കടിഞ്ഞൂൽ കണ്മണി പെണ്ണാണ്; ശോ കൊച്ച് കറുത്തിട്ടാണല്ലോ, ഗർഭിണിയായിരുന്നപ്പോൾ വെളുക്കാൻ വേണ്ടി ഒന്നും കഴിച്ചില്ലേ..??

കടിഞ്ഞൂൽ കണ്മണി പെണ്ണാണ്….
രചന:അച്ചു വിപിൻ

പ്രസവം കഴിഞ്ഞു ഏഴു ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു ചെന്നത്…സിസേറിയൻ ആയ കൊണ്ട് വയറിനൊക്കെ നല്ല വേദന ഇണ്ട്….
വീട്ടിലേക്കു കാൽ എടുത്തു വെച്ചില്ല എങ്ങനെ അറിഞ്ഞോ എന്തോ അയൽവക്കത്തുള്ള തള്ള സെറ്റുകൾ എല്ലാം കൂടി കൊച്ചിനെ കാണാൻ വന്നു….

അതിനിടെ ഒരു തള്ള… അയ്യോ!! ഇതെന്താ ഈ പെങ്കൊച്ചിനു തിന്നാൻ ഒന്നും കൊടുക്കണില്ലേ രമണി ആകെ അങ്ങ് ക്ഷീണിച്ചു കുരങ്ങു പോലെ ആയല്ലോ…

നിന്റ വയർ കണ്ടപ്പോ ചെറുക്കാനാണെന്ന ഞാൻ വിചാരിച്ചത് ഇതിപ്പോ പെണ്ണായി പോയില്ലേ…..പോട്ടെടി മോളെ ദൈവം നിനക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയ മതി….

ഈ തള്ള ഇതെന്തൊക്കെയാ ഈ പറയുന്നത്…പെൺകുഞ്ഞിന് ഇപ്പൊ എന്താ കുഴപ്പം ഞാൻ മനസ്സിൽ ഓർത്തു.

വേറെ ഒരെണ്ണം കൊച്ചിനെ എടുത്തു കയ്യിൽ പിടിച്ചു കടയിൽ അരി തൂക്കണ പോലെ പിടിച്ചു നോക്കി…അയ്യോ ഈ കൊച്ചിന് ഒരു കനോമില്ലല്ലോ? മോളെ സുമേ നീ ഇതിനു നേരെ ചൊവ്വേ പാൽ ഒന്നും കൊടുക്കുന്നില്ലേടി… കൊച്ചു പാറ്റ പൊലെ ഇരിക്കുന്നല്ലോ…

പിന്നെ ജനിക്കുന്ന കൊച്ചു സുമോഗുസ്തിക്കാരനെ പോലെ ഇരിക്കുമോ തള്ളേ എന്ന് ഞാൻ ചോദിക്കാൻ വന്നതാ …

ഞാൻ എന്തോ പറയാൻ ഭാവിക്കുന്നു എന്നു കണ്ടതും ‘അമ്മ എന്റെ നേരെ കണ്ണടച്ച് കാണിച്ചു…

രണ്ടാമത്തെ തള്ള മൂന്നാമത്തേതിന് കൊച്ചിനെ കൈമാറി..ശോ ഇത് കറുത്തതാണല്ലോടി ഗർഭിണിയായപ്പോ നീ കുഞ്ഞു വെളുക്കാൻ വേണ്ടി ഒന്നും തിന്നില്ലേ സുമേ …പെൺകുഞ്ഞുങ്ങൾ വെളുത്തു തുടുത്തു ഇരിക്കണം ഇതൊരുമാതിരി കാക്കയെ പോലെ… അല്ലേലും ഇപ്പഴത്തെ പെണ്ണുങ്ങളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഒക്കെ ന്യൂ ജനറേറ്റർ പിള്ളേരല്ലേ (ന്യൂ ജനറേഷൻ എന്നാ തള്ള ഉദേശിച്ചത്)..കൊച്ചു വെളുക്കാൻ വേണ്ടി നീ ഒന്നും തിന്നു കാണത്തില്ല….വെറുതെയല്ല കൊച്ചു കരിക്കട്ടി പോലെ ആയത്…

