വീണ്ടും ആനവണ്ടി മാസ്സ്; പ്രവാസി മറന്ന പാസ്സ്പോർട്ടുമായി ബസ്സ് തിരികെ എയർപോർട്ടിൽ എത്തി, കണ്ണ് നിറഞ്ഞ കാഴ്ച്ച..!!

വലിയ നഷ്ടത്തിൽ ആണെങ്കിലും കെഎസ്ആർടിസി എന്നും ജന മനസ്സുകളിൽ വലിയ സ്ഥാനം ആണുള്ളത്. നിരവധി നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് കെഎസ്ആർടിസി. കഴിഞ്ഞ വർഷം മലയാളികളെ കണ്ണീരിൽ ആഴ്ത്തിയ വാർത്ത ആയിരുന്നു ബാലഭാസ്കരിന്റെയും മകളുടെയും മരണം, എന്നാലും ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് ഒരു കെഎസ്ആർടിസി ഡ്രൈവർ ആയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയ കയ്യടിക്കുകയാണ് വീണ്ടും ആനവണ്ടിക്ക് മുന്നിൽ, കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴി എറണാകുളതെക്ക് സർവ്വീസ് നടത്തുന്ന ബസിൽ ആണ് ജീവനക്കാർ പാസ്സ്പോര്ട്ടും ടിക്കറ്റും അടക്കുന്ന കിറ്റ് കണ്ടത്. കിറ്റ് കിട്ടിയ ജീവനക്കാർ കെഎസ്ആർടിസി ബസുമായി തിരിച്ചു വിമാനത്താവളത്തിൽ എത്തി കിറ്റ് കൈമാറുകയായിരുന്നു.

നെടുമ്പാശ്ശേരി കടന്ന് എറണാകുളം ഹൈവേയിൽ എത്തിയപ്പോൾ ആണ് കിറ്റ് ശ്രദ്ധയിൽ പെട്ടത്, പ്രവാസിക്ക് പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ജീവനക്കാർ യാത്രക്കാരോട് വിഷയത്തെ കുറിച്ചു സംസാരിച്ച ശേഷം വിമാനത്താവളത്തിൽ തിരിച്ചെത്തി പാസ്സ്പോര്ട്ടും ടിക്കറ്റും കൈമാറുകയായിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago