ഒരു നാട് മുഴുവൻ, തങ്ങൾ ജനിച്ചു വളർന്ന മണ്ണിന് വേണ്ടി പോരാടുകയാണ്, ആ പോരാട്ടത്തിൽ നമ്മൾ ഓരോരുത്തരും അവർക്കൊപ്പം ചേരണം, കാരണം കേരളത്തെ മഹാ പ്രളയം കവർന്നപ്പോൾ, പലരും കുത്തൊഴുക്ക് കണ്ട് അന്ധാളിച്ചു നിന്നപ്പോൾ സ്വന്തം ജീവൻ നോക്കാതെ നമുക്ക് പോരാടിയവർ ആണവർ.
പലരും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവാം സേവ് ആലപ്പാട് എന്ന പോസ്റ്റുകൾ, എന്നാണ് എന്താണ് ആ നാടിന്റെ പ്രശ്‌നം എന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നുള്ളതാണ് വലിയ സത്യം.
ആ സത്യത്തിലേക്ക്, നമുക്ക് ഒരു യാത്ര പോയാലോ,
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആണ് ആലപ്പാട് എന്ന തീരദേശ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ആ ഗ്രാമം ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ, ആ ഗ്രാമത്തിലെ ജനങ്ങളെ നിങ്ങൾക്ക് അറിയാം, മുഖം അറിയില്ലെലും അവരുടെ വലിയ മനസ്സ് ആണ്, ഇന്ന് പലരും കേരളത്തിൽ ജീവനോടെ ഇരിക്കാൻ കാരണം, മഹാ പ്രളയത്തിൽ ബോട്ടും വള്ളവും പങ്കായവും ഒക്കെ ആയി എത്തി നമ്മളെ രക്ഷിച്ചവർ ആണവർ. മുക്കുവന്മാരുടെ നാട്.
IRE എന്ന പൊതുമേഖലാ സ്ഥാപനം 2004 മുതൽ ആണ് ആലപ്പാടിന്റെ കാർന്നു തിന്നുന്നത്, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന ഉപജീവനമാർഗം. കരിമണലാൽ സമ്പുഷ്ടമായ തീരപ്രദേശം കൂടിയാണ് ആലപ്പാട്ട്, അത് തന്നെയാണിപ്പോൾ പ്രദേശവാസികൾക്ക് ശാപമായി മാറിയിരിക്കുന്നത്. കുത്തക കമ്പനിയുടെ അനധികൃതമായ കരിമണൽ ഖനനം, കടലിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ.
യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്, ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്.
ഇവർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുണ്ടാവും നിങ്ങൾ അല്ലെ, ഒരു സ്മാർട്ട് ഫോൺ കൊണ്ട് പ്രളയം കീഴടക്കിയവർ ആണ് നമ്മൾ, ഓരോ വീഡിയോയും വർത്തകളും ചെയ്ത് പ്രതിഷേധം നടത്തിയവർ, സഹായിച്ചവർ, നമുക്ക് കഴിയും, നമ്മൾ നെഞ്ചു വിരിച്ചു നിന്നാൽ നമുക്ക് ഒപ്പം എന്തും നേടാൻ കഴിയും, നമ്മുടെ കേരളത്തിൽ ഈ കുറച്ച് മനുഷ്യർ ഉള്ളത്. അവർക്ക് വേണ്ടി നമുക്ക് പോരാടാം, നമ്മളാൽ കഴിയും വിധം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…