിനായി മാത്രം അവളുടെ കാലുകൾക്കിടയിലേക്ക് മുഖമാഴ്ത്തിയ നിങ്ങൾക്ക്, ആ നല്ല ഓർമ്മകളുടെ പേരിലെങ്കിലും അവളെ ഒന്ന് മാനിച്ചുകൂടേ? കുറച്ചു നേരമെങ്കിലും നിങ്ങൾ അവളെ സ്നേഹിച്ചതല്ലെ! അവളിലൂടെ കാമ പൂർത്തീകരണം നേടിയവരല്ലേ നിങ്ങൾ? അതുവരെ പുറകേ നടന്ന്, സ്നേഹം കൊണ്ട് പൊതിഞ്ഞ, അവളുടെ മറുപടിക്കായി കാത്ത് അവളുടെ ഒരു ഫോൺകോളിനായി കാത്തിരുന്ന നിങ്ങൾ കേവലം, ഒരു ചൂണ്ടയിൽ ഇരകോർത്ത് പുഴയോരത്ത് മീൻ വന്ന് ചൂണ്ടയിൽ പെടുന്നതും കാത്തിരിക്കുന്ന, ചൂണ്ടക്കാരൻ മാത്രമായിരുന്നോ?
തന്റെ മനസ്സും ശരീരവും, താൻ സ്നേഹിക്കുന്നവന് സമർപ്പിച്ച് സ്നേഹത്തിനും, ലൈംഗീകതക്കും വേണ്ടി നിങ്ങൾക്കായി സമർപ്പിക്കപ്പെട്ടവളുമായുള്ള സ്വകാര്യ, സ്നേഹ നിമിഷമങ്ങൾ ക്യാമറയിലൊപ്പാനായി അവൾ നിങ്ങൾക്ക് മൗനാനുവാദം തന്നത്, നിങ്ങളുടെ സ്നേഹത്തെ അവൾ ബഹുമാനിക്കുന്നതുകൊണ്ട് മാത്രമായിരിക്കണം. ചിലപ്പോൾ അവളറിയാതെ പോലും അവളുടെ ‘നഗ്ന ആക്ഷൻ’ വീഡിയോ നിങ്ങൾ കൈക്കലാക്കിയിട്ടുണ്ടാകാം. ഈ വീഡിയോകൾ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമോ, ലീക്ഡ് വീഡിയോകളിലൂടെ നിങ്ങളുടെ കാമദാഹമോ നിങ്ങൾ തീർക്കുമ്പോളും, നിങ്ങൾ അവളെ കാണുന്നത് പിഴച്ചവളായോ, വെടിയായോ, വേശ്യയായോ, പോക്കുകേസായോ ഒക്കെത്തന്നെയല്ലേ?
നിങ്ങളുടെ കാമദാഹത്തിനായി, ലൈംഗീക കുത്തിക്കഴപ്പുകൾ തീർക്കുന്നതിനായി എത്ര സ്ത്രീകളുടെ “ലീക്ക്ഡ്” ദൃശ്യങ്ങൾ നിങ്ങൾ ഉപയോഗിച്ച് കാണണം? എത്ര സ്ത്രീകളോട് ലൈംഗീക താൽപര്യമോ, ലൈംഗീക ബന്ധമോ നിങ്ങൾക്ക് ഉണ്ടായിരുന്നിരിക്കുകയോ, ഇപ്പോഴും തുടരുകയോ ഉണ്ടാകും? നീയവളെ പിഴച്ചവളെന്നും വെടിയെന്നും വേശ്യയെന്നും പടക്കമെന്നും പോക്കുകേസെന്നും വിളിക്കുമ്പോൾ, പല സ്ത്രീകളുടെ പുറകെ കാമദാഹം തീർക്കാനായി നടക്കുന്ന പുരുഷൻമാരേ, നിങ്ങളെ സ്ത്രീകൾ എന്ത് പേരിട്ട് വിളിക്കും? നിങ്ങൾ പറയൂ
നീയുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടവൾ പിഴച്ചവളാകുമെങ്കിൽ, അവളെ പിഴപ്പിച്ച നിന്നെ എന്ത് പേരിട്ട് വിളിക്കണം പുരുഷാ? നീ “ലീക്ഡ് വീഡിയോ” കണ്ട്, സ്വയംഭോഗം ചെയ്ത് നിന്റെ കാമവെറി തീർത്തപ്പോൾ, നീ കണ്ട ലീക്ഡ് വീഡിയോയിലെ പെണ്ണ് പിഴച്ചവൾ, അവളുടെ പേരും ഊരും വരെ നിങ്ങൾ തിരയും, എന്നാൽ ആ വീഡിയോയിൽ അവളുടെ കൂടെ “ആക്ഷൻ” നടത്തിയ പുരുഷൻ മായയോ മിഥ്യയോ ആയി നിലനിൽക്കും; ആരോരുമറിയാതെ
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…