ഭാര്യമാരെ പരസ്പരം വെച്ച് മാറി കിടപ്പറ പങ്കിടുന്ന സംഘം ചങ്ങനാശേരിയിൽ നിന്നും പിടിയിൽ ആകുമ്പോൾ ആ വാർത്ത മലയാളികൾ കേട്ടത് തെല്ലൊരു ആശ്ചര്യത്തോടെ ആയിരുന്നു.
ഇന്ത്യൻ സംസ്കാരവും അതിൽ കേരള സംസ്കാരവും ദാമ്പത്യ ജീവിതത്തിൽ ഏറെ വ്യത്യസ്ത പുലർത്തുന്ന ഒന്നുതന്നെയാണ്.
അതിൽ കേരളത്തിൽ ഇത്തരത്തിലുള്ള സംഘം പിടിയിൽ ആകുമ്പോൾ വല്ലാത്തൊരു രീതിയിലേക്ക് നമ്മുടെ സമൂഹം പോകുന്നു എന്ന് ഉള്ള സംശയം പലർക്കും വരുമ്പോൾ ഇതൊക്കെ കേരളത്തിലെ സമ്പന്നർക്ക് ഇടയിൽ തുടങ്ങിയിട്ട് പത്ത് വർഷത്തിൽ ഏറെയായി എന്നാണ് പ്രമുഖ മാനസിക ആരോഗ്യ വിദഗ്ധൻ ഡോ. സിജെ ജോൺ പറയുന്നത്.
ഇത് കീ ക്ലബ്ബുകൾ ആയിരുന്നു എന്നും അതിൽ ഉള്ള ചിലർ എങ്കിലും തന്റെ അടുത്ത് ചികിത്സ തേടി വന്നിട്ടുണ്ട് എന്ന് ജോൺ പറയുന്നു. കപ്പിൾ സ്വാപ്പിങ് എന്നത് പുതിയ കാര്യമല്ല. സമൂഹത്തിലെ ഉന്നതർക്കിടയിൽ നമ്മൾ മാന്യന്മാരെന്ന് കരുതുന്നവർക്ക് പണ്ടേ നടന്നുപോന്നിരുന്ന സംഭവമാണ്.
ഇവരെല്ലാം ഒരു സ്ഥലത്ത് ഒത്തുകൂടുകയും കാറിന്റെ കീകൾ എല്ലാം ഒരു പാത്രത്തിലോ മറ്റോ ഇട്ട് ലോട്ടറിയെടുക്കുന്നതുപോലെ കണ്ണടച്ച് ഓരോന്ന് എടുക്കും. ആരുടെ കാറിന്റെ കീയാണോ കിട്ടുന്നത് അവരുടെ പങ്കാളി കാറിന്റെ കീ കിട്ടുന്ന ആളിന്റെ ഒപ്പം ഉറങ്ങും.
എന്നാൽ ഇത്തരത്തിൽ ഉള്ള സംഘങ്ങൾ ഒത്തുകൂടി ഇരുന്നത് ഒരിക്കൽ പോലും പണത്തിന് വേണ്ടി ആയിരുന്നില്ല. തിരക്കുകൾക്ക് ഇടയിൽ ജീവിതത്തിന്റെ വിരസത ഒഴുവാക്കാൻ , സുഖവും രസവും കൂട്ടാൻ വേണ്ടി ആയിരുന്നു. പത്ത് വർഷം മുൻപ് ഇതുമായി ബന്ധപ്പെട്ട ഒരു കേസ് എന്റെ അടുത്ത് എത്തിയിരുന്നു.
അവർക്കിടയിൽ പങ്കാളികൈമാറ്റം സ്വാഭാവികമായി നടന്നിരുന്നു. എന്നാൽ ഭാര്യയ്ക്ക് ഇതിലൊരാളുമായി പ്രണയമുണ്ടായി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിന് എതിർപ്പായി. തമാശയ്ക്ക് തുടങ്ങിയത് കാര്യമായപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്.
ഭാര്യയും സുഹൃത്തും തമ്മിൽ ബന്ധം പുലർത്തുന്നതും ഫോൺവിളിക്കുന്നതുമൊന്നും അയാൾക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ ഇതല്ലല്ലോ ഉദ്ദേശിച്ചത് വെറും രാത്രി പങ്കിടൽ മാത്രമല്ലേ പറഞ്ഞിരുന്നത് എന്നാണ് അയാൾ ഭാര്യയോട് ചോദിച്ചത്.
