Categories: Malayali Special

അവൻ ഇന്നില്ല, പക്ഷെ മരണം വേർപെടുത്തിയാലും അവളുടെ പ്രണയം തീരില്ല; നീനു എത്തി കെവിന്റെ കുഴിമാടത്തിൽ ബർത്ത് ഡേ ആശംസകളുമായി..!!

2018 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കി ഉള്ളൂ, പക്ഷെ മലയാളികൾ ഒട്ടേറെ ചർച്ചയായ, അതിലേറെ മനസിനെ വേദനിപ്പിച്ച ഒട്ടേറെ സംഭവങ്ങളിലൂടെ കടന്നുപോയ വർഷം കൂടിയാണ് 2018. വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ ദുരഭിമാന കൊല, പ്രളയം, ശബരിമല പ്രശ്നം, നെയ്യാറ്റിൻകരയിൽ പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്ന സനൽ കുമാർ, അതേ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ.

ഇതിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു നീനുവിന്റെയും കെവിന്റെയും പ്രണയവും തുടർന്നുള്ള വിവാഹവും ആ വിവാഹത്തിൽ ഇഷ്ടമല്ലാത്ത നീനുവിന്റെ അച്ഛനും സഹോദരനും ചേർന്ന് കെവിനെ വീടാക്രമിച്ച് കടത്തിക്കൊണ്ടുപോയി കൊല ചെയ്തതും.

തന്റെ പ്രിയതമനെ കൊന്ന അച്ഛനെയും സഹോദരനെയും നീനു ഉപേക്ഷിച്ചു, അവൾ ഇപ്പോൾ കെവിന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ് താമസം. ഇന്നലെ കെവിന്റെ 24ആം ജന്മദിനമായിരുന്നു.

കഴിഞ്ഞ ജന്മദിനത്തിൽ “ഹാപ്പി ബർത്ത് ഡേ റ്റു യൂ”എന്ന് പറയാനും തന്റെ മാറിൽ ചേർത്ത് പിടിക്കാനും അവൻ ഉണ്ടായിരുന്നു, ഇന്നവനില്ല. എന്നാൽ അവൾ എത്തി, അവന്റെ കുഴിമാടത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വെക്കാനും, തന്റെ പ്രിയതമന് ജന്മദിനം ആശംസിക്കാനും, മരണം അവരെ വേര്പെടുത്തിയോ, ഇല്ലാന്നേ പറയാൻ കഴിയൂ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago