ബസുകളും, ലോറികളും മിനി ലോറികളും അത്യാവശ്യം അറിയേണ്ട നിയമങ്ങൾ..!!

ബസുകൾക്കും ലോറികൾക്കും മിനി ലോറികളും അത്യാവശ്യം റോഡിൽ പാലിക്കേണ്ട നിയമങ്ങളുമായി എത്തിയിരിക്കുകയാണ് ട്രാഫിക്ക് പോലീസ്, പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്,

ബസുകളും, ലോറികളും, മിനി ബസുകളും ഓടിക്കുന്നവര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും വസ്തുതകളും
സാധാരണ ജനങ്ങള്‍ സഞ്ചാരാവശ്യത്തിനായി ഏറ്റവും അധികം ആശ്രയിക്കുന്ന വാഹനമെന്ന നിലയില്‍ സ്വകാര്യ ബസുകളും, മിനി ബസുകളും തികച്ചും അപകടരഹിതമായ ഗതാഗതം നടത്തേണ്ടത് അത്യാവശ്യമാണ്.

അമിതവേഗത, അപകടകരമായ ഓവര്‍ടേക്കിംഗ്, മല്‍സരബുദ്ധിയോടെയുള്ള ഡ്രൈവിംഗ്, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, വിശ്രമരഹിതമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ്, കാല്‍നടയാത്രക്കാരോടും, ടൂ വീലര്‍, ത്രീ വീലര്‍ എന്നീ ചെറിയ വാഹനങ്ങളോടുമുള്ള അവഞ്ജയോടു കൂടിയ ഡ്രൈവിംഗ്, ശരിയായ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കല്‍ എന്നിവയാണ് സ്വകാര്യ ബസുകളും, മിനി ബസുകളും ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍

റണ്ണിംഗ് സമയം വളരെ അടുത്തു വരുന്നതുമൂലം സ്വകാര്യബസുകള്‍ തമ്മില്‍ മല്‍സര ഓട്ടം നടത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയുക. നിങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ടത്. പരസ്പരമുള്ള മല്‍സര ഓട്ടം നിര്‍ത്തി അനുവദനീയമായ വേഗതയില്‍ സുരക്ഷിതമായ രീതിയില്‍ മാത്രം വാഹനങ്ങള്‍ ഓടിക്കുകയാണെങ്കില്‍ വാഹന അപകടങ്ങള്‍ കുറയും എന്നതിനു പുറമെ വണ്ടികള്‍ക്ക് വേണ്ടി വരുന്ന ഇന്ധന ചെലവിലും, റിപ്പയര്‍ ചെലവിലും കാര്യമായ കുറവുണ്ടാകും. അപകടങ്ങളില്‍പ്പെട്ട് നിരവധി കുടുംബങ്ങള്‍ നിരാലംബരായിട്ടുണ്ട് എന്ന് എപ്പോഴും ഓര്‍ക്കുക.

പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 25 കിലോമീറ്ററും, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ 40 കിലോമീറ്ററും മറ്റ് സ്ഥലങ്ങളില്‍ 50 കിലോമീറ്ററും. Ghat Roads – 30 കി മീറ്ററും, N H – 65 കി മീറ്ററും, S H – 65 കി മീറ്ററും, നാലുവരി പാത – 65 കി മീറ്ററും ആണ്. ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും

ടൂ വീലര്‍/ത്രീ വീലര്‍ എന്നിവ ഓടിക്കുന്നവരും, കാല്‍നടയാത്രക്കാരും വലിയ വാഹനങ്ങളില്‍ നിന്നും ഗതാഗത മര്യാദ തികച്ചും അര്‍ഹിക്കുന്നവരാണ്. അവരെ ഭയപ്പെടുത്താതെയും അപകടങ്ങളില്‍പ്പെടുത്താതെയും വേണം വാഹനംഓടിക്കേണ്ടത്.

തികച്ചും ഗതാഗതയോഗ്യമായ വാഹനങ്ങള്‍ മാത്രം യാത്രക്കാരെ കയറ്റി ഓടിക്കുവാനായി ഉപയോഗിക്കുക. നിസാരലാഭത്തിനു വേണ്ടി വലിയ അപകടങ്ങളിലേയ്ക്ക് എത്തിച്ചേരുന്ന വിധത്തില്‍ ഫിറ്റ് അല്ലാത്ത വാഹനങ്ങള്‍ ഒരു കാരണവശാലും യാത്രക്കാതെ കയറ്റി ഓടിക്കുവാന്‍ ഉപയോഗിക്കരുത്. പൊള്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് (PUCC) ഇല്ലാത്ത വാഹനങ്ങള്‍ ഒരു കാരണവശാലും ഓടിക്കരുത്.

റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതു വശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. എതിര്‍ ദിശയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് സൗകര്യപ്രദമായി പോകുവാന്‍ മാത്രം അങ്ങനെ ചെയ്യുക. എതിര്‍ ദിശയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് സൗകര്യപ്രദമായി പോകുവാന്‍ ആവശ്യമായ വഴിയുള്ളയിടത്തു മാത്രമെ ഓവര്‍ടേക്കിംഗ് നടത്താവൂ. ശരിയായ സിഗ്നലുകള്‍ കൊടുത്തതിനു ശേഷം പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളും, എതിരെ നിന്ന് വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പായ ശേഷം മാത്രമെ വശങ്ങളിലേയ്ക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യാവൂ. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം.

മുന്നിലുളള വാഹനങ്ങളുമായി സുരക്ഷിതമായ ദൂരം പാലിക്കുക. കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പറ്റാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറി കടക്കരുത്.

മറ്റ് വാഹനങ്ങള്‍ നമ്മുടെ വാഹനത്തെ മറി കടക്കുമ്പോള്‍ നമ്മുടെ വാഹനം സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് മറി കടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും വേണം. ചെറിയ റോഡില്‍ നിന്ന് മെയിന്‍ റോഡിലേയ്ക്ക് കയറുമ്പോഴും, ട്രാഫിക് റൗണ്ട്എബൗട്ടുകള്‍ തിരിയുമ്പോഴും റൈറ്റ് ഓഫ് വേ മനസിലാക്കി പെരുമാറുക. വലതു വശത്തു നിന്നും വരുന്ന വാഹനങ്ങളെ ആദ്യം കടന്നുപോകുവാന്‍ അനുവദിക്കുക. ഇാത്രിയില്‍ നഗരാതിര്‍ത്തിയില്‍ ഡിംലൈറ്റ് മാത്രമെ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളില്‍ എതിര്‍വശത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണം. വാഹനങ്ങളെ രണ്ടും കല്‍പ്പിച്ച് ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്.

വാഹനം ഓടിക്കുമ്പോള്‍ പ്രതേ്യകിച്ച് വളവുകളില്‍ സെന്‍ട്രിഫ്യുഗല്‍, സെന്‍ട്രിഫീറ്റല്‍ ഫോഴ്‌സ് ഉണ്ടായിരിക്കുമെന്നും, ആയതിനാല്‍ ബ്രേക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല വണ്ടിയുടെ ചലനമെന്നും മനസിലാക്കുക. വണ്ടിയുടെ വേഗത, റോഡിന്റെ ചരിവ് വണ്ടിയിലെ ലോഡ് എന്നിവ അനുസരിച്ച് വണ്ടിയുടെ പ്രതിപ്രവര്‍ത്തനം മാറുമെന്നും അതുകൂടി കണക്കിലെടുത്തുവേണം ബ്രേക്ക് ഉപയോഗിക്കേണ്ടതെന്നും ഓര്‍ക്കുക. ഒരു അപകടം ഒഴിവാക്കുന്നതിനു വേണ്ടിയല്ലാതെ യാതൊരു കാരണവശാലും ബസ് സഡന്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തരുത്. ബസ് സ്റ്റോപ്പുകളില്‍ സ്റ്റോപ്പിനോടു ചേര്‍ന്നു തന്നെ വണ്ടികള്‍ നിര്‍ത്തേണ്ടതാണ്. റോഡിന്റെ നടുക്കു വണ്ടി നിര്‍ത്തി ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ട്രാഫിക് സിഗ്നലുകള്‍ ഉള്ള പോയിന്റുകളില്‍ സിഗ്നലുകള്‍ക്ക് അനുസൃതമായി ശ്രദ്ധയോടെ വേണം വണ്ടി എടുക്കുവാന്‍. കാല്‍നടയാത്രക്കാരോ, ഇരുചക്രവാഹനങ്ങളോ വണ്ടിയ്ക്കു മുന്നില്‍ പെട്ടിട്ടുണ്ടോയെന്ന് പ്രതേ്യകം ശ്രദ്ധിക്കേണ്ടതാണ്.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടും പുക വലിച്ചുകൊണ്ടും വാഹനം ഓടിക്കരുത്. റോഡിന്റെ മദ്ധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ വര ക്രോസ് ചെയ്യരുത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കയറി പോകുമ്പോള്‍ അതിന്റെ മുന്നില്‍ നിന്നോ, പിന്നില്‍ നിന്നോ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് പരാമാവധി ശ്രദ്ധിക്കണം. നാല് വരി പാതകള്‍ ഉള്ള റോഡുകളില്‍ ഇടതുവശം ചേര്‍ന്ന് വണ്ടി ഓടിക്കുക. വാഹനം പുറകോട്ട് എടുക്കുന്ന സമയം പിന്‍വശത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തുക. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളായ പരസ്യങ്ങള്‍ പുറകിലുള്ള യത്രക്കാര്‍ എന്നിവയെ ശ്രദ്ധിക്കരുത്.

പുറകിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കുന്നതിനുള്ള സൂചനയായി വലത്തെ ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്യുന്നത് തെറ്റാണ്. അങ്ങനെ ചെയ്യരുത്.

വാഹനം ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവ കൃത്യമായി വായിച്ച് മനസിലാക്കുക. ഡ്രൈവര്‍മാരുടെ അറിവില്ലായ്മ അശ്രദ്ധ, അക്ഷമ, അഹങ്കാരം എന്നിവയാണ് മിക്കവാറും എല്ലാ അപകടങ്ങളുടെയും കാരണമെന്ന് മനസിലാക്കുക.

ട്രാഫിക് പോലീസിന്റെ സിഗ്നലുകള്‍ അനുസരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒര്‍ജിനലും, വാഹനത്തിന്റെ മറ്റ് രേഖകളും കൈവശം സൂക്ഷിക്കേണ്ടതാണ്.

മരണം വരുത്തുവാന്‍ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളില്‍ ജാമ്യം ലഭിക്കാത്തതും 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുകളുനുസരിച്ച് കേസുകളുണ്ടാകും എന്നറിക.

ഈ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും, സമൂഹത്തെയും ദുരന്തങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗത നിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. സ്വയം മനസിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും ഉത്തമം

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

6 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

6 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago