വേശ്യ എന്ന് വിളിച്ച ഭർത്താവിനെ ഭാര്യ കൊന്നു; കൊലപാതകമായി കാണാൻ കഴിയില്ല എന്ന് സുപ്രീംകോടതി..!!

50

മദ്രാസ് ഹൈക്കോടതി വിധിച്ച കൊലക്കുറ്റത്തിന് എതിരെ സുപ്രീംകോടതിയിൽ സമീപിച്ച കേസിൽ ആണ് സുപ്രീംകോടതി സുപ്രധാന പരാമർശം നടത്തിയത്. വേശ്യ എന്നു വിളിച്ചു ഭാര്യയെ അപമാനിച്ച ഭർത്താവിനെ കൊന്നത് കൊലക്കുറ്റം ആയി കാണാൻ കഴിയില്ല എന്നാണ് സുപ്രീംകോടതി നീരീക്ഷിച്ചത്. ഒരു സ്ത്രീ സമൂഹത്തിൽ ഏറ്റവും മോശമായി ചിത്രീകരിക്കുന്ന വാചകം ആണിത് എന്നും ഇത്തരത്തിൽ സ്ത്രീയെ അപമാനിത ആകുമ്പോൾ അവൾ പ്രതികരിക്കുന്നത് സർവ്വ സാധാരണയാണ് എന്നുമാണ് കോടതി വിലയിരുത്തിയത്.

ഇത്തരത്തിൽ ഉള്ള കേസുകളിൽ പ്രതിക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാതെ ഐ പി സി സെക്ഷൻ 299 പ്രകാരം നരഹത്യക്ക് കേസ് എടുക്കണം എന്നാണ് കോടതി പരാമർശിച്ചത്.

കൊല്ലപ്പെട്ട വ്യക്തി മറ്റൊരു പുരുഷനുമായി ബന്ധമുള്ള തന്റെ ഭാര്യയേയും അവരുടെ മകളേയും വേശ്യ എന്ന് വിളിച്ചിരുന്നു. ഇരുവരുടേയും അയല്‍ക്കാരന്‍ കൂടിയായ ഭാര്യയുടെ അടുപ്പക്കാരന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു. വാക്കാലുള്ള പ്രകോപനം യുവതിയുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നതിന് കാരണമായി എന്ന് കോടതി പറഞ്ഞു. വേശ്യ എന്ന പരാമര്‍ശം നടത്തി നിമിഷങ്ങള്‍ക്കം സ്ത്രീ തന്റെ ഭര്‍ത്താവിനെ അക്രമിച്ചതായും കോടതി നിരീക്ഷിച്ചു.

സ്വന്തം ഭർത്താവ് തന്നെ ഭാര്യയെയും തുടർന്നു അതേ വ്യക്തി മകളെയും വേശ്യ എന്ന് വിളിക്കുമ്പോൾ അമ്മക്ക് അത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല എന്നും മരിച്ച വ്യക്തിയുടെ ദ്രുതഗതിയിലെ പ്രകോപനമാണ് മരണത്തില്‍ കലാശിച്ചതെന്ന് കാണാം എന്നും ജസ്റ്റിസ് ശാന്തന ഗൗഡര്‍ പറഞ്ഞു.

You might also like