പങ്കാളിയെ ചുംബിക്കും മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണിപാളും…!!
ചുംബനം എന്നുള്ളത് ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്ന് തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. പങ്കാളികൾക്ക് ഇടയിൽ തങ്ങളുടെ പ്രണയവും ഇഷ്ടവും സ്നേഹവും എല്ലാം പലപ്പോഴും പ്രകടിപ്പിക്കാൻ കഴിയുന്നത് ചുംബനത്തിൽ കൂടിയാണ്. ഓരോ ചുംബനത്തിനും അതിന്റെതായ രീതികൾ ഉണ്ട്. ചിലപ്പോൾ പങ്കാളികൾ തമ്മിലുള്ള സ്നേഹം കാണിക്കാനും വഴക്ക് മാറ്റാനും എല്ലാം ചുംബനത്തിന് കഴിയും.
എന്നാൽ ചില ചുംബനങ്ങൾ അസ്ഥാനത്തിൽ ആയിപോയാൽ പ്രശ്നങ്ങൾ ഏറെയാണ്. ബന്ധം തന്നെ തകരാനും ഇത് കാരണമായി മാറും. ചുംബനം നൽകുന്നത് ചിലപ്പോൾ ആർക്കും കഴിയും എന്നാൽ അതിന്റെ സമയത്തിലും സന്ദർഭത്തിലും വളരെ അധികം പ്രാധാന്യം കൂടി ഉണ്ട് കാരണം മനുഷ്യൻ എന്നത് വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ളത് ആയതുകൊണ്ട് തന്നെ ചുംബനം നൽകുന്ന ആളും ചുംബനം ഏറ്റുവാങ്ങുന്നയാളും തമ്മിൽ ഉള്ള ഇരിപ്പുവശവും ഇരുവരുടെയും ആ സമയത്തിലെ മൂടും എല്ലാം പ്രധാന ഘടകങ്ങൾ തന്നെയാണ്.
ഒരു ചുംബനം കൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന നിമിഷം പങ്കാളിയുടെ മാനസികാവസ്ഥ പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പെട്ടന്ന് ചാടിക്കേറി ചുംബിച്ചാൽ ചിലപ്പോൾ ചുംബിക്കുന്നതിന്റെ അനുഭൂതി ഒരുപക്ഷെ ചുംബനം ഏറ്റുവാങ്ങുന്ന ആളിൽ ലഭിക്കണം എന്ന് നിര്ബന്ധമില്ല. അതിനാൽ നമ്മൾ ചുംബനം നൽകാൻ ആഗ്രഹിക്കുമ്പോൾ പങ്കാളിയുടെ മാനസികാവസ്ഥ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കൃത്യമായ സമയത്തിൽ പങ്കാളിക്ക് ചുംബനം നൽകുമ്പോൾ അത് കൂടുതൽ അനുഭൂതിയിലേക്ക് കൂട്ടികൊണ്ടു പോകുകയും പങ്കാളിയിലേക്ക് കൂടുതൽ അടുക്കാനുള്ള വഴി ഒരുക്കുകയും ചെയ്യുന്നു. മറ്റൊന്ന് നമ്മൾ ചുംബനത്തിനായി ചില തയ്യാറെടുപ്പുകൾ നടത്തുന്നത് ഉത്തമമായ കാര്യം ആയിരിക്കും. ചുണ്ടുകൾ തന്നെയാണ് ചുംബിക്കാനുള്ള ആയുധം. അതുകൊണ്ടു തന്നെ ചുംബിക്കുന്നതിനെ മുന്നേ ചുണ്ടുകൾ വരണ്ടല്ല ഇരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. ചുംബനം എന്നുള്ളത് പങ്കാളിയെ വേദനിപ്പിക്കാൻ വേണ്ടി ആകരുത്.
അവർക്ക് ആനന്ദം നൽകുന്ന രീതിയിൽ മൃതുവായതും നേർത്തതും ആയിരിക്കണം. ഇതിനായി ചുണ്ടുകൾ മൃതു ആകുന്ന തരത്തിൽ ഉള്ള ലിപ്പ് ബാമുകൾ അടക്കം ഉപയോഗിക്കുന്നത് നല്ലതാണ്. മറ്റൊന്ന് പങ്കാളിക്ക് ചുംബനം നൽകാൻ തുടങ്ങുമ്പോൾ അവരുടെ മൂട് കൂടി നോക്കുന്നത് നല്ലതായിരിക്കും.
നമ്മൾ ആഗ്രഹിക്കുന്നത് അവരും ആഗ്രഹിക്കുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം ആയിരിക്കണം ചുംബനത്തിനായി മുതിരേണ്ടത്. പരസ്പരം ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ് ചുംബനം. അതുകൊണ്ട് ആരോഗ്യകരമായ സ്പര്ശനത്തിൽ കൂടിയും സംസാരത്തിൽ കൂടിയും പങ്കാളിക്ക് അതെ മാനസികാവസ്ഥ ആണോ എന്ന് ആക്കിയ ശേഷം ആയിരിക്കണം ചുംബനത്തിലേക്ക് കടക്കേണ്ടത്.
കിടപ്പറ ബന്ധങ്ങൾക്കും ശാരീ.രിക ബന്ധങ്ങൾക്കും അനിവാര്യമായ തുടക്കം ആണ് ചുംബനം. അതുകൊണ്ട് തന്നെ ചുംബനങ്ങൾ പങ്കാളി ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കൊടുക്കുന്നതും പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. കഴുത്തിന്റെ പിന്നിൽ ചുംബിച്ച ശേഷം അവിടെ നിന്നും ചുണ്ടുകളിലേക്ക് എത്തുമ്പോൾ ആ ചുംബനത്തിന് മധുരം കൂടും. ചുംബിക്കുമ്പോൾ നമ്മൾ അതിനായി തീരുമാനിക്കുന്ന സ്ഥാനങ്ങളും പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്.
പങ്കാളിയുടെ കഴുത്തിനെ കൈകൾ കൊണ്ട് താങ്ങി നിർത്തിയ ശേഷം ചുംബിക്കുമ്പോൾ ആയാസകരമായ ചുംബനം നൽകാൻ കഴിയും. ആദ്യം നാവുകൾ കൊണ്ട് ചുണ്ടിനെ സ്പർശിച്ച ശേഷം താളത്തിൽ ചുണ്ടുകൾ മുഴുവനായി കവരുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ പങ്കാളിക്ക് ഇഷ്ടക്കേട് തോന്നുന്ന തരത്തിൽ ദുർഗന്ധങ്ങൾ വായിൽ നിന്നും വരാതെ ഇരിക്കാൻ ശ്രമിക്കുക. ഭക്ഷണം അടക്കം കഴിച്ച ശേഷം വായ കൃത്യമായി ശുദ്ധി ആകുന്നത് നല്ലതായിരിക്കും. ആരോഗ്യകരമായ ചുംബനങ്ങൾ നിങ്ങൾക്ക് ഉന്മേഷവും സന്തോഷവും നൽകും.