അവരുടെ രസംതേടൽ അവിടെ തീർന്നു. പുരുഷന്റെ പുതുമതേടലിന്റെ വശങ്ങളായി ഇതിനെ വ്യാഖ്യാനിക്കാം. പുരുഷനെപ്പോലെ അല്ല സ്ത്രീകൾ. അവർ കുറച്ചുകൂടി ഇമോഷണലാണ്. സ്നേഹവും കരുതലുമൊക്കെ അവരുടെ ജീവിതത്തിൽ പ്രധാനമാണ്.
കപ്പിൾ സ്വാപ്പിങ്ങിനിടയിൽ പ്രണയം മൊട്ടിടുന്നതും സ്വാഭാവികമാണ്. തങ്ങളുടെ അച്ഛനനമ്മമാർ ഇങ്ങനെ സഞ്ചരിക്കുന്നതു കണ്ട് കുട്ടികളും പുതുമ തേടലിന്റ വഴി സഞ്ചരിച്ചാൽ അത് തെറ്റ് പറയാനാകില്ല. പരമ്പരാഗത കുടുംബ ജീവിതത്തിന്റെ സൗരഭ്യം നഷ്ടപ്പെടുത്തുന്ന പ്രവർത്തിയാണിത്. ജീവിതത്തിലും കുടുംബത്തിലുമൊക്കെ ബാഹ്യസുഖത്തിനപ്പുറം കുറച്ചു മൂല്യങ്ങളൊക്കെ ഉണ്ട്.
എല്ലാം പാശ്ചാത്യരെ അനുകരിച്ചാൽ നമ്മുടെ നാട് അരാജകത്വത്തിലേക്ക് നീങ്ങും. കുടുംബസമവാക്യവും ബന്ധങ്ങളുടെ നൈതികതയുമൊക്കെ കച്ചവടമാകും. സ്ത്രീകൾ ഇത്തരം കാര്യങ്ങൾക്ക് സമ്മതിക്കുമോ എന്ന് ചോദിച്ചാൽ രണ്ട് തരം സ്വഭാവം കാണാൻ കഴിയും.
ഒന്ന് ഇതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നവർ. ഇതിലൊന്നും ഒരു തെറ്റുമില്ല. തുറന്ന ലൈം..ഗികത ആസ്വദിക്കാനുള്ളതാണ് എന്ന് ചിന്തിക്കുന്നവരാണിവർ. മറ്റേക്കൂട്ടരെ ഭർത്താവ് ബ്രെയിൻ വാഷ്ചെയ്യുന്നതാണ്. അവർ ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ്.
അദ്ദേഹത്തിന് തന്നോട് വിരോധം തോന്നാതിരിക്കാൻ ഇതിനെല്ലാം വഴങ്ങുന്നവർ. സ്ത്രീകളിൽ മൂന്നു തരം ബന്ധം കണ്ടിട്ടുണ്ട്. ഒന്ന് ആദ്യം തടസ്സം പറയുന്നവർ. പിന്നെ അത് പതുക്കെ ആസ്വദിച്ച് തുടങ്ങുന്നവർ. പിന്നെ ഇതിനെ ചുറ്റിപ്പറ്റി പ്രണയബന്ധത്തിലാകും അവർ. സ്ത്രീകൾക്ക് വികാരരഹിതമായി ഒന്നും ചെയ്യാൻ കഴിയില്ല.
മൂന്ന് പ്രയാസം ഉള്ളിലൊതുക്കി കഴിയുന്നവർ. പങ്കാളിയെ കൈമാറുന്നത് സൈക്കോളജിക്കൽ പ്രശ്നമല്ല. ജീവിത വീക്ഷണത്തിലെ അപാകതയാണ്. മാനസിക വൈകല്യം എന്നു പറയാൻ കഴിയില്ല. ഒരേ പങ്കാളിയാകുമ്പോൾ ഉണ്ടാകുന്ന മടുപ്പ് ഒഴിവാക്കാനുള്ള ചിന്തയായി ഇതിനെ കാണണം. പുതുമ കണ്ടെത്താനുള്ള യുവതലമറയുടെ വ്യഗ്രത.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…