ഇതൊക്കെ കേട്ട് കുറച്ചു അപ്പുറത്തു മാറി ഒരു വളിച്ച ചിരിയോടെ എന്റെ കൊച്ചിന്റെ അച്ഛൻ നിക്കണ്ടായിരുന്നു ..തള്ള നേരത്തെ പറഞ്ഞ കാക്കയുടെ കളറിന്റെ ഏതാണ്ട് ഒക്കെ അടുത്ത് വരും എന്റെ കെട്യോന്റെ കളർ…കൊച്ചിന്റെ അച്ഛന്റെ നിറമല്ലേ കൊച്ചിന് കിട്ടു അല്ലാതെ ഹൃതിക് റോഷന്റെ നിറം കിട്ടില്ലല്ലോ തള്ളെ എന്ന് ഞാൻ ചിന്തിച്ചു പോയി….

കൊച്ചു കറുത്താലെന്താ വെളുത്താലെന്താ…അതിനെ മര്യാദക്ക് നമുക്ക് കിട്ടിയല്ലോ അത് പോരെ എന്റെ അമ്മ പറഞ്ഞു…

അത് രമണി ഞാൻ പറഞ്ഞു വന്നത്…….

തള്ള എന്തേലും പറയുന്നതിന് മുന്നേ ‘അമ്മ ഇടയ്ക്കു കയറി പറഞ്ഞു …..
അതേയ് നിങ്ങള് ചെന്നാട്ടെ മോളെ കുളിപ്പിക്കണം വേറെ ഒരു ദിവസം വരു…

കൂടുതൽ കുറ്റം പറയാൻ കിട്ടാത്ത സങ്കടത്തിൽ മനസ്സില്ല മനസ്സോടെ തള്ളകൾ പോയി..

കെട്ടിയോൻ എന്റെ അടുത്ത് വന്നിരുന്നു…
നേരെ വെച്ചിരുന്ന അലമാരയിലെ ഗ്ലാസ്സിലേക്കു നോക്കി പുള്ളി ഒന്ന് നെടുവീർപിട്ടു …

എനിക്ക് കാര്യം മനസ്സിലായി… അതേയ് ബലിക്കാക്കയാണോ കാവതികാക്കയാണോ ന്നാണോ ചേട്ടാ നോക്കണത്…

കെട്ടിയോൻ വിഷമത്തോടെ എന്റെ നേരെ നോക്കി….

ആ തള്ള പറഞ്ഞത് കേട്ട് ചേട്ടന് വിഷമായോ?

ഏയ് അതല്ലെടി നമ്മടെ മോൾ എന്നെ പോലെ കറുത്ത് പോയില്ലേ അതാ എന്റെ സങ്കടം…

ആഹാ ഇപ്പൊ മോള് കറുത്ത് അച്ഛനെ പോലെ ആയതാണോ കുറ്റം. എന്റെ ചേട്ടാ നമ്മടെ കൊച്ചു പിന്നെ നിങ്ങളെ പോലെ അല്ലാതെ അടുത്ത വീട്ടിലെ പ്രകാശനെ പോലെ ഇരിക്കോ..നിങ്ങള് ഈ കൊച്ചിനെ നോക്ക് ഇത് നിങ്ങടെ അല്ല എന്ന് ആരേലും പറയോ… നിങ്ങടെ ആ മുഖം പറിച്ചു വെച്ചേക്കുവല്ലേ..പിന്നെ ജനിക്കുമ്പോ കറുത്തിരിക്കുന്ന കുഞ്ഞുങ്ങൾ കുറച്ചു കഴിയുമ്പോ ചിലപ്പോ വെളുക്കും….

