മലയാള സിനിമയുടെ മണി മുഴക്കം നിലച്ചിട്ട് 4 വർഷങ്ങൾ കഴിയുന്നു. മിമിക്രിയിൽ കൂടി നാടൻ പാട്ടുകൾ പാടി അവിടെ നിന്നും അഭിനയത്തിന്റെ ലോകത്തിലേക്ക് എത്തിയ കലാഭവൻ മണി അകാലത്തിൽ മലയാള സിനിമ വിട്ട് ഒഴിക്കുകയായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ നിന്നും വളരെ കഷ്ടപ്പെട്ടാണ് മണി വളർന്നു വന്നത്.
മണിയുടെ മരണവും തുടർന്ന് അദ്ദേഹത്തിന്റെ വിയർപ്പിന്റെ മണമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഒട്ടേറെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മണിയുടെ സർവ്വ സമ്പാദ്യങ്ങളും കൈകാര്യം ചെയ്യുന്നത് നിമ്മിയും മകളും ആണെന് സഹോദരൻ രാമകൃഷ്ണൻ പറയുന്നു.
മണി മരിക്കുന്നതിന് മുന്നേ ആഘോഷവും വിളിയും ഒക്കെ ആക്കി ഏറുന്ന ആരും ഇപ്പോൾ ഈ വഴിക്ക് തിരിഞ്ഞു പോലും നോക്കാറില്ല എന്നും രാമകൃഷ്ണൻ പറയുന്നു. എവിടെ പോയാലും കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന അച്ഛനെ തനിക്ക് ഇന്നും മിസ് ചെയ്യുന്നു എന്ന് മകൾ ശ്രീലക്ഷ്മി പറയുന്നു. ഏറ്റവും കൂടുതൽ അച്ഛൻ സമ്മാനിച്ചത് വാച്ചുകൾ ആയിരുന്നു.
അച്ഛൻ ഒപ്പം ഉള്ളപ്പോൾ ഉള്ള യാത്രകളും പാട്ടുകളും പാചകവും എല്ലാം ഒരു ആഘോഷം തന്നെ ആയിരുന്നു. ഇതെല്ലാം എന്ന് ശ്രീലക്ഷ്മിക്ക് കണ്ണീർ ഓർമ്മകൾ ആണ്. ശ്രീലക്ഷ്മിയുടെ ഒരു പിറന്നാളിന് ജാഗ്വർ കാർ ആണ് മണി സമ്മാനമായി നൽകിയത്. ഏകമകൾ ശ്രീലക്ഷ്മിയെ ഡോക്ടർ ആക്കാൻ ആയിരുന്നു മണിയുടെ ആഗ്രഹം.
ചാലക്കുടിയിലെ പാവങ്ങളെ സംരക്ഷിക്കാൻ ഒരു ഡോക്ടർ എന്നായിരുന്നു മക്കളോട് മണിയെന്നും പറയാറുള്ളത്. അച്ഛന്റെ ആഗ്രഹം സാധ്യമാക്കാൻ ശ്രീലക്ഷ്മി ഇപ്പോൾ പാലയിൽ ആണ് പഠിക്കുന്നത്. മകൾക്കു ഒപ്പം വീട് വാടകക്ക് എടുത്ത് അമ്മ നിമ്മിയും പാലായിൽ തന്നെയാണ് ഇപ്പോൾ താമസം.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…