മലയാളത്തിന്റെ മണിക്കിലുക്കം മാഞ്ഞിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ കഴിഞ്ഞു. എല്ലാവർക്കും മനസിൽ മായാത്ത മണിയുടെ നടൻ പാട്ടുകൾ മാത്രം. കലാഭവൻ മണിയുടെ മകൾ വനിതാ മാഗസിന് നൽകിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഇന്ന്, കലാഭവൻ മണിയുടെ പാടിലെ വീട്ടിൽ ആളും അനക്കവും ഇല്ല, മണിയുടെ സ്വന്തം അമ്മുക്കുട്ടിയും പ്രിയതമ നിമ്മിയും മാത്രം.
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ പാട്ടും മിമിക്രിയും ഒക്കെയായി ആഘോഷം ആണെന്ന് മകൾ പറയുന്നു. പുറംലോകം അറിയാത്ത മനുഷ്യൻ ആയിരുന്നു കലാഭവൻ മണി എന്ന് ശ്രീലക്ഷ്മി പറയുന്നു.
ഒരച്ചനും മകളെ ഇതുപോലെ സ്നേഹിച്ചു കാണില്ല, ഒരു ഭർത്താവും ഭാര്യെയെ ഇതുപോലെ സ്നേഹിച്ചു കാണില്ല, അച്ഛന് സുഹൃത്തുക്കളും സഹോദരങ്ങളോടും സ്നേഹവും കരുതലും ആയിരുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു.
അച്ഛന് പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല, അതുകൊണ്ട് എന്നോട് നന്നായി പഠിക്കാൻ പറയുമായിരുന്നു. നന്നായി പഠിച്ച് ഡോക്ടർ ആകണം, ഒരു ആശുപത്രിയിൽ ചാലക്കുടിയിൽ പണിത് തരും അതിൽ പാവങ്ങളെ സൗജന്യമായി ചികില്സിക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം.
നാട്ടിലെത്തിയാൽ അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഞാനായിരുന്നു. ചിലരു പറയുന്നതു കേട്ടിട്ടുണ്ട് മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന്. എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല അങ്ങനെ, കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും.
എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാൻ അച്ഛൻ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്പെഷൽ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേർന്ന ഒരു കറിയാണ്. അത് മാത്രം മതി ഊണു കഴിക്കാൻ. അത്രയ്ക്കും രുചിയായിരുന്നു.
കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ. അച്ഛന്റെ ബലികുടീരത്തിന് അടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വരും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വരുമ്പോൾ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയ ത്തെ കാറ്റിന്.
കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാറ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്.
കടപ്പാട് വനിത
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…