ഇനീപ്പോ കറുത്താലെന്താ വെളുത്താലെന്താ ഇവള് നമ്മടെ മോൾ അല്ലാതെ ആവില്ലല്ലോ… പിന്നെ നിങ്ങടെ നിറം കറുത്തതായാലെന്താ നിങ്ങള് എനിക്ക് സുന്ദരൻ ആണ്… അത് പോരെ….

എന്റെ ചേട്ടാ നിങ്ങളെ ഞാൻ പ്രേമിച്ചത് തന്നെ നിങ്ങള് കറുത്തതായകൊണ്ടു മാത്രാ…അല്ലേലും ഈ കറുത്ത ആണുങ്ങളെ കാണാൻ എന്നാ ഒരു രസാലേ …. അത് കേട്ട് ആ മുഖം അങ്ങട് വിടർന്നു..

പുള്ളി മുപ്പത്തിരണ്ടു പല്ലും കാട്ടി അങ്ങ് ചിരിച്ചു….

ദിവസങ്ങൾ അസ്ത്രം തൊടുത്തു വിടണ പോലാ പോണത്… കഷായം കഴിക്കലും എണ്ണ തേച്ചു കുളിയും ഒക്കെ മുറക്ക് അങ്ങട് നടന്നു….കണ്ണ് പറ്റും എന്നൊക്കെ പറഞ്ഞു ‘അമ്മ ആരേം വീട്ടിലേക്കു അടുപ്പിച്ചില്ല…അങ്ങനെ മോളുടെ പേരിടൽ ചടങ്ങു ഇങ്ങെത്തി ….

മോൾക്ക് ചേട്ടന്റെ മടിയിൽ ഇരുത്തി ചെവിയിൽ പേരു ചൊല്ലി വിളിച്ചു…പെൺ കുട്ടി ആണേൽ പാർവതി എന്ന് ഇടാമെന്നു നേരത്തെ തീരുമാനിച്ചിരുന്നു..അങ്ങനെ തന്നെ അത് നടന്നു…

സദ്യ ഒക്കെ കഴിഞ്ഞു മോളേം കൊണ്ട് അകത്തു വിശ്രമിക്കുകയായിരുന്നു ഞാൻ…നേരെത്തെ വന്നു മുങ്ങിയ തള്ള സെറ്റുകൾ അകത്തേക്ക് ഇടിച്ചു കയറി…..
എന്റെ സുമേ ചാവാലി പോലെ ഇരുന്ന നീ ചക്കപഴം പോലെയായല്ലോ?എന്തൊരു വണ്ണമാ നിനക്ക്…

നോക്ക് ദേവമ്മേ കാക്ക പോലെ ഇരുന്ന ഇവളുടെ കൊച്ചു കൊക്ക് പോലെ വെളുത്തുലോ…ഹൈ ഇതെങ്ങനെ ഒപ്പിച്ചു നീ…

അത് ഇച്ചിരി ഏഷ്യയൻ പെയിന്റ് അടിച്ചതാ തള്ളെ എന്ന് പറയാൻ നാവു പൊങ്ങിയത..പ്രായം കൂടുതൽ ഉള്ള കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല …

ഇപ്പൊ ഈ കൊച്ചിനെ കണ്ട സുരേഷിന്റെ കൊച്ചാണെന്നേ പറയത്തില്ലട്ടോ….അവന്റെ ഒരു ചായേമില്ല…

ആ തള്ളേട പറച്ചിൽ കേട്ട് കൊറിച്ചു കൊണ്ടിരുന്ന ഒരു കഷ്ണം കപ്പലണ്ടി കെട്യോന്റെ വായിൽ നിന്നും തെറിച്ചു പോയി…

ഇത്തവണ എന്റെ നിയന്ത്രണം വിട്ടു പോയി…

അതേയ് നിങ്ങക്ക് ഒന്നും വേറെ ഒരു പണീമില്ലേ…

കുറ്റം പറയാൻ ഇങ്ങട് വന്നോളും..
അതേയ് പെങ്കൊച്ചായി പോയി സമാധാനിക്കു എന്ന് പറഞ്ഞ ദേവമ്മയോടു എനിക്ക് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട് നിങ്ങടെ മൂത്തതു ഒരു മോനല്ലേ….ഇളയ മോക്ക് ഒന്നും കൊടുക്കാതെ ഒക്കെ മൂത്ത ചെക്കന് അങ്ങട് എഴുതി കൊടുത്തുലോ.. എന്നിട്ടു ഇപ്പൊ എന്തായി…അവന്റെ കല്യാണം കഴിഞ്ഞപ്പോ അവൻ നിങ്ങളെ ഇറക്കി വിട്ടില്ലേ …ഒടുക്കം ആ മോൾ അല്ലെ നിങ്ങളെ അവളുടെ കെട്യോന്റെ വീട്ടിൽ കയറ്റി താമസിപ്പിച്ചതു..ഈ മോൻ ഉണ്ടായിട്ടു എന്ത് ഗുണമാ നിങ്ങൾക്ക് ഉണ്ടായതു…

പിന്നെ ഭവാനിയമ്മ നിങ്ങൾ എന്റെ കുഞ്ഞിനെ കാക്കയോട് ഉപമിച്ചു ….നിങ്ങക്കും നിങ്ങടെ മക്കക്കും തുമ്പപ്പൂവിന്റെ നിറം ആണല്ലോ അല്ലെ….
മൂത്തമോള് കരിവീപ്പ പോലെയാണല്ലോ ഇരിക്കുന്നത്..അവളെ ഗർഭിണിയായപ്പോ നിങ്ങൾ ഒന്നും കലക്കി കുടിക്കാഞ്ഞത് കൊണ്ടാണോ അവൾ കറുത്ത് പോയത്?

ശാരദ വല്യമ്മയുടെ ഇളയ മോൾടെ കല്യാണം കഴിഞ്ഞു വർഷം പത്തായല്ലോ ഇത് വരെ കുട്ടികൾ ഒന്നും ആയില്ലല്ലോ അല്ലെ…

എല്ലാർക്കും ഉണ്ട് ഇത് പോലെ പ്രശ്നങ്ങൾ…എന്നിട്ടാ നിങ്ങൾ എന്റെ കുഞ്ഞിന്റെ കുറ്റം പറയാൻ വന്നിരിക്കുന്നത്…

അവനവന്റെ നില വിട്ടു ആരും പെരുമാറരുത്…കുഞ്ഞു ആണായാലും പെണ്ണായാലും കറുത്തതായാലും വെളുത്തതായാലും ഒക്കെ ദൈവം തരുന്നതാണ് അത് സന്തോഷത്തോടെ മേടിക്കുക….

എനിക്ക് പെൺകുഞ്ഞാണ് അതിൽ എനിക്കും ഭർത്താവിനും വളരെ സന്തോഷമാണ്….
ആ സന്തോഷം തല്ലികെടുത്താൻ വേണ്ടി ആണേൽ ഇനി നിങ്ങൾ ഇങ്ങട് വരണം എന്നില്ല…

എന്റെ നേരെ ഒന്ന് നോക്കിയ ശേഷo ഒന്നും മിണ്ടാതെ അവർ അവിടെ നിന്നും ഇറങ്ങി പോയി…

എന്തോ ഭാരം മനസ്സിൽ നിന്നും ഇറക്കി വെച്ച പോലെ ആയിരുന്നു എനിക്കപ്പോൾ തോന്നിയത്….

കയ്യിൽ ബാക്കി ഉണ്ടായിരുന്ന കപ്പലണ്ടി വായിൽ ഇട്ടു കടിച്ചു കൊണ്ട് കെട്ടിയോൻ എന്റെ നേരെ നോക്കി ചിരിച്ചു…

ആ കറുത്ത മുഖത്തെ വെളുത്ത പല്ലുകൾ കാട്ടിയുള്ള ചിരിക്കപ്പോ മുൻപില്ലാത്ത അത്ര ഭംഗിയായിരുന്നു….

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 week ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago